നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Job Opportunity പത്താം ക്ലാസ് പാസായവർക്ക് ഒരുലക്ഷം രൂപ ശമ്പളം; ജോലി ദക്ഷിണകൊറിയയിൽ ഹൈടെക്ക് കൃഷി

  Job Opportunity പത്താം ക്ലാസ് പാസായവർക്ക് ഒരുലക്ഷം രൂപ ശമ്പളം; ജോലി ദക്ഷിണകൊറിയയിൽ ഹൈടെക്ക് കൃഷി

  അപേക്ഷിക്കാൻ താൽപര്യമുള്ളവർക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിലും സെമിനാർ നടത്തും

  Farming

  Farming

  • Share this:
   പത്താം ക്ലാസ് പാസായിട്ടുണ്ടോ? കൃഷിയെ കുറിച്ച് അത്യാവശ്യം ധാരണയുണ്ടെങ്കിൽ ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി നേടാൻ അവസരം. കൃഷി പണിക്ക് ഇത്രയും ശമ്പളമോ എന്ന് ആലോചിച്ച് കണ്ണ് തള്ളേണ്ട. ഈ ജോലി ഇവിടയല്ല, അങ്ങ് ദക്ഷിണകൊറിയയിലാണ് (South Korea). നൂറ് ഒഴിവിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട്മെന്‍റ് (Recruitment) നടത്തും. വിദേശ ജോലി ലഭിക്കാൻ സഹായം ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേനയാണു നിയമനം. ദക്ഷിണകൊറിയയിലേക്ക് ഇതാദ്യമായാണ് ഒഡെപെക് മുഖേന റിക്രൂട്ട്മെന്‍റ് നടത്തുന്നത്. കൊറിയൻ സർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള കാർഷിക പദ്ധതിയുടെ ഭാഗമാകാനാണ് തൊഴിലാളികളെ തേടുന്നത്. പ്രധാനമായും സവാള കൃഷിയാണ് ചെയ്യുന്നത്. ആയിരം തൊഴിലാളികളെയാണ് ആവശ്യപ്പെട്ടതെങ്കിലും തുടക്കത്തിൽ 100 പേർക്കാണ് നിയമനം. കൊറിയൻ ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്നാണു നിയമനം നടത്തുന്നതെന്ന് ഒഡെപെക് വ്യക്തമാക്കുന്നു.

   25 മുതൽ 40 വയസ് പ്രായമുള്ളവരെയാണ് ഈ ജോലിക്കായി പരിഗണിക്കുന്നത്. അപേക്ഷകർ പത്താം ക്ലാസ് പാസ് ആയിരിക്കണം. അടിസ്ഥാനപരമായി ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. രണ്ട് ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തിരിക്കണം. കാർഷിക വൃത്തിയിൽ മുൻ പരിയമുള്ളവർക്കു മുൻഗണന ഉണ്ടാകും. recruit@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

   അപേക്ഷിക്കാൻ താൽപര്യമുള്ളവർക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിലും സെമിനാർ നടത്തും. തൊഴിൽദാതാവിനെകുറിച്ച് അപേക്ഷകരിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഡെപെക് സെമിനാർ നടത്തുന്നതെന്ന് മാനേജിങ് ഡയറക്ടർ കെ.എ.അനൂപ് പറഞ്ഞു. കൊറിയയിലെ ജീവിത രീതി, കൃഷി രീതികൾ, ജീവിതച്ചെലവ്, താമസ സൗകര്യം, കറൻസി, സംസ്കാരം, തൊഴിൽ സമയം, തൊഴിൽ നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം അപേക്ഷകർക്കു ബോധ്യപ്പെടുന്നതിനാണു സെമിനാറുകൾ സംഘടിപ്പിക്കുന്നത്. കൊറിയൻ സാഹചര്യങ്ങൾ ബോധ്യപ്പെട്ട ശേഷം അപേക്ഷിക്കുന്നവരിൽ നിന്നാണ് യോഗ്യരായ ആളുകളെ തെരഞ്ഞെടുക്കുന്നത്.   ജോലി ഹൈടെക്ക് കൃഷി, ദക്ഷിണകൊറിയ
   യോഗ്യത പത്താം ക്ലാസ് പാസ്. ഇംഗ്ലിഷ് ഭാഷ അറിഞ്ഞിരിക്കണം. രണ്ട് ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തിരിക്കണം. കാർഷിക വൃത്തിയിൽ മുൻ പരിയമുള്ളവർക്കു മുൻഗണന.
   പ്രായം 25 – 40 വയസ്
    ഇ-മെയിൽ/ വെബ്‌സൈറ്റ്‌   recruit@odepc.in, www.odepc.kerala.gov.in

   TCS invites Applications|എംബിഎ ബിരുദധാരിയാണോ? TCSലേക്ക് പുതമുഖക്കാർക്കും അപേക്ഷിക്കാം

   എന്താണ് ഒഡെപെക്?

   കേരള സർക്കാരിന്‍റെ ഓവർസീസ് ഡെവലപ്മെന്‍റ് ആൻഡ് എംപ്ലോയ്മെന്‍റ് പ്രൊമോഷൻ കൺസൾട്ടന്‍റാണ് ഒഡെപെക് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നത്. കഴിഞ്ഞ 42 വർഷമായി വിദേശത്തേക്ക് തൊഴിൽ നിയമനം നടത്തുന്ന സർക്കാർ സ്ഥാപനമാണ് ഒഡെപെക്.

   Hindustan Petroleum Recruitment 2021: ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം, ശമ്പളം 85,000 രൂപ വരെ

   പരാതിരഹിതമായി സേവനം നടത്താൻ ഒഡെപെകിന് കഴിയുന്നുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പ്രധാനമായും ഒഡെപെക് നിയമനം നടത്തുന്നത്. സംസ്ഥാനത്തുള്ള നൂറുകണക്കിന് ഉദ്യോഗാർഥികൾ ഒഡെപെക് സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

   News Summary- Opportunity to get a job with a salary of Rs 1 lakh if ​​you have the necessary understanding of agriculture. This job is in South Korea. Recruitment will be done from Kerala for 100 vacancies. The appointment was made through ODEPEC, a state government agency that provides assistance for overseas employment. This is the first recruitment to South Korea through ODPEC. The workers are being sought to be part of an agricultural project initiated by the Korean government.
   Published by:Anuraj GR
   First published:
   )}