• HOME
  • »
  • NEWS
  • »
  • career
  • »
  • Kerala Plus One Admission | പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് നാളെ രാവിലെ 9മണിക്ക് പ്രസിദ്ധീകരിക്കും

Kerala Plus One Admission | പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് നാളെ രാവിലെ 9മണിക്ക് പ്രസിദ്ധീകരിക്കും

Kerala Plus One Allotment 2022-23: ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കുന്നത് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഇത് പരിഹരിച്ച് ലിസ്റ്റില്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ആഗസ്റ്റ് ഒന്ന് വരെ നീട്ടിയിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് (Plus One first allotment) നാളെ (വെള്ളിയാഴ്ച) രാവിലെ 9ന് പ്രസിദ്ധീകരിക്കും. hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അലോട്ട്മെന്റ് വിവരങ്ങൾ അറിയാനാകും. നേരത്തെ ബുധനാഴ്ച ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് നിശ്ചയിച്ചിരുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനക്രമീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കിയിരുന്നു. ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കുന്നത് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഇത് പരിഹരിച്ച് ലിസ്റ്റില്‍ ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ആഗസ്റ്റ് ഒന്ന് വരെ നീട്ടിയിരുന്നു. ഈ കാലതാമസം പരിഗണിച്ചാണ് ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടിയത്.

    പ്ലസ് വൺ പ്രവേശനം 2022-23: ആദ്യ അലോട്ട്മെന്റ് വിവരങ്ങൾ എങ്ങനെ അറിയാം

    1. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള hscap.kerala.gov.in. എന്ന വെബ്സൈറ്റ് തുറക്കുക

    2. നോട്ടിഫിക്കേഷൻ ലിങ്കിൽ 'Allotment Results' എന്നതിൽ ക്ലിക്ക് ചെയ്യുക.

    3. ലോഗിൻ പേജ് തുറക്കും

    4. യൂസർ നെയിം, പാസ്വേർഡ് എന്നിവ നൽകുക

    5. സ്ക്രീനിൽ പ്ലസ് വണ്‍ അലോട്ട്മെന്റ് പട്ടിക കാണാനാകും

    6. അലോട്ട്മെന്റ് ഡൗൺലോഡ് ചെയ്യാം.

    7. തുടർന്നുള്ള ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം

    Also Read- 'കുട്ടികളുടെ അധ്യായന സമയം കവർന്നെടുക്കരുത്'; കുട്ടികളെ ക്ലാസ്സ് സമയത്തു മറ്റു പരിപാടികള്‍ക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മന്ത്രി

    ഈ വർഷം ആകെ 1,09,001 വിദ്യാർത്ഥികൾക്ക് സീറ്റ് അലോട്ട്‌മെന്റിന് ഫസ്റ്റ് ചോയ്സ് ലഭിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് 80,000 അപേക്ഷകൾ ലഭിച്ചതിൽ 34,517 അപേക്ഷകർക്ക് മാത്രമാണ് അലോട്ട്‌മെന്റ് ലഭിച്ചത്. ലഭ്യമായ 3,00,960 സീറ്റുകളിലേക്ക് ആകെ 4,71,039 അപേക്ഷകളാണ് ലഭിച്ചത്.

    Also Read- 'സ്‌കൂളില്‍ കുട്ടികള്‍ മൊബൈല്‍ ഒഴിവാക്കണം': വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

    2022ലെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രതീക്ഷിച്ചതിലും വൈകിയാണ് പ്രസിദ്ധീകരിച്ചതെന്നതാണ് ഈ വർഷത്തെ കേരള പ്ലസ് വൺ പ്രവേശനം വൈകാൻ കാരണം. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2022-ലെ പത്താം ക്ലാസ് ഫലങ്ങൾ ജൂലൈ 22-ന് പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ മതിയായ സമയം നൽകുന്നതിനായി, സീറ്റ് അലോക്കേഷൻ പ്രക്രിയ വൈകിപ്പിക്കുകയായിരുന്നു.

    കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള കോടതി ഉത്തരവിനെതിരെ അപ്പീൽ

    പ്ലസ് വൺ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. ഈ പത്തു ശതമാനം മാറ്റി നിർത്തിയാകും അലോട്ട്മെന്റ് നടത്തുക. ട്രയൽ അലോട്ട്മെന്റ് തുടങ്ങിയ ശേഷമുള്ള നീക്കം കൂടുതൽ ആശയ കുഴപ്പത്തിന് കാരണമാകും. പൊതു മെരിറ്റ് ആയി കണക്കാക്കിയ ട്രയൽ അലോട്മെന്റ് നടത്തിയ 6000 ത്തോളം സീറ്റുകൾ ആണ് മാറ്റുന്നത്. ഇത്രയും സീറ്റിൽ ട്രയൽ ഘട്ടത്തിൽ വന്ന കുട്ടികൾ ഒന്നാം അലോട്മെന്റിൽ പുറത്താകുമോ എന്നും ആശങ്ക ഉണ്ട്. ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം അപ്പീൽ പോകാൻ തീരുമാനിച്ചതാണ് പ്രശ്നം. ഓപ്പൺ മെറിറ്റ് ആയി കണക്കാക്കി ട്രയൽ അലോട്മെന്റ് നടത്തിയ സീറ്റുകൾ ആണ് മാറ്റിവെക്കുന്നത്.
    Published by:Rajesh V
    First published: