• HOME
 • »
 • NEWS
 • »
 • career
 • »
 • Kerala Digital University | കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പിജി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം;ജൂണ്‍ 26 വരെ

Kerala Digital University | കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പിജി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം;ജൂണ്‍ 26 വരെ

ജൂലൈ 3ന് നടക്കാനിരിക്കുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ജൂണ്‍ 26 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ജൂലൈ 3ന് നടക്കാനിരിക്കുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നിശ്ചയിക്കുന്നത്. എം.ടെക്., എം.എസ്‌സി., എം.ബി.എ., പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനും duk.ac.in/admissions/2022/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.

  കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക് പ്രോഡക്റ്റ് ഡിസൈന്‍(ഫഌ്‌സിബിള്‍ മോഡ്) എന്നീ വിഭാഗങ്ങളില്‍ എം.ടെക്കിന് അപേക്ഷിക്കാം. കംപ്യൂട്ടര്‍ സയന്‍സ്, ഇക്കോളജി എന്നീ വിഭാഗങ്ങളിലാണ് എം.എസ്‌സി. കോഴ്‌സുകള്‍. വിവിധ ബ്രാഞ്ചുകളിലുള്ള മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫ്‌ലെക്‌സിബിള്‍), പി.ജി. ഡിപ്ലോമ ഇന്‍ ഇഗവേണന്‍സ് എന്നിവയ്ക്കും അപേക്ഷിക്കാം.

  സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിന് ഐടി സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കായി ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്മെന്റ് എന്നീ മേഖലകളിൽ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഊന്നൽ നൽകുന്ന ഇ-ഗവേണൻസിലെ പിജി ഡിപ്ലോമ കോഴ്സും വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

  തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയിലെയും ടെക്‌നോപാർക്ക് ഫേസ് I കാമ്പസുകളിലെയും DUK യുടെ കാമ്പസുകളിലായാണ് അക്കാദമിക് പ്രോഗ്രാമുകൾ നടത്തുന്നത്. അപേക്ഷകൾ ജൂൺ 26 വരെ https://duk.ac.in/admission എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. ജൂലൈ 3-ന് നടക്കാനിരിക്കുന്ന ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DUAT) - പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം. കോഴ്‌സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ക്ലാസുകൾ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും.

  ടിസിഎസിൽ എംബിഎ ബിരുദധാരികൾക്ക് അവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?


  ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) മാനേജ്‌മെന്റ് ബിരുദധാരികളെ (management graduates) തേടുന്നു. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനിയില്‍ ചേരാന്‍ കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് വിജ്ഞാപനം പുറത്തിറക്കിയത്. അപേക്ഷിക്കേണ്ട അവസാന തീയതി ഇതുവരെ അറിയിച്ചിട്ടില്ല. അതിനാല്‍, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എത്രയും വേഗം അപേക്ഷിക്കാം. 2020, 2021, 2022 വര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് അവസരം ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

  ടിസിഎസ് എംബിഎ റിക്രൂട്ട്‌മെന്റ്

  ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഒരു പരീക്ഷയുടെയും (test) തുടര്‍ന്ന് നടത്തുന്ന അഭിമുഖത്തിന്റെയും (interview) അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. 90 മിനിറ്റാണ് പരീക്ഷയുടെ ദൈര്‍ഘ്യം. അതില്‍ 47 ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. വെര്‍ബല്‍ ആപ്റ്റിറ്റ്യൂഡ് വിലയിരുത്തുന്നതിന് ഏഴ് ചോദ്യങ്ങളും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡിനെ കുറിച്ച് അറിയാൻ 20 ചോദ്യങ്ങളും ബിസിനസ് ആപ്റ്റിറ്റ്യൂഡ് മനസ്സിലാക്കാൻ 20 ചോദ്യങ്ങളും ഉണ്ടാകും.

  ടിസിഎസ് എംബിഎ റിക്രൂട്ട്‌മെന്റ്: അപേക്ഷിക്കേണ്ടത് എങ്ങനെ?

  ഘട്ടം 1: ടിസിഎസ് നെക്സ്റ്റ് പോര്‍ട്ടല്‍ (nextstep.tcs.com/campus) തുറക്കുക

  ഘട്ടം 2: Register Now ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് IT എന്ന വിഭാഗം തിരഞ്ഞെടുക്കുക

  ഘട്ടം 3: ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച് നിങ്ങളുടെ അപേക്ഷാ ഫോം സമര്‍പ്പിക്കുക

  ഘട്ടം 4: നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് സ്ഥിരീകരിക്കാന്‍ 'Track Your Application' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സ്റ്റാറ്റസില്‍ ' Applied for Drive' എന്ന് കാണിക്കും.

  ടിസിഎസ് എംബിഎ റിക്രൂട്ട്‌മെന്റ്: യോഗ്യതകൾ

  18നും 28നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ യോഗ്യതയുള്ളൂ. ഉദ്യോഗാർത്ഥികൾ മാര്‍ക്കറ്റിംഗ്, ഫിനാന്‍സ്, ഓപ്പറേഷന്‍സ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ജനറല്‍ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, പ്രോജക്ട് മാനേജ്മെന്റ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ രണ്ട് വര്‍ഷത്തെ ഫുള്‍ ടൈം എംബിഎ/എംഎംഎസ്/പിജിഡിബിഎ/പിജിഡിഎം പൂര്‍ത്തിയാക്കിയിരിക്കണം.

  കൂടാതെ, ഉദ്യോഗാര്‍ത്ഥി എംബിഎ പഠിക്കുന്നതിന് മുമ്പ് ബാച്ചിലര്‍ ഓഫ് ടെക്നോളജി (ബിടെക്) പാസായിരിക്കണം. 2020, 2021, 2022 ബാച്ചുകളിലെ എംബിഎ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ യോഗ്യതയുള്ളൂ. ഉദ്യോഗാർത്ഥികളുടെ സ്റ്റഡി ഗ്യാപ് രണ്ട് വര്‍ഷത്തില്‍ കവിയാനും പാടില്ല.

  മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍

  നിങ്ങളുടെ എല്ലാ ഒറിജിനല്‍ അക്കാദമിക് രേഖകളും കൈവശമുണ്ടായിരിക്കണം (മാര്‍ക്ക് ഷീറ്റുകളും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും). ടെസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ TCS iON നിങ്ങളുമായി പങ്കുവെയ്ക്കും. ജിമെയില്‍, റെഡിഫ് മെയില്‍, യാഹൂ മെയില്‍, ഹോട്ട്മെയില്‍ മുതലായ അനൗദ്യോഗിക ഇമെയില്‍ ഐഡികളില്‍ നിന്ന് ജോലി ഓഫറുകളോ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളോ ടിസിഎസ് അയയ്ക്കില്ല.
  ഉദ്യോഗാര്‍ത്ഥികളോട് ജോലി വാഗ്ദാനങ്ങള്‍ക്കായി പണം നല്‍കാന്‍ ടിസിഎസ് ആവശ്യപ്പെടില്ല. ജോലിയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ നടത്താനോ തൊഴില്‍ അവസരങ്ങള്‍ക്കായോ ടിസിഎസ് പുറത്തുള്ള ഒരു ഏജന്‍സിയെയോ കമ്പനിയെയോ ഏൽപ്പിച്ചിട്ടില്ല.
  Published by:Arun krishna
  First published: