• HOME
 • »
 • NEWS
 • »
 • career
 • »
 • കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേണലിസം: ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേണലിസം: ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം.

 • Last Updated :
 • Share this:
  തിരുവനന്തപുരം:കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ തിരുവനന്തപുരം സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. അവസാന തീയതി ഒക്ടോബര്‍ 20. പ്രായ പരിധി 30 വയസ്സ്.

  പ്രിന്റ് ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.

  വിലാസം. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, സെക്കന്റ് ഫ്ളോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം- 695 014. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544958182, 8137969292 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

  സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം; ഒക്ടോബര്‍ 20 അവസരം

  സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ്, കാത് ലാബ് ടെക്നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് എന്നിവരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. കാത്‌ലാബ് ടെക്നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് തസ്തികകളില്‍ പുരുഷന്‍മാര്‍ക്കും സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ സ്ത്രീകള്‍ക്കുമാണ് അവസരം. ബന്ധപ്പെട്ട മേഖലയില്‍ ബിരുദമാണ് യോഗ്യത. കാത്‌ലാബ് ടെക്നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് തസ്തികകളിലേക്ക് കുറഞ്ഞത് നാലു വര്‍ഷത്തെയും സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെയും പ്രവൃത്തി പരിചയം വേണം. പ്രായപരിധി 30 വയസ്.

  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

  എന്‍ജിനീയറിങ് -ഗവേഷണ വികസന മേഖല 31 ബില്യണ്‍ അമേരിക്കന്‍ ഡോളറിലേറെ വരുമാനം സൃഷ്ടിക്കുന്നു; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

  എന്‍ജിനീയറിങ് -ഗവേഷണ വികസന മേഖല 31 ബില്യണ്‍ അമേരിക്കന്‍ ഡോളറിലേറെ വരുമാനം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. നാസ്‌കോം (NASSCOM) സംഘടിപ്പിച്ച ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിങ് ഉച്ചകോടി യുടെ പതിമൂന്നാം പതിപ്പ് അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

  അടുത്തതിന് രൂപം നല്‍കുമ്പോള്‍'/ എഞ്ചിനീയറിംഗ് ദി നെക്സ്റ്റ് എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള ഉച്ചകോടി ഒക്ടോബര്‍ 6 മുതല്‍ 7 വരെയാണ് നടക്കുന്നത്.

  വൈവിധ്യമേറിയ മേഖലകളിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരത്തിലേറെ അന്താരാഷ്ട്ര കമ്പനികളാണ് ഇന്ത്യയില്‍ തങ്ങളുടെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത് എന്ന് മന്ത്രി പറഞ്ഞു. കൂടാതെ, എന്‍ജിനീയറിങ് സേവനമേഖലയിലുള്ള ലോകത്തിലെതന്നെ 50 മികച്ച സംരംഭകരില്‍ 12 പേരുടെയും ആസ്ഥാനം ഇന്ത്യയാണെന്നും, 50 മികച്ച സേവന ദാതാക്കളില്‍ 44 പേരുടെ എന്‍ജിനീയറിംഗ് ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  അതിനൂതന ആശയങ്ങള്‍ക്ക് രൂപം നല്‍കുന്ന 50 അന്താരാഷ്ട്ര കമ്പനികളില്‍, 70 ശതമാനത്തിനും ഇന്ത്യയില്‍ തങ്ങളുടെതായ ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്വന്തമായുണ്ട്. നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉത്പന്നങ്ങളുടെയും ഉള്ളില്‍ ഭാരതത്തിന്റെ സാന്നിധ്യം (`India Inside' ) അനുഭവപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഏറെക്കുറെയുള്ളത്. എന്നാല്‍ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി, അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയായി മാറുക എന്ന നമ്മുടെ ലക്ഷ്യത്തില്‍, നിര്‍മ്മാണ -എന്‍ജിനീയറിങ് - ഡിജിറ്റല്‍വത്ക്കരണ മേഖലകളില്‍ ഇനിയും ഉപയോഗിക്കാനുള്ള അവസരങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും കൂട്ടിച്ചേര്‍ത്തു

  നൂതനാശയ രൂപീകരണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ഒരു സ്ഥിതിവിശേഷമാണ്, മഹാമാരി സൃഷ്ടിച്ചിട്ടുള്ളത് . മനുഷ്യ സ്പര്‍ശം ഇല്ലാത്തതും, അറിവ്, വിശകലനം സോഫ്റ്റ്വെയര്‍ എന്നിവ നേതൃത്വം നല്‍കുന്നതുമായ സംവിധാനങ്ങളിലൂടെ, ഉല്‍പ്പന്നങ്ങള്‍ എങ്ങനെ രൂപകല്‍പ്പന ചെയ്യപ്പെടുന്നു, നിര്‍മ്മിക്കപ്പെടുന്നു, ഉപയോഗിക്കപ്പെടുന്നു, സേവനം ചെയ്യപ്പെടുന്നു തുടങ്ങിയവയില്‍ ഇത് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് . എംബടെഡ് സിസ്റ്റം, ഡിജിറ്റല്‍ നൂതനാശയ രൂപീകരണം, സൈബര്‍ സുരക്ഷ എന്നിവയിലേക്കുള്ള വലിയ മാറ്റത്തിനാണ് ഈ തന്ത്രപ്രധാന വ്യതിയാനങ്ങള്‍ വഴിതുറക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

  അടുത്തതിന് രൂപം നല്‍കുക (Engineering the Next) എന്ന തികച്ചും ആകര്‍ഷകമായ ഒരു പ്രമേയമാണ് പരിപാടിക്ക് ഉള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിനും ഇന്ത്യക്ക് തന്നെയും തികച്ചും നൂതനമായ പരിഹാരങ്ങള്‍ക്ക് രൂപം നല്‍കുക, അടുത്ത നൂറു കോടിയ്ക്കായി നിര്‍മ്മിക്കുക , നമ്മുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായകമായ പരിഹാരങ്ങള്‍ക്ക് രൂപം നല്‍കുക, ഒരു മഹാമാരി കൂടി ഉണ്ടാകുന്നത് തടയാനുള്ള നടപടികള്‍ വികസിപ്പിക്കുക തുടങ്ങിയ ആഹ്വാനത്തിന് ഇന്ത്യ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

  ഒരു എന്‍ജിനീയറായ എനിക്ക് എന്തിനെങ്കിലും രൂപം നല്‍കുക എന്നത് ഏറെ കാലം മനസ്സില്‍ തങ്ങുന്ന ഒന്നാണ് എന്നാല്‍ അത് നമ്മുടെ രാജ്യത്തിന്റെ വികസനം, നൂതനാശയ രൂപീകരണം എന്നിവയുമായി ബന്ധപ്പെട്ടതാകുമ്പോള്‍ ഏറെ പ്രശംസനീയവുമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ല്‍ ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റത്തിന് തുടക്കം കുറിച്ചതു മുതല്‍ ആഗോള നൂതനാശയ സൂചികയില്‍ ഇന്ത്യ മുന്നേറുകയാണ് . 2016 ല്‍ അറുപത്തിയാറാം സ്ഥാനത്തായിരുന്ന നാം, 20 നില മെച്ചപ്പെടുത്തി നിലവില്‍ 46 മതാണ് .നമ്മുടെ രാജ്യത്ത് ഒരു പ്രത്യേക ആവേശം ഇപ്പോള്‍ പ്രത്യക്ഷമാണ്. മാത്രമല്ല, നമ്മുടെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ആകട്ടെ ഏത് തരം ജോലിയും ഒരു വിജയമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന ആത്മവിശ്വാസത്തിലുമാണെന്നും മന്ത്രി പറഞ്ഞു.

  ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള (യുണിക്കോണ്‍ )27 സ്റ്റാര്‍ട്ടപ്പുകള്‍ ആണ് 2021 ല്‍ രാജ്യത്ത് ഉണ്ടായത്. മാത്രമല്ല 20 ബില്യണ്‍ അമേരിക്കന്‍ ഡോളറിലേറെ നിക്ഷേപവും സാധ്യമായി. പ്രാഥമിക ഓഹരി വില്‍പ്പന (IPO) നടത്തുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലെ വര്‍ധന ഈവര്‍ഷം സ്റ്റാര്‍ട്ടപ്പ്കളുടെ വര്‍ഷമായി മാറുന്നതിന്റെ തെളിവാണ്.

  ഇന്ത്യയുടെ അഭിലാഷം പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍ വളരുകയും വികസിക്കുകയും ചെയ്യുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ മാത്രമല്ല, ഗവണ്മെന്റിന്റെ ഉല്‍പ്പാദന അധിഷ്ഠിത കിഴിവ് പദ്ധതിയിലും മികച്ച പ്രതികരണം കാണാന്‍കഴിഞ്ഞു . ഇലക്ട്രോണിക്‌സ് ഹാര്‍ഡ്വെയറിനായി അംഗീകരിച്ച ശുപാര്‍ശകള്‍ അടുത്ത 4 വര്‍ഷത്തിനുള്ളില്‍ 22 ബില്യണ്‍ ഡോള റിന്റെ ഉത്പാദനം സാധ്യമാക്കും . പിഎല്‍ഐ പദ്ധതി ടെക്‌സ്‌റ്റൈല്‍സ്, വാഹന മേഖലകളിലുടനീളം വ്യാപിപ്പിച്ചിട്ടുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ ദൗത്യം തദ്ദേശ കമ്പനികള്‍ക്ക് പുറമെ ആഗോള കമ്പനികളെയും ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു. ഇ.ആര്‍ & ഡി മേഖലയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് വളരെ പ്രധാനമാണ്. രൂപകല്‍പന, എന്‍ജിനീയറിംഗ്, നിര്‍മ്മാണം എന്നിവയില്‍ ഒരു സംയോജിത പങ്കാളിത്തം ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയുമെന്നും ഉച്ചകടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

  ''നൈപുണ്യ വികസന മന്ത്രി എന്ന നിലയില്‍, സാങ്കേതികവിദ്യയും നൈപുണ്യവും തമ്മിലുള്ള അടുത്ത ബന്ധം പരിഗണിച്ച്, ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെയും സോഫ്റ്റ് സ്‌കില്ലുകളുടെയും മേഖലയില്‍ നൈപുണ്യ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഞാന്‍ വ്യവസായലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ ആഗോള ഡിജിറ്റല്‍ പ്രതിഭാ കേന്ദ്രമായി ഇന്ത്യയെ മാറ്റാന്‍ കഴിയും മന്ത്രി ചന്ദ്രശേഖര്‍ പറഞ്ഞു.

  നിലവില്‍, ആഗോള ഇആര്‍ & ഡി ഔട്ട്‌സോഴ്‌സിംഗ് വിപണിയില്‍ 32% വിഹിതം ഇന്ത്യയുടേതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളോടൊപ്പമുള്ള എല്ലാ വിഭവങ്ങളും , മൊത്തത്തിലുള്ള ഐടി വ്യവസായം പോലെ, ഗവണ്മെന്റിന്റെ പ്രോത്സാഹനവും ഇആര്‍ & ഡി കമ്മ്യൂണിറ്റിയിലെ നിങ്ങളെല്ലാവരും കൂടി ഒത്തു ചേര്‍ന്ന് കൂടുതല്‍ ലക്ഷ്യമിടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു .അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള വിപണി വിഹിതത്തിന്റെ 50% കൈവരിക്കാന്‍ നമുക്ക് പ്രയത്‌നിക്കാം. നിങ്ങളെ വിജയിപ്പിക്കാന്‍ വേണ്ടതെല്ലാം ഗവണ്‍മെന്റ് ചെയ്യും. 'ചെയ്യാന്‍ കഴിയും ' എന്ന മനോഭാവത്തോടെ തുടരുക.എല്ലാ വര്‍ഷവും ഇ ആര്‍ &ഡി യുടെ വിജയം നമുക്ക് ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു
  Published by:Jayashankar AV
  First published: