നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Career; എസ്ബിഐ ജൂനിയർ അസോസിയേറ്റ്; കേരളത്തിൽ 400 ഒഴിവ്

    Career; എസ്ബിഐ ജൂനിയർ അസോസിയേറ്റ്; കേരളത്തിൽ 400 ഒഴിവ്

    ജനുവരി 26 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

    News18

    News18

    • Share this:
      സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ അസോസിയേറ്റ്(കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലറിക്കൽ കേഡറിലുള്ള തസ്തികയാണിത്. 11, 765-31,540 രൂപയാണ് ശമ്പളം. ജനുവരി 26 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

      വിശദ വിവരങ്ങള്‍ക്ക്: http://bank.sbi/careers, www.sbi.co.in/careers

      കേരളത്തിൽ 400 ഒഴിവ്

      വിവിധ സംസ്ഥാനങ്ങളിലായി 8000 ഒഴിവുകളുണ്ട്. കേരളത്തിൽ 400 ഒഴിവുകളാണുള്ളത്. സംവരണ വിഭാഗക്കാർക്കും അംഗപരിമിതർക്കുമായി മാറ്റിവെച്ച 224 ബാക്ക്ലോഗ് ഒഴിവുകളും ഇതോടൊപ്പം നികത്തും.

      also read:സയൻസുകാര്‍ക്ക് മാത്രമല്ല ഹ്യുമാനിറ്റീസ്, കൊമേഴ്സ് പഠിച്ചവർക്കും ഇനി നഴ്സിംഗിന് ചേരാം

      യോഗ്യത
      ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തത്തുല്യ യോഗ്യതയേ ഉണ്ടായിരിക്കണം. ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
      പ്രായം: 2020 ജനുവരി ഒന്നിന് 20നും 28നും മധ്യേ. 02-01-1992നും 01-01-2000നും ഇടയിൽ ജനിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി.
      എസ് സി , എസ് ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം പ്രായം ഇളവ് ലഭിക്കും.
      വിമുക്ത ഭടന്മാർക്ക് ചട്ടപ്രകാരവും വിധവകൾ, വിവാഹമോചനം നടത്തി പുനർ വിവാഹിതരാകാത്ത സ്ത്രീകള്‍ എന്നിവർക്ക് ഒമ്പത് വർഷവും പ്രായ ഇളവുണ്ട്.

      പരീക്ഷ
      പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായിട്ടാണ് എഴുത്തു പരീക്ഷ. 2020 ഫെബ്രുവരി -മാർച്ച് മാസങ്ങളിലായിരിക്കും പ്രാഥമിക പരീക്ഷ . അതില്‍ വിജയിക്കുന്നവർക്ക് ഏപ്രിൽ 19ന് മെയിൻ പരീക്ഷ.

      തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
      Published by:Gowthamy GG
      First published:
      )}