ഇന്ത്യ പോസ്റ്റ് – കേരള തപാൽ സർക്കിളിന് ബിപിഎം/ എബിപിഎം/ ഡാക് സേവക് ആയി ഗ്രാമിൻ ഡാക് സേവകിനെ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. കേരള പോസ്റ്റൽ സർക്കിളിൽ ആകെ 2203 ഒഴിവുകളാണുള്ളത്. കേരള പോസ്റ്റൽ സർക്കിൾ GDS റിക്രൂട്ട്മെന്റിനായുള്ള പരസ്യം മെയ് 2 മുതൽ ലഭ്യമാണ് . കേരളത്തിൽ കേന്ദ്ര സർക്കാർ ജോലികൾക്കായി തിരയുന്ന അപേക്ഷകർക്ക് ഈ കേരള പോസ്റ്റ് ഓഫീസ് ജിഡിഎസ് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. ജിഡിഎസ് ഒഴിവിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് മെയ് 2 മുതൽ www.indiapost.gov.in/ www.indiapostgdsonline.gov.inൽ തുറന്നിരിക്കുന്നു.
ഓൺലൈൻ ലിങ്ക് വഴിയുള്ള രജിസ്ട്രേഷൻ ജൂണ്‍ 5 വരെ സ്വീകരിക്കും. മറ്റൊരു രീതിയിലുള്ള അപേക്ഷയും സ്വീകരിക്കില്ല.ട
കേരള പോസ്റ്റൽ റിക്രൂട്ട്മെന്റ്
സ്ഥാപനത്തിന്റെ പേര്
ഇന്ത്യ പോസ്റ്റ് – കേരള പോസ്റ്റൽ സർക്കിൾ
ജോലിയുടെ പേര്
ഗ്രാമീണ ഡാക് സേവക്സ് (GDS)
ജോലി സ്ഥലം
കേരളം
ആകെ ഒഴിവ്
2203
ശമ്പളം
10,000 മുതൽ 12,000 രൂപവരെ
ഓൺലൈൻ അപേക്ഷ
02.05.2022 മുതൽ
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി
05.06.2022
ഔദ്യോഗിക വെബ്സൈറ്റ്
www.indiapost.gov.in
കേരള പോസ്റ്റൽ സർക്കിൾ ഒഴിവ് വിശദാംശങ്ങൾ
വിദ്യാഭ്യാസ യോഗ്യത - അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് സെക്കൻഡറി സ്കൂൾ/ പത്താം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. വിദ്യാഭ്യാസ യോഗ്യതയ്ക്കുള്ള അറിയിപ്പ് കാണുക.
പ്രായപരിധി- കുറഞ്ഞ പ്രായപരിധി 18 ഉം കൂടിയ പ്രായപരിധി 40 വയസും ആയിരിക്കണം.
indiapostgdsonline.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
അറിയിപ്പ് കണ്ടെത്തി ക്ലിക്ക് ചെയ്യുക.
അറിയിപ്പ് നന്നായി വായിക്കുക.
നിങ്ങൾ ഒരു പുതിയ അപേക്ഷകനാണെങ്കിൽ രജിസ്ട്രേഷൻ നടത്തുക
തുടർന്ന് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക.
ശരിയായ വിവരങ്ങളോടെ അപേക്ഷാ ഫോം പൂരിപ്പിക്കുക
നിർദ്ദിഷ്ട മോഡ് വഴി അപേക്ഷാ ഫീസ് അടയ്ക്കുക.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് വിശദാംശങ്ങൾ പരിശോധിക്കുക.
അവസാനമായി സമർപ്പിച്ച് പൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി എടുക്കുക.
ഇന്ത്യാ പോസ്റ്റ് ജിഡിഎസ് ഒഴിവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ അപേക്ഷകർ www.indiapost.gov.in സന്ദർശിക്കുക.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.