• HOME
  • »
  • NEWS
  • »
  • career
  • »
  • Job | ഇന്റലിജന്‍സ് ബ്യൂറോ മുതൽ അഗ്നിവീർ വരെ ഒഴിവ് : ഈ ആഴ്ച അപേക്ഷിക്കാവുന്ന അവസരങ്ങൾ

Job | ഇന്റലിജന്‍സ് ബ്യൂറോ മുതൽ അഗ്നിവീർ വരെ ഒഴിവ് : ഈ ആഴ്ച അപേക്ഷിക്കാവുന്ന അവസരങ്ങൾ

രാജ്യത്ത് വിവിധ മേഖലകളിലായി നിരവധി ജോലി ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

  • Last Updated :
  • Share this:
    യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒരു ജോലി കണ്ടെത്തുക എന്നത് അല്‍പ്പം പ്രയാസകരമായ കാര്യമാണ്. ഇപ്പോഴിതാ രാജ്യത്ത് വിവിധ മേഖലകളിലായി നിരവധി ജോലി ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങളുടെ കഴിവിനും താല്‍പര്യത്തിനും അനുസരിച്ചുള്ള ജോലി ഇതില്‍ നിന്ന് തെരഞ്ഞെടുക്കാവുന്നതാണ്. അവ ഏതെല്ലാമെന്ന് നോക്കാം.

    ഇന്ത്യന്‍ ആര്‍മിയില്‍ മന്ദാരിന്‍ ഇന്റര്‍പ്രറ്റര്‍ റിക്രൂട്ട്‌മെന്റ് (Recruitment for Mandarin Interpreters at Indian Army)

    ഇന്ത്യന്‍ ആര്‍മി ആറ് മന്ദാരിന്‍ ഭാഷാ ഇന്റര്‍പ്രെറ്റര്‍ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. ഇതില്‍ സിവിലിയന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ച് സീറ്റുകളും എക്‌സ്-സര്‍വീസ് ഓഫീസര്‍ക്ക് ഒരു ഒഴിവുമാണുള്ളത്. 18 നും 42 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ക്കും ഇന്ത്യ പോസ്റ്റ് വഴി ആര്‍മി വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിലാസത്തിലേക്ക് അപേക്ഷകള്‍ അയയ്ക്കാം. ഓഗസ്റ്റ് 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

    ലക്ചര്‍ഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍, ജെആര്‍എഫ് റിക്രൂട്ട്‌മെന്റ് (Lectureship, Assistant Professor and JRF recruitment)

    വിവിധ സര്‍വകലാശാലകളിലെയും കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്), ലക്ചര്‍ഷിപ്പ് (എല്‍എസ്), തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി CSIR-UGC നെറ്റ് പരീക്ഷ നടത്തും. യോഗ്യതകളുള്ള അപേക്ഷകര്‍ക്ക് ഓഗസ്റ്റ് 10-ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

    ഡിആര്‍ഡിഒ, ഡിഎസ്ടി, എഡിഎ റിക്രൂട്ട്മെന്റ് (Recruitment in DRDO, DST, and ADA)

    റിക്രൂട്ട്മെന്റ് ആന്‍ഡ് അസസ്മെന്റ് സെന്റര്‍ (ആര്‍എസി) ഡിആര്‍ഡിഒ, ഡിഎസ്ടി, എഡിഎ എന്നിവയിലെ സയന്റിസ്റ്റ് ബി തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ആകെ 630 ഒഴിവുകളാണ് ഉള്ളത്. എന്‍ജിനീയറിങ്ങില്‍ ബിരുദവും സയന്‍സില്‍ ബിരുദാനന്തര ബിരുദവുമുള്ളവര്‍ക്കും അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. സെലക്ഷന്‍ പ്രക്രിയയ്ക്ക് അപേക്ഷകന്റെ ഗേറ്റ് സ്‌കോറും പരിഗണിക്കും. അഭിമുഖവും ഉണ്ടായിരിക്കും. ജൂലൈ 29 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

    എസിഐഒ, എസ്എ, ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍, മറ്റ് തസ്തികകളിലേക്കുള്ള IB റിക്രൂട്ട്മെന്റ് (IB recruitment for ACIO, SA, JIO, and other posts)

    അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (എസിഐഒ), സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്എ), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ജിഐഒ) എന്നീ തസ്തികകളിലേക്ക് ഇന്റലിജന്‍സ് ബ്യൂറോ അപേക്ഷ ക്ഷണിച്ചു. 766 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെലക്ട് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1,51,100 രൂപ വരെ ശമ്പളം ലഭിക്കും. താത്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

    ഇന്ത്യന്‍ നേവിയില്‍ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് (Agniveer recruitment in the Indian Navy)

    ഇന്ത്യന്‍ ആര്‍മി അഗ്നിപഥ് സ്‌കീമിന് കീഴില്‍ അഗ്‌നിവീരന്മാരെ തേടുന്നു. നാല് വര്‍ഷത്തേക്കാണ് നിയമനം. 2,800 അഗ്നിവീര്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് (എസ്എസ്ആര്‍) തസ്തികകളിലാണ് ഒഴിവ്. അതില്‍ 560 എണ്ണം സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. ആദ്യ വര്‍ഷം പ്രതിമാസം 30,000 രൂപയാണ് ശമ്പളം ലഭിക്കുക. സര്‍വീസിന്റെ അവസാന വര്‍ഷം ശമ്പളം 40,000 രൂപയായി വര്‍ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 22-നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

    മൂന്ന് ഘട്ടങ്ങളിലായാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗാര്‍ത്ഥികളും ജൂലൈ 24 ന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ഹാജരാകണം. അതിനുശേഷം, ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ശാരീരിക ക്ഷമത പരിശോധനയ്ക്കും മെഡിക്കല്‍ ടെസ്റ്റിനും അയയ്ക്കും.
    Published by:Amal Surendran
    First published: