നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Kerala Medical Rank list| സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഗൗരിശങ്കറിന് ഒന്നാംറാങ്ക്

    Kerala Medical Rank list| സംസ്ഥാന മെഡിക്കല്‍, ആയുര്‍വേദ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഗൗരിശങ്കറിന് ഒന്നാംറാങ്ക്

    31,722 പെണ്‍കുട്ടികളും 10,337 ആണ്‍കുട്ടികളും ഉള്‍പ്പെടെ 42,059 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടി. ആദ്യപത്തില്‍ അഞ്ച് പേര്‍ ആണ്‍കുട്ടികളും അഞ്ച് പേര്‍ പെണ്‍കുട്ടികളുമാണ്.

    എസ് ഗൗരിശങ്കർ

    എസ് ഗൗരിശങ്കർ

    • Share this:
      തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ (Medical), ആയുര്‍വേദ (Ayurveda) റാങ്ക് ലിസ്റ്റ് (Rank List) പ്രസിദ്ധീകരിച്ചു. ആലപ്പുഴ സ്വദേശി എസ് ഗൗരിശങ്കര്‍ ഒന്നാം റാങ്ക് നേടി. നീറ്റ് യുജി പരീക്ഷയില്‍ 17ാം റാങ്കുകാരനാണ് ഗൗരിശങ്കർ. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശിനി വൈഷ്ണ ജയവര്‍ദ്ധനന് രണ്ടാം റാങ്കും കോട്ടയം, പാല സ്വദേശി ആര്‍ ആര്‍ കവിനേഷിന് (നീറ്റ് റാങ്ക് -31) മൂന്നാം റാങ്കും ലഭിച്ചു. നീറ്റ് യുജി പരീക്ഷയിൽ വൈഷ്ണയ്ക്ക് 23ാം റാങ്കും കവിനേഷിന് 31ാം റാങ്കും ലഭിച്ചിരുന്നു.

      എസ്.സി വിഭാഗത്തില്‍ മലപ്പുറം കൊളത്തൂരിലെ കെ വി രോഹിത് ഒന്നാം റാങ്കും തിരുവനന്തപുരം ചെറ്റച്ചലിലെ എസ് അനുരാഗ് സൗരവ് രണ്ടാം റാങ്കും നേടി. എസ്.ടി വിഭാഗത്തില്‍ എറണാകുളം പള്ളുരുത്തിയിലെ ജൊനാതന്‍ എസ് ഡാനിയേല്‍ ഒന്നാം റാങ്കും കരസ്ഥമാക്കി.

      Also Read- SBI Recruitment 2021 | SBIയില്‍ 1226 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

      ജനറല്‍ വിഭാഗത്തില്‍ മലപ്പുറം ചെനക്കലങ്ങാടിയിലെ പി നിരുപമ, എറണാകുളം ഇടപ്പള്ളിയിലെ ഭരത് നായര്‍, വൈറ്റിലയിലെ ഭുവനേഷ് രമേഷ് മേനോന്‍, കോഴിക്കോട് കൂത്താളിയിലെ പി നിമിഷ, മലപ്പുറം ചന്തപ്പറമ്ബിലെ വി അബ്ദുള്‍ ഷുക്കൂര്‍, പെരിന്തല്‍മണ്ണയിലെ ഹമ്ദ റഹ്മാന്‍, തമിഴ്നാട് വെല്ലൂരിലെ ഷെറില്‍ സൂസന്‍ മാത്യു എന്നിവര്‍ നാലുമുതല്‍ 10വരെ റാങ്കുകള്‍ കരസ്ഥമാക്കി.

      Also Read- Qatar recruitment | ഖത്തറില്‍ ജോലിക്ക് നടത്തിയ അഭിമുഖം തട്ടിപ്പെന്നാരോപിച്ച് സംഘര്‍ഷവും കൈയ്യാങ്കളിയും

      31,722 പെണ്‍കുട്ടികളും 10,337 ആണ്‍കുട്ടികളും ഉള്‍പ്പെടെ 42,059 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടി. ആദ്യപത്തില്‍ അഞ്ച് പേര്‍ ആണ്‍കുട്ടികളും അഞ്ച് പേര്‍ പെണ്‍കുട്ടികളുമാണ്. ആദ്യ 100 റാങ്കില്‍ 54 ആണ്‍കുട്ടികളും 46 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. എംബിബിഎസ്/ ബിഡിഎസ്/ ബിഎച്ച്‌എംഎസ്/ ബിഎഎംഎസ്/ ബിയുഎംഎസ്/ ബിഎസ്‌എംഎസ് കോഴ്സ് പ്രവേശനത്തിന് 28,759 പെണ്‍കുട്ടികളും 9232 ആണ്‍കുട്ടികളുമുള്‍പ്പെടെ 37,991 പേര്‍ അര്‍ഹത നേടി.

      Also Read - ഒമിക്രോണ്‍ ആശങ്ക; സിബിഎസ്ഇ പരീക്ഷ ഹൈബ്രിഡ് ആക്കണമെന്ന ആവശ്യവുമായി രക്ഷാകര്‍ത്താക്കള്‍

      ഫലം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ നിന്നറിയാം. വിവിധ സംവരണത്തിന് അര്‍ഹരായിട്ടുള്ളവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് 20-നും അന്തിമ ലിസ്റ്റ് 24-നും പ്രസിദ്ധീകരിക്കും. പ്രവേശന ഷെഡ്യൂൾ അഖിലേന്ത്യാതലത്തിൽ തീരുമാനമാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അലോട്ട്മെന്റ് വിവരങ്ങള്‍ക്കും പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300.
      Published by:Rajesh V
      First published:
      )}