നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • കേരളാ എഞ്ചിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

  കേരളാ എഞ്ചിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

  ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കേരളാ എഞ്ചിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: കേരളാ എഞ്ചിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. ജൂലൈ 24 നായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഈ മാസം അവസാനം ജെഇഇ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് കേരളാ എഞ്ചിനിയറിങ് പ്രവേശന പരീക്ഷ(കീം) മാറ്റിവെച്ചത്. ജൂലൈ 20 മുതലാണ് ജെഇഇ പരീക്ഷ ആരംഭിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണര്‍ അറിയിച്ചു.

   ഈ വര്‍ഷത്തെ ജോയന്റ്? എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളുടെ മൂന്നാം സെഷന്‍ ജൂലൈ 20ന് തുടങ്ങും. മൂന്നാം സെഷന്‍ 25 വരെയും നാലാം സെഷന്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിരുന്നു.

   ആദ്യ രണ്ട് സെഷനുകളുടെയും ഫലങ്ങള്‍ ഓഗസ്റ്റില്‍ പ്രഖ്യാപിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും മന്ത്രി അറിയിച്ചു.

   Also Read-SSLC Result | എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഈ മാസം 15 ന്

   ജെ ഈ ഇ പ്രവേശന പരീക്ഷയ്ക്ക് കോവിഡ് കാരണം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രി അറിയിച്ചു. എന്‍ടിഎ ജൂലൈ ആറ് മുതല്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ജൂലൈ എട്ടിന് രാത്രി വരെയാണ് അപേക്ഷ നല്‍കുന്നതിന് സമയം അനുവദിച്ചിട്ടുള്ളതെന്നും രമേശ് പൊഖ്രിയാല്‍ പറഞ്ഞു.

   Also Read-അധ്യാപകർക്ക് ഓൺലൈൻ കോഴ്സുമായി എൻസിഇആർടി; ജൂലൈ 20 വരെ അപേക്ഷിക്കാം

   രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഏപ്രില്‍- മെയ് മാസങ്ങളിലായി നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷ മാറ്റി വെച്ചത്. ആദ്യ സെഷനില്‍ ആറ് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. രണ്ടാമത്തെ സെഷനില്‍ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതി.
   Published by:Jayesh Krishnan
   First published:
   )}