കോവിഡ് പ്രതിസന്ധികൾക്ക് ശേഷം കമ്പനികളിലുടനീളം പുതിയ നിയമനങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. ഐടി മേഖല മാത്രം 31% എൻട്രി ലെവൽ ജോലികൾ വാഗ്ദാനം ചെയ്യുന്നതായാണ് വിവരം. ചില ഡിജിറ്റൽ, ഇ-കൊമേഴ്സ് കമ്പനികൾ ഏറ്റവും ഉയർന്ന ഇൻക്രിമെന്റുകൾ നൽകാനും പദ്ധതിയിട്ടിട്ടുണ്ട്. ഈ വർഷം ഇരട്ട അക്ക ഇൻക്രിമെന്റുകൾ വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏക മേഖല ഐടി മാത്രമാണ്.
ഇന്ത്യൻ ഐടി കമ്പനിയായ ടെക് മഹീന്ദ്ര മൂന്ന് മടങ്ങ് കൂടുതൽ തുടക്കകാരെ നിയമിക്കാനാണ് പദ്ധതിയിടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയ്ക്കായി ആളുകളെ നിയമിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
കമ്പനിയുടെ മൊത്തം തൊഴിൽ ശക്തി 1.26 ലക്ഷത്തിലേക്ക് ഉയർത്താൻ ഈ പാദത്തിൽ 5,200 പേരെ നിയമിച്ചു. ശേഷിക്കുന്ന സാമ്പത്തിക വർഷത്തിലും ഇതേ രീതിയിൽ അല്ലെങ്കിൽ ഇതിലും വേഗത്തിൽ നിയമനങ്ങൾ നടത്തുമെന്ന് ടെക് മഹീന്ദ്രയുടെ എംഡിയും സിഇഒയുമായ സി. പി ഗുർനാനി പറഞ്ഞു,
പ്രമുഖ ഐ ടി കമ്പനിയായ ടെക് മഹീന്ദ്രയുടെ അറ്റാദായം 39.2% വർദ്ധനവ് റിപ്പോർട്ട് ചെയ്തു. 2021-22 ജൂൺ പാദത്തിൽ ഏകീകൃത അറ്റാദായം 1,353 കോടി രൂപയായി ഉയർന്നു. ഈ പാദത്തിലെ കമ്പനിയുടെ മൊത്തം വരുമാനം മാസം തോറും 7% വളർച്ച കൈവരിച്ചു.
മൂവായിരത്തിലധികം ബിരുദധാരികളെ പ്രഗത്ഭരായ പ്രൊഫഷണലുകളാക്കി മാറ്റുന്നതിനായി ടെക് മഹീന്ദ്ര എഡ്ടെക് സ്റ്റാർട്ടപ്പ് കരിയർ ലാബുമായാണ് സഹകരിച്ചിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാകുമ്പോൾ, വിദ്യാർത്ഥികൾക്ക് ടെക് മഹീന്ദ്രയിൽ വ്യത്യസ്ത റോളുകളിൽ അവസരം ലഭിക്കും. വിശദാംശങ്ങൾ നോക്കാം.
അപേക്ഷിക്കേണ്ടവിധംനിങ്ങൾക്ക് അപേക്ഷിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, സ്വയം രജിസ്റ്റർ ചെയ്യുന്നതിന്
https://careers.techmahindra.com എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
അപേക്ഷിക്കുന്നതിനുള്ള യോഗ്യത10-ാം ക്ലാസ്, ഇന്റർമീഡിയറ്റ്, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ 60% മാർക്ക് ഉണ്ടായിരിക്കണം.
പരിചയസമ്പന്നരായ ഐടി പ്രൊഫഷണലുകൾക്കും കമ്പനിയിൽ തൊഴിലവസരങ്ങളുണ്ട്. നിലവിൽ, കമ്പനി ഇന്ത്യയിലുടനീളമുള്ള സീനിയർ എഞ്ചിനീയർ, സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ, ടെസ്റ്റ് ലീഡ്, സപ്പോർട്ട് കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും നിയമിക്കുന്നുണ്ട്. വിശദാംശങ്ങൾക്ക്
https://careers.techmahindra.com ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Read also:
മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം; ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാന്‍ അവസരംഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി സേവനദാതാക്കളായ ടി സി എസ് 20,409 ജീവനക്കാരെ കൂടി നിയമിച്ചുകൊണ്ട് ആകെ തൊഴിലാളികളുടെ എണ്ണം 5 ലക്ഷത്തിലധികമായി ഉയർത്തിയിരുന്നു. 2021 ജൂണിൽ അവസാനിക്കുന്ന പാദത്തിലാണ് പുതിയ ജീവനക്കാരുടെ നിയമനം നടന്നത്. ഇതാദ്യമായാണ് ഒരു പാദത്തിൽ ഇത്രയധികം ജീവനക്കാരെ ടി സി എസ് നിയമിക്കുന്നത്. 2021 സാമ്പത്തിക വർഷത്തിൽ നടത്തിയതു പോലെ 2022 സാമ്പത്തിക വർഷത്തിലും 40,000 പുതുമുഖങ്ങൾക്ക് ജോലി നൽകുമെന്ന് ഐ ടി സേവനരംഗത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടി സി എസ് അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.