നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • KEEM കീം: കേരള എന്‍ട്രന്‍സ് പരീക്ഷ നാളെ

    KEEM കീം: കേരള എന്‍ട്രന്‍സ് പരീക്ഷ നാളെ

    കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം:: എഞ്ചിനീയറിങ്,ഫാര്‍മസി കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ കീം നാളെ നടക്കും. രാവിലെയും ഉച്ചക്കുമാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. 415 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക.

      1,05,800 വിദ്യാര്‍ത്ഥികള്‍ ഇതുവരെ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തായി പരീക്ഷ കമ്മീഷണര്‍ വ്യക്തമാക്കി.
      കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
      സി ബി എസ് ഇ സ്‌കൂള്‍ മാനേജ്മെന്റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പരീക്ഷാഫലവും റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. എന്‍ട്രന്‍സ് പരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് പട്ടിക തയാറാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

      ജൂലൈ 30 നായിരുന്നു സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചത്. 99.37 ശതമാനമായിരുന്നു. വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2020-ല്‍ 88.78 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്‍കുട്ടികളും 99.13 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത് ഈ രീതിയിലായതിനാല്‍ എന്‍ട്രന്‍സ് ഫലത്തിനൊപ്പം പരീക്ഷാ മാര്‍ക്ക് കൂടി ചേര്‍ത്താല്‍ കുട്ടികളുടെ അവസരം നഷ്ടമാകുമെന്നാണ് സി.ബി.എ.സി സ്‌കൂളുകളും സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.



      ജൂലൈ 2 നാണ് സംസ്ഥാന സിലബസ്ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.87.94 ആയിരുന്നു വിജയശതമാനം. റെക്കോര്‍ഡ് വിജയമായിരുന്നു ഇത്തവണത്തേത്. സയന്‍സ് വിദ്യാര്‍ത്ഥികളില്‍ പരീക്ഷയെഴുതിയ 90.52 ശതമാനം പേരും വിജയിച്ചു. ഹ്യൂമാനിറ്റീസില്‍ 80.34 ശതമാനമാണ് വിജയം. കൊമേഴ്സില്‍ 89.13 ശതമാനവും, കലാമണ്ഡലത്തില്‍ 89.33 ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു.
      Published by:Jayashankar AV
      First published:
      )}