കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷ; മറക്കരുത് ഈ 12 കാര്യങ്ങൾ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷ; മറക്കരുത് ഈ 12 കാര്യങ്ങൾ
ഒരു ദിവസം രാവിലെയും ഉച്ചയ്ക്കുമായി വലിയ പരീക്ഷ പി എസ് സി നടത്തുന്നത് ആദ്യമായാണ്.
News18 Malayalam
Last Updated :
Share this:
ഇന്നാണ് കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവിസിലേക്കുള്ള പ്രാഥമിക പരിക്ഷ . ഒരു ദിവസം രാവിലെയും ഉച്ചയ്ക്കുമായി വലിയ പരീക്ഷ പി എസ് സി നടത്തുന്നത് ആദ്യമായാണ്.
1. കറക്കിക്കുത്ത് വേണ്ട- പ്രാഥമിക പരീക്ഷയിലെ ഓരോ പേപ്പറിനും 100 വീതമാണ് ചോദ്യങ്ങൾ. 90 മിനിറ്റാണ് ഒരു പേപ്പറിന് ഉത്തരമെഴുതാൻ അനുവദിച്ചിരിക്കുന്ന സമയം. നെഗറ്റിവ് മാർക്കുണ്ട്. അതിനാല്‍ കറക്കിക്കു ത്തരുത്.
2. രണ്ടു പേപ്പറുകൾ- പരിക്ഷ എഴുതുമെന്ന് ഉറപ്പു നല്‍കിയവർക്ക് ഹാൾടിക്കറ്റ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലേഡ് ചെയ്യാം. പരീക്ഷയെഴുതുമെന്ന് ഉറപ്പ് നൽകിയവർ രാവിലെയും ഉച്ചയ്ക്കുമായി നടക്കുന്ന രണ്ട് പേപ്പറുകൾക്കും ഹാജരാകണം.
3. രണ്ടിനും ഹാജരാകണം- ഏതെങ്കിലും ഒരു പേപ്പർ എഴുതാതിരിക്കുന്നത് പരീക്ഷ മൊത്തത്തില്‍ ഹാജരാകാതിരീക്കുന്നതിന് തുല്യമായി കണക്കാക്കുകയും വ്യക്തമായ കാരണമില്ലാതെ ഹാജരാകാതിരിക്കുന്നത് പ്രൊഫൈല്‍ തടസപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾക്ക് കാരണമാകുകയും ചെയ്യും.
4. പരീക്ഷാ സമയം- രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ആദ്യപേപ്പറിന്റെ പരീക്ഷ സമയം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് രണ്ടാം പേപ്പർ. രണ്ടാം പേപ്പറിന് ക്യത്യം ഒന്നരയ്ക്ക് മുൻപു തന്നെ ഉദ്യോഗാർത്ഥികള്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കണം.
5. പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം- രാവിലെ 9.45 ശേഷവും ഉച്ചയ്ക്ക് 1.15 ന് ശേഷവുമേ ഉദ്യോഗാർഥികളെ പരീക്ഷാകേന്ദ്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയള്ളു. രാവിലെ 10 മണിയ്ക്കു ശേഷവും ഉച്ചയ്ക്ക് 1.30 ശേഷവും പരീക്ഷകേന്ദ്രത്തിലെത്തുന്നവരെ പരീക്ഷയെഴുതുവാന്‍ അനുവദിക്കില്ല.
6. ഉത്തരവാദിത്വം ഇൻവിജിലേറ്റർക്ക്- അധ്യാപകരെ മാത്രമാണ് ഇൻവിജിലേഷനു നിയോഗിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ പരീക്ഷാസമയത്ത് ക്രമക്കേടു നടത്തിയാല്‍ ഇൻവിജിലേറ്റർക്കായിരിക്കും ഉത്തരവാദിത്വം. പരിക്ഷയ്ക്ക് മുമ്പ് ഇതു സംബന്ധിച്ചുള്ള സത്യപ്രസ്താവന അധ്യാപകര്‍ പി എസ് സിക്ക് ഒപ്പിട്ടു നൽകണം.
7. പരീക്ഷാഹാളിൽ കൊണ്ടുവരാൻ അനുവാദമുള്ളത് - തിരിച്ചറിയൽരേഖ, അഡ്മിഷൻ ടിക്കറ്റ്, നീല അല്ലെങ്കില്‍ കറുത്ത ബോൾ പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷ ഹാളിൽ അനുവദിക്കുകയുള്ളു.
8. പരീക്ഷാഹാളിൽ അനുവാദമില്ലാത്തത് - വാച്ച്, ഹെയര്‍ ബാൻഡ്, മൊബൈൽ ഫോൺ, പഴ്സ്, വള, മോതിരം, മാല തുടങ്ങിയവ പരിക്ഷ കേന്ദ്രത്തിനകത്തു അനുവദിക്കില്ല. ഇവ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ സൗകര്യമുണ്ടാകും.
9. സംശയം തോന്നിയാൽ പരിശോധന- സംശയമുള്ള പക്ഷം ഉദ്യോഗാർത്ഥികളുടെ കണ്ണട, വസ്ത്രത്തിലെ ബട്ടണുകൾ എന്നിവ ഇൻവിജിലേറ്റർമാർക്ക് പരിശോധിക്കാം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീഷാ തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണിത്. വേണ്ടി വന്നാൽ പുരുഷ/വനിത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉദ്യോഗാർത്ഥിയുടെ ദേഹപരിശോധന നടത്താം.
10. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് പൊലീസ് സേവനം- പരീക്ഷാ കേന്ദ്രത്തിന് വെളിയിൽ പൊലീസ് സേവനം ഉറപ്പാക്കും ഇന്‍വിജിലേറ്റർമാർക്ക് പരീക്ഷ ഹാളിനുള്ളിൽ മോബൈല്‍ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല . പരീക്ഷ കഴിയുന്നതുവരെ ഇവർ ഹാളിനുള്ളിൽ തന്നെയുണ്ടാകണം.
11. വസ്ത്രധാരണം ശ്രദ്ധിക്കുക- ലളിതമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. കൂടുതല്‍ പോക്കറ്റ്, ബട്ടണുകള്‍ ഉള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.
12. എഴുതുന്നത് 4.01 ലക്ഷം പേർ- പരീക്ഷ എഴുതുമെന്ന് ഉറപ്പു നല്കിയ 4.01 ലക്ഷം പേർക്കായി 1534 പരീക്ഷകേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.