നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • KEAM Exam 2021 | എഞ്ചിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

  KEAM Exam 2021 | എഞ്ചിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട്

  ജെ ഇ ഇ മെയിന്‍ പരീക്ഷ ഈ മാസം അവസാനം നടത്താന്‍ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: ജൂലൈ 24-ന് നടത്താന്‍ തീരുമാനിച്ചിരുന്ന കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം) മാറ്റി. ജെ ഇ ഇ മെയിന്‍ പരീക്ഷ ഈ മാസം അവസാനം നടത്താന്‍ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. പരീക്ഷയുടെ പുതിയ തീയതികള്‍ പിന്നീട് അറിയിക്കും.

   പരീക്ഷയ്ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസരവും തല്‍ക്കാലത്തേക്ക് നിറുത്തിവച്ചിട്ടുണ്ട്. ഇതിനുള്ള സൗകര്യം പിന്നീട് ഒരുക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

   ഈ വർഷത്തെ ജോയന്‍റ്​ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളുടെ മൂന്നാം സെഷന്‍ ജൂലൈ 20ന് തുടങ്ങും. മൂന്നാം സെഷൻ 25 വരെയും നാലാം സെഷന്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ്​ രണ്ട്​ വരെയും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ആദ്യ രണ്ട് സെഷനുകളുടെയും ഫലങ്ങള്‍ ഓഗസ്റ്റില്‍ പ്രഖ്യാപിക്കും. പൂര്‍ണമായും കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും മന്ത്രി അറിയിച്ചു.

   ജെ ഈ ഇ പ്രവേശന പരീക്ഷയ്ക്ക് കോവിഡ് കാരണം രജിസ്റ്റര്‍ ചെയ്യാൻ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രി അറിയിച്ചു. എന്‍ടിഎ ജൂലൈ ആറ് മുതല്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജൂലൈ എട്ടിന് രാത്രി വരെയാണ് അപേക്ഷ നല്‍കുന്നതിന് സമയം അനുവദിച്ചിട്ടുള്ളതെന്നും രമേശ് പൊഖ്രിയാൽ പറഞ്ഞു.
   രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഏപ്രില്‍- മെയ് മാസങ്ങളിലായി നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷ മാറ്റി വെച്ചത്. ആദ്യ സെഷനില്‍ ആറ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. രണ്ടാമത്തെ സെഷനില്‍ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി.

   SSLC Result | എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഈ മാസം 15 ന്

   എസ്‌ എസ്‌ എല്‍ സി പരീക്ഷാ ഫലം ജൂലൈ 15 ന് പ്രഖ്യാപിക്കും. മൂല്യനിര്‍ണയം അവസാനഘട്ടത്തിലേക്ക് കടന്നതോടെയാണ് പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച് ധാരണയായത്. മൂല്യനിർണയം പൂര്‍ത്തിയായ ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും.

   ഇത്തവണ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം എൻ സി സി, സ്‌കൗട്ട്‌സ് എന്നിവക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് വിദ്യാര്‍ഥികള്‍ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ഉണ്ടായ ശേഷമായിരിക്കും ഫലപ്രഖ്യാപനം നടത്തുകയെന്നും വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
   Published by:Anuraj GR
   First published:
   )}