നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ജെഎൻയുവിൽ എംബിഎ അഡ്മിഷൻ ആരംഭിച്ചു; ഇങ്ങനെ അപേക്ഷിക്കാം

  ജെഎൻയുവിൽ എംബിഎ അഡ്മിഷൻ ആരംഭിച്ചു; ഇങ്ങനെ അപേക്ഷിക്കാം

  കോമൺ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2020 ന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

  JNU MBA admissions open at jnuee.jnu.ac.in (Representational)

  JNU MBA admissions open at jnuee.jnu.ac.in (Representational)

  • Share this:
   ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ അടൽ ബിഹാരി വാജ്പേയ് സ്കൂൾ ഓഫ് മാനേജ്മെന്റ് ( ABVSME) ഈ വർഷത്തെ എംബിഎ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. താൽപര്യമുള്ളവർക്ക് jnuee.jnu.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ നൽകാവുന്നതാണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട അവസാന തീയ്യതി ജൂൺ 30 ആണ്.

   കോമൺ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2020 ന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാർത്ഥികൾ സമയപരിധിക്കുള്ളിൽ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണം.

   JNU MBA Admissions 2021: എങ്ങനെ അപേക്ഷിക്കാം

   സ്റ്റെപ് 1 - ഇന്റർനെറ്റ് ബ്രൗസറില്‍ ജെഎൻയു സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ jnuee.jnu.ac.in എന്ന് ടൈപ്പ് ചെയ്യുക.

   സ്റ്റെപ്പ് 2- തുറന്ന് വരുന്ന ഹോം പേജിൽ കാണുന്ന എംബിഎ രജിസ്ട്രേഷൻ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

   സ്റ്റെപ്പ് 3- നിർദേശങ്ങൾ കൃത്യമായി വായിച്ച ശേഷം ജെഎൻയു എംബിഎ അഡ്മിഷൻ ഫോം പൂർത്തീകരിക്കുക.

   സ്റ്റെപ്പ് 4- സിസ്റ്റം ജനറേറ്റ് ചെയ്ത ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും എവിടെയെങ്കിലും കുറിച്ചിടുക.

   സ്റ്റെപ്പ് 5- രജിസ്ട്രേഷൻ വിവരങ്ങൾ ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്ത ശേഷം അപേക്ഷ പൂർത്തീകരിക്കുക.

   സ്റ്റെപ്പ് 6- അടുത്തിടെയെടുത്ത ഫോട്ടോഗ്രാഫ്, ഒപ്പ്, ജാതി/പിഡബ്ല്യുഡി സർട്ടിഫിക്കറ്റ്, ഡിഗ്രി മാർക്ക് ഷീറ്റ്, CAT/GMAT സ്കോർ സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യുക.

   സ്റ്റെപ്പ് 7- ഏതെങ്കിലും പെയ്മെന്റ് ഗേറ്റ് വേ ഉപയോഗിച്ച് ആപ്ലിക്കേഷൻ ഫീ ആടക്കുക. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് കയ്യിൽ കരുതുക.

   You may also like:Euro Cup | യൂറോ കപ്പില്‍ ഇന്ന് മരണഗ്രൂപ്പിലെ പോരാട്ടങ്ങള്‍, പോര്‍ച്ചുഗല്‍ ഹംഗറിയെയും, ഫ്രാന്‍സ് ജര്‍മനിയെയും നേരിടും

   അപേക്ഷ ഫീസ്

   സംവരണ വിഭാഗക്കാർക്ക് 1000 രൂപയും സംവരണേതര വിഭാഗക്കാർക്ക് 2000 രൂപയുമാണ് അപേക്ഷ ഫീസായി വരുന്നത്.

   വിദ്യാർത്ഥികൾ അപേക്ഷ ഫോമിനോടൊപ്പം CAT 2020 രജിസ്ട്രേഷൻ നമ്പറും ലഭിച്ച സ്കോറും നൽകിയിരിക്കണം. ഈ സ്കോറിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് ഡിസ്ക്കഷനും, വ്യക്തിഗത ഇൻ്റർവ്യൂവിനും വിദ്യാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുക. CAT സ്കോറിന് 70 ശതമാനം വെയിറ്റേജും ഗ്രൂപ്പ് ഡിസ്കഷൻ, വ്യക്തിഗത ഇൻ്റർവ്യൂ എന്നിവക്ക് യഥാക്രമം 10 ശതമാനം, 20 ശതമാനം എന്നിങ്ങനെ വെയിറ്റേജ് നൽകിയാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

   ആർക്കാണ് അപേക്ഷിക്കാനാവുക

   അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50 ശതമാനത്തിൽ കുറയാത്ത മാർക്കിൽ ബിരുധം നേടിയവർക്കാണ് അപേക്ഷിക്കാനാവുക. SC/ST/PwD വിഭാഗത്തിൽ പെടുന്നവർക്ക് 45 ശതമാനം മാർക്കാണ് ആവശ്യം.

   അതേ സമയം ജെഎൻയു സർവ്വകലാശാലയിലെ ബിരുധ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നീട്ടിവച്ചിരിക്കുകയാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പ്രവേശന പരീക്ഷ നടത്തിയാണ് അഡ്മിഷൻ നടത്തുക. എന്നാൽ ഇവ എന്ന് നടത്തും എന്ന കാര്യം സർവ്വകലാശാല അറിയിച്ചിട്ടില്ല.

   പഠന പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ അക്കാദമിക്ക് കലണ്ടറിൽ മാറ്റം വരുത്തുമെന്നാണ് സർവ്വകലാശാല അറിയിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ പ്രവേശന പരീക്ഷ നടത്താനാകാതെ വന്നാൽ പ്ലസ് ടുവിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടപടികൾ തുടങ്ങാനും ആലോചനയുണ്ട്.
   Published by:Naseeba TC
   First published:
   )}