നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Career: കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ജോലി നേടാൻ അവസരം

  Career: കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ജോലി നേടാൻ അവസരം

  കൂടുതൽ വിവരങ്ങൾ അറിയാം

  കണ്ണൂർ എയർപോർട്ട്

  കണ്ണൂർ എയർപോർട്ട്

  • News18
  • Last Updated :
  • Share this:
   എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് 338 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 189 ഒഴിവുകൾ സതേൺ റീജിയണിൽപ്പെടുന്ന കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലാണ്. വാക്ക് ഇൻ ഇന്റർ വ്യൂ ആഗസ്റ്റ് നാല്, അഞ്ച് തിയതികളിൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ. വിവരങ്ങൾക്ക് www.airindia.in

   Career: പത്താം ക്ലാസുകാർക്ക് നേവിയിൽ സെയിലറാകാം

   കണ്ണൂർ വിമാനത്താവളത്തിൽ 30 ഒഴിവുകൾ വേറെയും

   കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ്, ഫയർ ആൻഡ് റെസ്ക്യു ഓപ്പറേറ്റർ തസ്തികകളിൽ 15 ഒഴിവുകൾ വീതം. കരാർ നിയമനമാണ്.

   ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ്: പ്രൊഫഷണലുകൾ (ബിടെക്/ റഗുലർ എംബിഎ/ 2 വർഷ പിജിഡിഎം). ബിസിഎഎസിൽ നിന്നുള്ള സ്ക്രീനർ സർട്ടിഫിക്കറ്റിന് മുൻഗണന. പ്രൊഫഷണലുകൾ അല്ലാത്തവർക്കും അപേക്ഷിക്കാം. 35 വയസ്സ്.

   ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ: പത്താംക്ലാസ് വിജയം, 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ ഓട്ടോ മൊബൈൽ/ ഫയർ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ത്രിവത്സര റഗുലർ ഡിപ്ലോമ, അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് ബേസിക് ഫയർ സർവീസ് ട്രെയിനിങ് പൂർത്തിയാക്കിയവർക്ക് മുൻഗണന. 30 വയസ്സ്.

   ഡ്രൈവിങ് ലൈസൻസ്: അംഗീകൃത ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് / മീഡിയം വെഹിക്കൾ ലൈസൻസ്/ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kannurairport.in കാണുക.

   First published:
   )}