• HOME
  • »
  • NEWS
  • »
  • career
  • »
  • JNU ENTRANCE EXAMS TO BE HELD FROM SEP 20 23 KM

ജെഎൻയു പ്രവേശന പരീക്ഷ സെപ്തംബർ 20 മുതൽ 23 വരെ; ഇപ്പോൾ അപേക്ഷിക്കാം

ജവഹര്‍ ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്ഡി കോഴ്‌സുകളികളിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ പ്രക്രിയ ആരംഭിച്ചു.

ജവഹര്‍ ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്ഡി കോഴ്‌സുകളികളിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ പ്രക്രിയ ആരംഭിച്ചു.

ജവഹര്‍ ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്ഡി കോഴ്‌സുകളികളിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ പ്രക്രിയ ആരംഭിച്ചു.

  • Share this:
    ജവഹര്‍ ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ(ജെഎന്‍യു) അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്ഡി കോഴ്‌സുകളികളിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ പ്രക്രിയ ആരംഭിച്ചു. ജെഎന്‍യുഇഇ (JNUEE 2021) എന്‍ട്രന്‍സ് പരീക്ഷ വഴിയായിരിക്കും അഡ്മിഷന്‍. സെപ്തംബര്‍ 20 മുതല്‍ 23 വരെയുള്ള തീയ്യതികളിലായിരിക്കും പ്രവേശന പരീക്ഷ നടത്തുക.

    താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയുടെ ഓദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കംപ്യൂട്ടര്‍ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശന പരീക്ഷ പരീക്ഷ നടത്തുന്നത് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ്.കൂടുതല്‍ വിവരങ്ങള്‍ jnu.ac.in. എന്ന സൈറ്റില്‍ ലഭിക്കും. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 27 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാമെന്ന് ജെഎന്‍യു എക്‌സാം ചുമതലയുള്ള സീനിയര്‍ ഡയറക്ടര്‍ സാധന പരാശര്‍ അറിയിച്ചു. ഓഗസ്റ്റ് 27 രാത്രി 11:50 വരെ അപേക്ഷയുടെ പണമടക്കാം.

    മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷ ഇംഗ്ലീഷിലായിരിക്കും നടത്തപ്പെടുക. മള്‍ട്ടിപ്പള്‍ ചോയ്‌സ് രീതിയിലാണ് ചോദ്യ പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. പിഎച്ച്ഡി, പോസ്റ്റ് ഗ്രാജ്വേറ്റ്, അണ്ടര്‍ ഗ്രാജ്വേറ്റ് തുടങ്ങി കോഴ്‌സുകളിലേക്കായി മൊത്തം 3,016 സീറ്റുകളാണ് ജെഎന്‍യുവിലുള്ളത്.

    ദേശ സുരക്ഷ, എഞ്ചിനീയറിംഗ്, മൈക്രോസിസ്റ്റംസ്, സിസ്റ്റം മെഡിസിന്‍സ് തുടങ്ങി പുതിയ നാല് പിഎച്ച്ഡി കോഴ്‌സുകള്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ജെഎന്‍യു ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് എംഫില്‍ സിസ്റ്റം ഉപേക്ഷിച്ച് പിജിക്ക് ശേഷം പിഎച്ച്ഡി കോഴ്‌സുകളിലേക്ക് നേരിട്ട് അഡ്മിഷന്‍ കൊടുക്കുന്ന രീതി തുടങ്ങിയതിനാല്‍ ഇത്തവണ എംഫില്‍ കോഴ്‌സില്ല.

    അതേസമയം കോവിഡ് മഹാമാരിയെ തുടര്‍ന്ന നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 9 വരെ ജെഎന്‍യു നീട്ടിയിട്ടുണ്ട്. അടുത്ത അറിയിപ്പു വരെ ബിആര്‍ അംബേദ്കര്‍ സെന്‍ട്രല്‍ ലൈബ്രറി അടച്ചിടുമെങ്കിലും ജൂലൈ 26 മുതല്‍ എല്ലാ ജീവനക്കാരും ഓഫീസുകളില്‍ നേരിട്ട് ഹാജരാവണം. റെഗുലറായി ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും വന്നിട്ടില്ല.

    ക്യാംപസിനകത്ത് താപ്തി, പൂര്‍വാഞ്ചല്‍ ഷോപ്പിംഗ് കോംപ്ലക്സുകളിലെ ഷോപ്പുകള്‍ക്കൊപ്പം വ്യക്തിഗത ഷോപ്പുകളും രാവിലെ 10 നും രാത്രി 8 നും ഇടയില്‍ പ്രവര്‍ത്തിക്കുന്നതാണ്. കാന്റീനുകള്‍ക്കും ഇതേ കാലയളവില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും 50 ശതമാനം ശേഷിയില്‍ മാത്രമേ കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണം.

    എല്ലാ രീതിയിലുമുള്ള കൊറോണ വൈറസ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും ക്യാമ്പസില്‍ ഉണ്ടാകുന്ന സമയമത്രയും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും സര്‍വകലാശാല അഭ്യര്‍ത്ഥിച്ചു.സാമൂഹിക അകലം പാലിക്കല്‍, എല്ലായ്പ്പോഴും മാസ്‌ക് ധരിക്കല്‍, നിരന്തരം സാനിറ്റൈസര്‍ ഉപയോഗിക്കല്‍ എന്നിങ്ങനെയുള്ള കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഉചിതമായ പെരുമാറ്റം പിന്തുടരണമെന്ന വ്യവസ്ഥയിലാണ് സ്പോര്‍ട്സ് കോംപ്ലക്സുകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കുന്നത്.
    Published by:Karthika M
    First published:
    )}