• HOME
  • »
  • NEWS
  • »
  • career
  • »
  • കേരള എഞ്ചിനീയറിങ് എൻട്രൻസ്: 12ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ല

കേരള എഞ്ചിനീയറിങ് എൻട്രൻസ്: 12ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കില്ല

ഇത്തവണ സി ബി എസ് ഇയും ഐ എസ്‌ സിയും ഉൾപ്പെടെ വിവിധ ബോർഡുകൾ 12ാം ക്ലാസ് പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ പ്രവേശനപരീക്ഷ മാത്രം പരിഗണിച്ചു പട്ടിക തയാറാക്കണമെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ ശുപാർശ നൽകിയിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടിക തയാറാക്കാൻ ഇക്കൊല്ലം 12ാം ക്ലാസ് പരീക്ഷയുടെ മാർക്ക് പരിഗണിക്കേണ്ടതില്ലെന്ന് തത്വത്തിൽ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. പ്രവേശനപരീക്ഷയിലെ സ്കോർ മാത്രമാകും പരിഗണിക്കുക. അന്തിമ തീരുമാനത്തിനായി ഫയൽ മുഖ്യമന്ത്രിയുടെ പക്കലാണെന്നും മന്ത്രി പറഞ്ഞു.

    Also Read- പരീക്ഷയ്ക്ക് ശേഷം ക്ലാസ് മുറികള്‍ അണുവിമുക്തമാക്കണം; സര്‍വകലാശാല പരീക്ഷകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം

    പ്രവേശനപരീക്ഷയിലെ സ്കോറിനൊപ്പം 12ാം ക്ലാസ് മാർക്ക് കൂടി തുല്യ അനുപാതത്തിൽ കണക്കാക്കിയാണ് മുൻവർഷങ്ങളിൽ റാങ്ക് പട്ടിക തയാറാക്കിയിരുന്നത്. ഇത്തവണ സി ബി എസ് ഇയും ഐ എസ്‌ സിയും ഉൾപ്പെടെ വിവിധ ബോർഡുകൾ 12ാം ക്ലാസ് പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ പ്രവേശനപരീക്ഷ മാത്രം പരിഗണിച്ചു പട്ടിക തയാറാക്കണമെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ജൂലൈ 24നാണ് പ്രവേശനപരീക്ഷ.

    Also Read- ലോക്ക്ഡൗണ്‍ ഭാഗിക നിയന്ത്രണം: കോളേജ് അധ്യാപകര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

    പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷ 28 മുതൽ; വിഎച്ച്എസ്ഇ 21 മുതൽ

    രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ 28 നും വിഎച്ച്എസ്ഇ, എൻഎസ്ക്യുഎഫ് പ്രാക്ടിക്കൽ പരീക്ഷകൾ 21 നും തുടങ്ങും. ഇന്നു മുതൽ 25 വരെ സ്കൂളുകളിൽ പരിശീലനം നൽകും. പരീക്ഷാ സമയവും ചോദ്യങ്ങളുടെ എണ്ണവും കുറച്ചു. ഒരു സമയം 15 പേർക്കായിരിക്കും പരീക്ഷ. വിദ്യാർഥികളും അധ്യാപകരും ലാബ് ജീവനക്കാരും ഇരട്ട മാസ്കും ഗ്ലൗസും ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

    Also Read- അധിക ഫീസ് ഈടാക്കരുത്; പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളേജുകളോട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

    പ്രാക്ടിക്കൽ പരീക്ഷ 22 മുതൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഇന്നലെ രാവിലെ സ്കൂളുകൾക്കു നിർദേശം നൽകിയെങ്കിലും മന്ത്രി വി.ശിവൻകുട്ടി ഇടപെട്ട് അവസാന നിമിഷം പരീക്ഷകൾ ഒരാഴ്ച നീട്ടുകയായിരുന്നു.

    Also Read- ജെഎൻയുവിൽ എംബിഎ അഡ്മിഷൻ ആരംഭിച്ചു; ഇങ്ങനെ അപേക്ഷിക്കാം
    Published by:Rajesh V
    First published: