നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • എട്ടാം ക്ലാസ് യോഗ്യതയുണ്ടോ? ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് വിളിക്കുന്നു

  എട്ടാം ക്ലാസ് യോഗ്യതയുണ്ടോ? ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് വിളിക്കുന്നു

  എട്ടാംക്ലാസ് യോഗ്യതയോ തത്തുല്യമോ ഉള്ളവർക്ക് അൺസ്കിൽഡ് തസ്തികയിലേക്ക് അപേക്ഷിക്കാം.

  Jobs

  Jobs

  • News18
  • Last Updated :
  • Share this:
   കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡിൽ (ബിഇസിഐഎൽ) സ്കിൽഡ് എംപ്ലോയി/ അൺസ്കിൽഡ് എംപ്ലോയി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2684 ഒഴിവുകളാണുള്ളത്. 2678 ഒഴിവുകളിലേക്കും എട്ടാംക്ലാസ്/ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ ഇലക്ട്രിക്കൽ ഓപ്പറേഷൻ, ലൈൻ മെയിന്റനൻസ് എന്നീ ജോലികൾക്കാണ് തെരഞ്ഞെടുപ്പ്.

   also read: ഫസ്റ്റ് ക്ലാസ് ഡിഗ്രിയുണ്ടോ? കർണാടക ബാങ്കിൽ ക്ലാർക്ക് ആവാം

   എട്ടാംക്ലാസ് യോഗ്യതയോ തത്തുല്യമോ ഉള്ളവർക്ക് അൺസ്കിൽഡ് തസ്തികയിലേക്ക് അപേക്ഷിക്കാം. 1342 ഒഴിവുകളാണുള്ളത്. ഹിന്ദി എഴുതാനും വായിക്കാനും ഇംഗ്ലീഷ് വായിക്കാനും അറിഞ്ഞിരിക്കണം. ഇലക്ട്രിക്കൽ രംഗത്ത് ഒരുവർഷം പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം. 7613 രൂപയാണ് ശമ്പളം.

   സ്കിൽഡ് മാൻ പവറിലേക്ക് 1336 ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കൽ/ വയർമാൻ ട്രേഡിൽ ഐടിഐ(എൻ.സി.വി.ടി/ എസ്.സി.വി.ടി) അല്ലെങ്കിൽ ഹയർ ടെക്നിക്കൽ ഡിഗ്രി ഡിപ്ലോമ ഇൻ എൻജിനീയറിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓവർ ഹെഡ് സർട്ടിഫിക്കറ്റ് ഫോർ ഇലക്ട്രിക്കൽ സേഫ്റ്റി നേടിയിരിക്കണം. രണ്ടു വർഷത്തെ പ്രവർത്തന പരിചയവും ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനുമുള്ള കഴിവും ഉണ്ടായിരിക്കണം. 9381 രൂപയാണ് ശമ്പളം.

   18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കാം. ജൂലായ് 25ആണ് അവസാന തീയതി. www.becil.com എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്.
   First published:
   )}