നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • KAS | കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അന്തിമഘട്ട പരീക്ഷ നവംബര്‍ 20, 21 തീയതികളിൽ

  KAS | കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അന്തിമഘട്ട പരീക്ഷ നവംബര്‍ 20, 21 തീയതികളിൽ

  നാലു ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകളിലായി നടന്ന പരീക്ഷയെഴുതിയത്.

  KPSC

  KPSC

  • Share this:
   തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷാഫലം പുറത്തുവന്നു. പ്രാഥമിക പരീക്ഷയുടെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്.  2020 ഫെബ്രുവരി 22-നാണ് പരീക്ഷ നടന്നത്. പരീക്ഷാ ഫലം പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും.

   അന്തിമഘട്ട പരീക്ഷ നവംബര്‍ 20, 21 തീയതികളിൽ നടത്തുമെന്നാണ് പി.എസ്.സി അറിയിച്ചിരിക്കുന്നത്. 100 മാര്‍ക്കിന്റെ വീതം മൂന്ന് പേപ്പറുകളാണ് മെയിൻ പരീക്ഷയ്ക്കുള്ളതെന്ന് പി.എസ്.സി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനറല്‍ സ്റ്റഡീസ് വിഷയങ്ങളെ അടിസ്ഥാനമാക്കിയാകും മുന്ന് പേപ്പറുകളിലും.

   ചരിത്രം (ഇന്ത്യ, കേരളം, ലോകം), കേരളത്തിന്റെ സാംസ്‌കാരികപൈതൃകം എന്നിവയാണ് ജനറല്‍ സ്റ്റഡീസ് പേപ്പര്‍-1 ന്റെ വിഷയങ്ങള്‍. ഭരണഘടന, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കറന്റ് ഇഷ്യൂസ് എന്നിവയാണ് പേപ്പര്‍-2 ലെ പഠനമേഖലകള്‍. ഇക്കോണമി ആന്‍ഡ് പ്ലാനിങ്, ഭൂമിശാസ്ത്രം എന്നിവയാണ് പേപ്പര്‍-3 ന്റെ വിഷയങ്ങള്‍.

   നാലു ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകളിലായി നടന്ന പരീക്ഷയെഴുതിയത്. നിലവില്‍ ഒന്ന്, രണ്ട് സ്ട്രീമുകളില്‍ പരീക്ഷാഫലമാണ് പി.എസ്.സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
   Published by:Aneesh Anirudhan
   First published: