• HOME
  • »
  • NEWS
  • »
  • career
  • »
  • JOB VACANCY IN THIRUVANANTHAPURAM MEDICAL COLLEGE APPOINTMENT ON CONTRACT BASIS

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒഴിവ്; നിയമനം കരാര്‍ അടിസ്ഥാനത്തില്‍: ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷകള്‍ 15നകം തിരുവനന്തപുരം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് അയക്കണം.

അപേക്ഷകള്‍ 15നകം തിരുവനന്തപുരം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് അയക്കണം.

അപേക്ഷകള്‍ 15നകം തിരുവനന്തപുരം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് അയക്കണം.

  • Share this:
    തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നത്തുന്നത്‌.

    യോഗ്യത

    മെഡിക്കല്‍ മൈക്രോബയോളജിയിലോ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയിലോ ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ 15നകം തിരുവനന്തപുരം മെഡിക്കല്‍ കേളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് അയക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2528855, 2528386. എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

    Sainik School| സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ആദ്യ ബാച്ച് ആരംഭിച്ചു
    കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂള്‍ പെൺകുട്ടികൾക്ക് ആദ്യമായി പ്രവേശനം നല്‍കി. 1962 ല്‍ സ്ഥാപിതമായതിനു ശേഷം ചരിത്രത്തിലാദ്യമായാണ് സൈനിക സ്കൂളിൽ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. പ്രവേശന പരീക്ഷ വിജയിച്ച പെണ്‍കുട്ടികളുടെ ആദ്യ ബാച്ച് തുടങ്ങി.

    സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്പെഷ്യല്‍ അസംബ്ലിയില്‍ ആദ്യ ബാച്ചിലെ കേരളത്തില്‍ നിന്നുള്ള 7 പെണ്‍കുട്ടികളേയും ബിഹാറില്‍ നിന്നുള്ള 2 പെണ്‍കുട്ടികളേയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയേയും കഴക്കൂട്ടം സൈനിക സ്‌കൂള്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.

    പ്രിന്‍സിപ്പല്‍ കേണല്‍ ധീരേന്ദ്ര കുമാര്‍ കുട്ടികളെ അഭിസംബോധന ചെയ്തു. പെണ്‍കുട്ടികളെ വരവേല്‍ക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പുതിയ വീടിന്റെയും ഡോര്‍മിട്ടറിയുടേയും നിര്‍മ്മാണം ഈ അക്കാദമിക് വര്‍ഷത്തിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.

    2018-19 അക്കാദമിക് വര്‍ഷത്തില്‍ മിസോറം സൈനിക് സ്‌കൂള്‍ സൊസൈറ്റി നടത്തിയ വിജയകരമായ ഒരു പരീക്ഷണമായിരുന്നു സൈനിക് സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ പ്രവേശനം. പിന്നീട് രാജ്യത്തെ മറ്റ് സൈനിക് സ്‌കൂളുകളും പെണ്‍കുട്ടികളുടെ പ്രവേശനത്തിന് തുടക്കം കുറിക്കുകയും ഇത് പെണ്‍കുട്ടികളെ സായുധസേനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും സ്ത്രീശാക്തീകരണത്തെ ദൃഢീകരിക്കുകയും ചെയ്യുന്നു.

    തന്റെ 75-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലും ഈ അക്കാദമിക് വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്.

    Western Coalfields| വെസ്റ്റേൺ കോൾഫീൽഡ്സിൽ 1281 അപ്രന്റിസ് ഒഴിവ്; ഒരുവർഷത്തെ പരിശീലനം

    കോൾ ഇന്ത്യയുടെ കീഴിൽ നാഗ്പുർ ആസ്ഥാനമായുള്ള വെസ്റ്റേൺ കോൾ ഫീൽഡ്സിൽ 1281 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും.

    ഒഴിവുകൾ: ട്രേഡ് അപ്രന്റിസ്-965, ഗ്രാജ്വേറ്റ് അപ്രന്റിസ്-101, ടെക്നീഷ്യൻ അപ്രന്റിസ്-215

    യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. എൻ.എ.ടി.എസ്. പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം.

    ടെക്നീഷ്യൻ അപ്രന്റിസ്: മൈനിങ്/മൈനിങ് ആൻഡ് മൈൻ സർവേയിങ് ഡിപ്ലോമ. എൻ.എ.ടി.എസ്. പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം.

    ട്രേഡ് അപ്രന്റിസ്: കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്‌ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക്‌ (ഡീസൽ), മെഷിനിസ്റ്റ്, മേസൺ (ബിൽഡിങ് കോൺട്രാക്ടർ), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്‌, സർവേയർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), വയർമാൻ എന്നിവയിൽ ഏതെങ്കിലും ട്രേഡിൽ എൻ സി വി ടി /എസ് സി വി ടി സർട്ടിഫിക്കറ്റ്.

    അവസാന തീയതി: സെപ്റ്റംബർ 21.
    വിവരങ്ങൾക്ക്: www.westerncoal.in
    Published by:Jayashankar AV
    First published:
    )}