നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • മാറ്റം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണോ? കാന്താരി നിങ്ങൾക്ക് സ്കോളർഷിപ്പ് തരും

  മാറ്റം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണോ? കാന്താരി നിങ്ങൾക്ക് സ്കോളർഷിപ്പ് തരും

  കാന്താരിയുടെ അടുത്ത നേതൃത്വ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം 2020 ഏപ്രിൽ അവസാനത്തോടെ ആരംഭിക്കുന്നു.

  kanthari

  kanthari

  • News18
  • Last Updated :
  • Share this:
   നിരുത്സാഹപ്പെടുത്തുന്ന വാർത്തകളുടെ ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. പലപ്പോഴും ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോൾ നിരാശയാണ് ഫലം. കാലത്തിന്റെ ഈ കുത്തൊഴുക്കിനനുസരിച്ച് ജീവിക്കാൻ തയ്യാറാകാത്ത ചിലരെങ്കിലും നമുക്ക് ചുറ്റും ഉണ്ടാകും.
   പ്രചോദനവും സർഗാത്മകതയും അഭിനിവേശവും കൊണ്ട് ലോകത്തെ മികച്ച ഇടമാക്കിത്തീർക്കാനും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും കഴിവുള്ളവരാണോ?
   നിങ്ങളെ കാന്താരി വിളിക്കുന്നു.

   also read: Career|ഗ്രാമീണ തപാൽ സേവക് നിയമനം വേഗത്തിലാക്കാൻ നിർദേശം

   എന്താണ് കാന്താരി?

   സാമൂഹിക നേതൃത്വത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ
   കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ആണ് കാന്താരി. ധാർമികമായ സാമൂഹിക മാറ്റം കൊണ്ടുവരാൻ കഴിവുള്ളവർക്കായി 12 മാസത്തെ നേതൃത്വ പരിപാടി കാന്താരി നൽകുന്നു. ഏഴുമാസം കേരളത്തിലും തുടർന്ന് സ്റ്റാർട്ട് അപ് ഘട്ടത്തിൽ അഞ്ച് മാസത്തെ മെന്റർഷിപ്പ് സപ്പോർട്ടും ഇത് നൽകുന്നുണ്ട്.

   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ കാന്താരി വളർത്തിയെടുക്കുന്നു. ഇത്തരക്കാരിൽ ചിലർക്ക് യൂണിവേഴ്സിറ്റി ബിരുദമുണ്ടാകും, മറ്റു ചിലർക്ക് ഔപചാരിക വിദ്യാഭ്യാസം പോലും ഉണ്ടാകില്ല. ചിലർ അന്ധരും ശാരീരിക വൈകല്യങ്ങൾ ഉള്ളവരുമായിരിക്കും. ചിലർക്ക് ഒരു വൈകല്യങ്ങളും ഉണ്ടായിരിക്കുകയുമില്ല. പ്രചോദിപ്പിക്കാനും പ്രോത്സാഹനം നൽകാനും കഴിവുള്ളവരെയാണ് ഞങ്ങൾ അന്വേഷിക്കുന്നത്.

   നിങ്ങള്‍ക്കും അപേക്ഷിക്കാം

   കാന്താരിയുടെ അടുത്ത നേതൃത്വ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം 2020 ഏപ്രിൽ അവസാനത്തോടെ ആരംഭിക്കുന്നു. സ്വയം പ്രചോദിതരും സാമൂഹികമാറ്റം ഉണ്ടാക്കേണ്ടതുള്ളതിനാല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ളവരുമായവരെയാണ് ആവശ്യം. 22 വയസോ അതിനു മുകളിലോ പ്രായം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.

   തെരഞ്ഞെടുപ്പ്

   ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന അപേക്ഷകരിൽ നിന്ന് അഞ്ച് ഘട്ടത്തിലൂടെയുള്ള കർശനമായ സെലക്ഷന്‍ പ്രക്രിയയിലൂടെയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. അഭിമുഖവും എഴുത്ത് പരീക്ഷയും ഉണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്കാണ് പരിശീലനം നൽകുന്നത്.

   കൂടുതൽ വിവരങ്ങൾക്ക്:
   https://www.kanthari.org/about-us/kanthari-at-a-glance/ സന്ദർശിക്കുക.
   First published:
   )}