• HOME
  • »
  • NEWS
  • »
  • career
  • »
  • KERALA GOVERNMENT LAUNCHES TRIBAL EDUCATION METHODOLOGY PROJECT COLLABORATION WITH THE UNIVERSITY OF LINCOLN ENGLAND

ട്രൈബല്‍ എഡ്യൂക്കേഷന്‍ മെത്തഡോളജി പദ്ധതിയുമായി കേരള സര്‍ക്കാര്‍; ഇംഗ്ലണ്ടിലെ ലിങ്കണ്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന്

വയനാട്ടിലെ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളിലെ യുവാക്കളുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചില പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം ലെനിന്‍ ബാലവാടി ഹാളില്‍ സെപ്തംബര്‍ 14 ന് രാവിലെ പത്തുമണിക്ക് അവതരിപ്പിക്കും.

  • Share this:
    തിരുവനന്തപുരം'ട്രൈബല്‍ എഡ്യൂക്കേഷന്‍ മെത്തഡോളജി പദ്ധതിയുമായി കേരള സര്‍ക്കാര്‍ ഇംഗ്ലണ്ടിലെ ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
    ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ശ്രീനാഥ് നായരാണ് ഈ പദ്ധതിയുടെ മുഖ്യ ഗവേഷകന്‍. കെ-ഡിസ്‌ക് വഴിയാണ് കേരള സര്‍ക്കാര്‍ ഇതു നടപ്പിലാക്കുന്നത്. ഗവേഷണത്തിനാവശ്യമായ തുക നല്‍കുന്നത് ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയാണ്. കെ-ഡിസ്‌കിനായി ഈ തുക സ്വീകരിക്കുന്നത് സാമൂഹ്യ സുരക്ഷാമിഷനാണ്. ഈ സെപ്തംബര്‍ മാസത്തോടെ ഈ പദ്ധതി കാലാവധി പൂര്‍ത്തിയാക്കുകയാണ്. വയനാട്ടിലെ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളിലെ യുവാക്കളുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചില പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം ലെനിന്‍ ബാലവാടി ഹാളില്‍ സെപ്തംബര്‍ 14 ന് രാവിലെ പത്തുമണിക്ക് അവതരിപ്പിക്കും. 'ഒന്റു നിലവ' (ഒന്നിച്ചു നില്‍ക്കാം - അടിയ ഭാഷ) എന്ന ഈ പരിപാടിയില്‍ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തിലെ 20 പെണ്‍കുട്ടികളുടെ വാമൊഴി ചരിത്ര അവതരണം, ഗോത്ര കലാപരിപാടികള്‍, ഗോത്ര നാടകം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോ. നീന പ്രസാദ് മുഖ്യ അതിഥിയായി ഈ പരിപാടിയില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചു മണിക്ക് വിവേകാനന്ദ പാര്‍ക്ക്, കവടിയാര്‍ സ്‌ക്വയറിലും ഗോത്രകലാവതരണവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്
    +919778475673, 9446484587 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
    Published by:Jayashankar AV
    First published:
    )}