കണ്ണൂര്‍ സര്‍വകലാശാലയുടെ സര്‍ക്കാര്‍, എയ്ഡഡ്, സെല്‍ഫ് ഫിനാന്‍സിങ്, അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനു ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.
കമ്മ്യൂണിറ്റി, മാനേജ്മെന്റ്, സ്പോര്‍ട്ട്സ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ നര്കണം.
വെയ്റ്റേജ/ സംവരണാനുകൂല്യം ആവശ്യമായ വിദ്യാര്‍ഥികള്‍ ഈ വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അപേക്ഷയില്‍ വ്യക്തമാക്കണം. അല്ലാത്ത പക്ഷം അഡ്മിഷന് സമയങ്ങളില്‍ രേഖകള്‍ ഹാജരാക്കിയാലും ആനുകൂല്ല്യം ലഭിക്കുന്നതല്ല.
വിദ്യാര്‍ഥികള്‍ക്ക് 20 ഓപ്ഷന് വരെ സെലക്ട് ചെയ്യാവുന്നതാണ്. കോളേജുകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അതത് കോളേജ് വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
ഓപ്ഷന് നല്കിയ കോളേജില്‍ പ്രവേശനം ലഭിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും പ്രവേശനം നടത്തേണ്ടതാണ്. അല്ലാത്ത പക്ഷം അടുത്ത അലോട്മെന്റുകളില്‍ പരിഗണിക്കുന്നതല്ല.
420 രൂപയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫീസ്. എസ്.സി, എസ്.ടി വിഭാങ്ങള്‍ക്ക് 250 രൂപയുമാണ്. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBI e-pay മുഖാന്തരമാണ് അടയ്ക്കേണ്ടത്. ഫീസ് അടച്ച ചലാന്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.
www.admission.kannuruniversity.ac.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
സംശയങ്ങല്ക്ക് 0497-2715621, 7356948230 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.