• HOME
  • »
  • NEWS
  • »
  • career
  • »
  • KEAM 2022| കേരള എഞ്ചിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്ക് വിശ്വനാഥ് വിനോദിന്

KEAM 2022| കേരള എഞ്ചിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്ക് വിശ്വനാഥ് വിനോദിന്

ആദ്യ പത്ത് റാങ്കുകളിൽ രണ്ട് പെൺകുട്ടികൾ

ഒന്നാം റാങ്ക് നേടിയ വിശ്വനാഥ് വിനോദും രണ്ടാം റാങ്ക് നേടിയ തോമസ് ബിജു ചീരംവെലിലും

ഒന്നാം റാങ്ക് നേടിയ വിശ്വനാഥ് വിനോദും രണ്ടാം റാങ്ക് നേടിയ തോമസ് ബിജു ചീരംവെലിലും

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ്  പ്രവേശന പരീക്ഷ എഴുതിയ 77,005 വിദ്യാര്‍ഥികളില്‍ 58,870 പേര്‍ യോഗ്യത നേടി. ഇതില്‍ 50,858 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

    ഇടുക്കി ആനക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം പട്ടം പാലസ് സ്വദേശി തോമസ് ബിജു ചീരംവെലിൽ രണ്ടാം റാങ്കും കൊല്ലം സ്വദേശി നവജ്യോത് ബി കൃഷ്ണൻ മൂന്നാം റാങ്കും നേടി. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി ആൻ മേരിക്കാണ് നാലാം സ്ഥാനം.  ‌അഞ്ചാം റാങ്ക്- അനുപം ജോയ് ( വയനാട്).

    ആദ്യ പത്ത് റാങ്കുകളിൽ രണ്ട് പെൺകുട്ടികൾ മാത്രമാണുള്ളത്. നാലാം റാങ്ക് നേടിയ ആൻ മേരിയെ കൂടാതെ, ആറാം റാങ്കുകാരിയായ പത്തനംതിട്ട സ്വദേശി റിയ മേരി വർഗീസാണ് ആദ്യ പത്തിനുള്ളിലുള്ള പെൺകുട്ടികൾ.

    എസ് സി വിഭാഗത്തിൽ തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി കെ പി ലക്ഷ്മീഷിനാണ് ഒന്നാം റാങ്ക്. കേഴിക്കോട് കടമേരി സ്വദേശി ടി അദിത് രണ്ടാം റാങ്ക് നേടി. എസ് ടി വിഭാഗത്തിൽ കാസർകോട് സ്വദേശി തേജസ് ജെ കർമൽ ഒന്നാം റാങ്കും കോട്ടയം ഗാന്ധി നഗർ സ്വദേശി ജെഫ്രി സാം മേമൻ രണ്ടാം റാങ്കും നേടി.

    50508 പേർ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. ആദ്യ അയ്യായിരം റാങ്കിൽ 2215 (സംസ്ഥാന സിലബസ്), 2568 (കേന്ദ്ര സിലബസ്) പേർ ഉൾപ്പെട്ടു. ജൂലൈ 4നു 343 പരീക്ഷാകേന്ദ്രങ്ങളിലായി നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്‍കോർ ഓഗസ്റ്റ് നാലിനു പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ്ടു മാർക്ക് കൂടി സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്.

    36,766 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 29,126 പേര്‍ യോഗ്യത നേടി. 24, 834 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായും മന്ത്രി അറിയിച്ചു. 40,239 ആണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. 29,444 പേര്‍ യോഗ്യത നേടി. 26,024 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായും മന്ത്രി അറിയിച്ചു.
    Published by:Rajesh V
    First published: