നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • സ്കൂളിലെ ഇംഗ്ലീഷ് പഠനത്തിന് നിലവാരമില്ല; ഈവർഷം തന്നെ കൂടുതൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കണമെന്ന് കേരള ഹൈക്കോടതി

    സ്കൂളിലെ ഇംഗ്ലീഷ് പഠനത്തിന് നിലവാരമില്ല; ഈവർഷം തന്നെ കൂടുതൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കണമെന്ന് കേരള ഹൈക്കോടതി

    മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ നിയോഗിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

    highcourt

    highcourt

    • Share this:
      സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതല്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാന്‍ ഈ വര്‍ഷം എച്ച്. എസ്. എ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ഹൈക്കോടതി. മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ നിയോഗിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

      ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി ഇംഗീഷ് ബിരുദധാരികളെ പ്രത്യേകം തസ്തിക സൃഷ്ടിച്ച് നിയമിക്കുനന്തിനായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ നേരത്തെ ഭേധഗതി കൊണ്ടുവന്നിരുന്നു. 2002 ജനുവര് 7ലെ സര്‍ക്കാര്‍ ഉത്തരവും കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതിയും പരിശോധിച്ച പ്രകാരമാണ് ഹൈക്കോടതി നിര്‍ദ്ദേശം.

      മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി പി.എം. അലി, പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി റെജി തോമസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

      മൂന്ന് ഡിവിഷനുകളിലായി ആഴ്ചയില്‍ 15 പിരീഡുകള്‍ വീതം ഒരു വിഷയത്തില്‍ പഠനം നടക്കുന്നുണ്ടെങ്കില്‍ ഈ വിഷയത്തില്‍ മുഴുവന്‍ സമയ ഹൈസ്‌കൂള്‍ അസിസ്റ്റന്റിന്റെ തസ്തിക അനുവദിക്കാമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നത്. ഹൈസ്‌കൂളില്‍ 5 ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ മാത്രം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തിക ഉണ്ടാക്കിയാല്‍ മതിയെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

      2002-2003 മുതല്‍ ഘട്ടം ഘട്ടമായി എച്ച്.എസ്.എ (ഇംഗ്ലീഷ്) തസ്തികകള്‍ അനുവദിക്കുമെന്ന ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കാത്തത് അലോസരപ്പെടുത്തുന്നതായും , വൈകിയെങ്കിലും ലക്ഷ്യം കൈവരിക്കാന്‍ ശ്രമം ഉണ്ടാവണമെന്നും കോടതി പറഞ്ഞു.
      Published by:Karthika M
      First published:
      )}