എറണാകുളം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നൈപുണ്യ വികസന പദ്ധതിയായ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (ASAP) നേതൃത്വത്തിൽ വിദേശത്ത് തൊഴിൽ തേടുന്നവർക്കായി ഓൺലൈൻ വിദേശഭാഷാ പഠന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിനോടനുബന്ധിച്ചാണ് ബഹുഭാഷ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചത്.
വർക്ക് ഫ്രം ഹോം എന്ന സംസ്കാരം കൂടുതലായി നടപ്പിൽ വരാൻ പോകുന്ന വരും കാലത്തിൽ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് വിദേശരാജ്യങ്ങളിൽ ലഭ്യമാകുന്ന ഉന്നതനിലവാരമുള്ള തൊഴിലവസരങ്ങൾ വീട്ടിലിരുന്നും പ്രയോജനപ്പെടുത്തുന്നതിനായിട്ടാണ് വിദേശരാജ്യങ്ങളിലെ എംബസിയുമായി സഹകരിച്ച് വിവിധ വിദേശഭാഷകളിൽ പ്രാവീണ്യം നേടുന്നതിനായി ഓൺലൈൻ ഭാഷ കോഴ്സുകൾ ആരംഭിക്കുന്നത്..
വിവിധ വിദേശ രാജ്യങ്ങളിലെ ഉയർന്നുവരുന്നതും അവസരങ്ങൾ അനേകമുള്ളതുമായ തൊഴിലുകൾ കണ്ടെത്തുകയും ആ തൊഴിൽ നൈപുണ്യം നമ്മുടെ യുവാക്കൾക്ക് കൃത്യമായി നൽകുവാനും അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് യാഥാർഥ്യമാകുന്നതോടെ സാധ്യമാകും.
അസാപ് ഓൺലൈൻ വഴി ജാപ്പനീസ് (കോഴ്സ് കാലാവധി - 5 - 150 മണിക്കൂർ, പരീക്ഷ - ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് , കോഴ്സ് ഫീസ് - 6900 രൂപ), ജർമ്മൻ (കോഴ്സ് കാലാവധി
ലെവൽ 1 - 80 മണിക്കൂർ ,കോഴ്സ് ഫീസ് - 5200 രൂപ ), ഫ്രഞ്ച് (കോഴ്സ് കാലാവധി ലെവൽ 1 - 100 മണിക്കൂർ ,കോഴ്സ് ഫീസ് - 5800 രൂപ ), അറബിക് (കോഴ്സ് കാലാവധി 100 - 120 മണിക്കൂർ), സ്പാനിഷ് , (കോഴ്സ് കാലാവധി ലെവൽ 1 - 150 മണിക്കൂർ) എന്നീ ഭാഷകളാണ് പഠിപ്പിക്കുന്നത്.ആദ്യ ഘട്ടത്തിൽ ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളുടെ ക്ലാസ്സുകളാണ് ആരംഭിക്കുന്നത്.
അടുത്ത ഘട്ടത്തിൽ സ്പാനിഷ്, അറബിക് എന്നീ ഭാഷാ കോഴ്സുകളും ആരംഭിക്കും..അതാത് വിദേശ രാജ്യത്തെ സർക്കാരുമായോ സർക്കാർ അംഗീകൃത അജൻസികളുമായോ ചേർന്നാണ് അസാപ് വിദേശ ഭാഷ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നത്..ജർമൻ, ജാപ്പനീസ് ഫ്രഞ്ച് ഭാഷകളുടെ ക്ലാസുകൾ ഓഗസ്റ്റ് അവസാന വാരം മുതൽ ആരംഭിക്കും.
രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും
www.asapkerala.gov.in or www.skillparkkerala.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക.. കൂടുതൽ വിവരങ്ങൾക്ക് 9495999699/ 9495999643/9495999642/9495999663 എന്ന നമ്പറുകളിൽ ബന്ധപെടുക..
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.