നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • സർട്ടിഫൈഡ് എത്തേറിയം ഡെവലപ്പറാകണോ? സൗജന്യപരിശീലനവുമായി കേരള ബ്ലോക്ക് ചെയിൻ അക്കാദമി

  സർട്ടിഫൈഡ് എത്തേറിയം ഡെവലപ്പറാകണോ? സൗജന്യപരിശീലനവുമായി കേരള ബ്ലോക്ക് ചെയിൻ അക്കാദമി

  സൗജന്യ എത്തേറിയം ബ്ലോക്ക്ചെയിൻ ഫണ്ടമെന്റൽ പ്രോഗ്രാമിന്റെ അടുത്ത ബാച്ച് ഒക്ടോബർ 1 ന് ആരംഭിക്കുന്നു.

  kerala Blockchain Academy

  kerala Blockchain Academy

  • Share this:
   തിരുവനന്തപുരം: എത്തേറിയം ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ സൗജന്യമായി പഠിക്കാനുള്ള അവസരവുമായി കേരള ബ്ലോക്ക്ചെയിൻ അക്കാദമി. എത്തേറിയം ബ്ലോക്ക്ചെയിനിലൂടെ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഈ കോഴ്സിലൂടെ ലഭിക്കുന്നു.

   സ്വയം പഠിക്കാവുന്ന ഒരു മാസ ദൈർഘ്യമുള്ള ഈ പ്രോഗ്രാം ബ്ലോക്ക്ചെയിനിന്റെ അടിത്തറയും ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ്. എത്തേറിയം പ്ലാറ്റ്ഫോമിന്റെ സവിശേഷതകൾ മനസിലാക്കാനും സ്മാർട്ട് കോൺട്രാക്റ്റുകളെ അറിയാനും നിർമ്മിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. ഏറ്റവും ന്യൂതനമായ അറിവുകളാണ് ഈ കോഴ്സ്സിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു സൗകര്യപ്രദമായ സമയത്തു പഠിക്കാൻ കഴിയും വിധമാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.

   മെറിറ്റുകളോടെ വിജയിച്ച വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കിയ ശേഷം സർട്ടിഫൈഡ് എത്തേറിയം ഡവലപ്പറായി അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് കേരള ബ്ലോക്ക്ചെയിൻ അക്കാദമിയുടെ സർട്ടിഫൈഡ് എത്തേറിയം ഡവലപ്പർ പ്രോഗ്രാം എന്ന എത്തേറിയം ബ്ലോക്ക്ചെയിനിന്റെ ബിരുദാനന്തര ബിരുദത്തിന് 50% കിഴിവോടെ പ്രവേശനം ലഭിക്കും.

   സൗജന്യ എത്തേറിയം ബ്ലോക്ക്ചെയിൻ ഫണ്ടമെന്റൽ പ്രോഗ്രാമിന്റെ അടുത്ത ബാച്ച് ഒക്ടോബർ 1 ന് ആരംഭിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 ആണ്. കോഴ്സിനായി രജിസ്റ്റർ ചെയ്യുന്നതിന് https://elearning.kba.ai സന്ദർശിക്കുക.

   സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരങ്ങള്‍; 771 അപ്രന്റീസ് ഒഴിവുകള്‍


   സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലും നാഗ്പൂര്‍ ഡിവിഷനിലും മോത്തിബാഗ് വര്‍ക്ക്‌ഷോപ്പിലും ബിലാസ്പബര്‍ ഡിവിഷനിലുമായി 771 അപ്രന്റീസ് ഒഴിവുകള്‍. ഒരു വര്‍ഷത്തെ പരിശീലനം ഉണ്ടാവും.

   കൂടുതല്‍ വിവരങ്ങള്‍ക്കായി www.secr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   നാഗ്പൂര്‍, മോത്തിബാഗ് എ്‌നനിവിടങ്ങളിലേക്ക് ഒക്ടോബര്‍ അഞ്ച് വരെയും ബിലാസ്പൂര്‍ ഡിവിഷനിലേയ്ക്ക് ഒക്ടോബര്‍ 10 വരെയും അപേക്ഷിക്കാം.

   സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ റായ്പൂര്‍ ഡിവിഷന്റെ ബാഗണ്‍ റിപ്പയര്‍ ഷോപ്പില്‍ 413 അപ്രന്റീസ് ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 5.

   വിശദ വിവരങ്ങള്‍ക്കായി www.secr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   യോഗ്യത
   പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ ജയവും.

   പ്രായ പരിധി  15 മുതല്‍ 24 വയസ്സ് വരെ

   തിരഞ്ഞെടുപ്പ് - യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും. വൈദ്യ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.

   പട്ടികജാതി വികസന വകുപ്പ് ഓഫീസ് മാനേജ്‌മെന്റ് ട്രൈനി; 140 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

   തിരുവനന്തപുരം:പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലായി 140 ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകള്‍. വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ വിഭാഗത്തിലുള്ള യുവതീയുവാക്കള്‍ക്കാണ് അവസരം സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാനാകു.താല്കാലിക അടിസ്ഥാനത്തിലാണ് നിയമനം.

   യോഗ്യത

   എസ് എസ് എല്‍ സി. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക്ഗ്രസ് മാര്‍ക്കായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് www.stdd.kerala,gov.in സന്ദര്‍ശിക്കുക.
   Published by:Rajesh V
   First published:
   )}