• HOME
  • »
  • NEWS
  • »
  • career
  • »
  • Plus One Allotment | പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും; പ്രവേശനം 7 മുതൽ

Plus One Allotment | പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും; പ്രവേശനം 7 മുതൽ

വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് നാളെ പ്രസിദ്ധികരിക്കു. പ്രവേശനം 7, 12, 16, 20, 21 തീയതികളില്‍ നടക്കും.

അലോട്ട്മെന്റ് വിവരം www.admission.dge.kerala.gov.in ലെ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ ലഭിക്കും. വെബ്സൈറ്റിലെ Candidate Login-SWS ല്‍ ലോഗിന്‍ ചെയ്ത് Second Allotment Results എന്ന ലിങ്ക് പരിശോധിക്കാം. ഇതില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റില്‍ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്മെന്റില്‍ മാറ്റമൊന്നും ഇല്ലെങ്കില്‍ സ്ഥിരപ്രവേശനം നേടണം. ഉയര്‍ന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്റ് ലെറ്ററിലെ നിര്‍ദ്ദിഷ്ഠ സമയത്ത് സ്ഥിര പ്രവേശനം നേടണം.

പ്രവേശന സമയത്ത് ജനറല്‍ റവന്യൂവില്‍ അടയ്ക്കേണ്ട ഫീസ്, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാന്‍ഡിഡേറ്റ് ലോഗിനിലെ Fee payment എന്ന ലിങ്കിലൂടെ അടയ്ക്കണം. ഓണ്‍ലൈനായി ഫീസടക്കാന്‍ കഴിയാത്തവര്‍ക്ക് സ്‌കൂളില്‍ ഫീസടയ്ക്കാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.

അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിര്‍ദ്ദിഷ്ഠ സമയത്ത് തന്നെ സ്‌കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സ്പോര്‍ട്സ് ക്വാട്ട അലോട്ട്മെന്റ് റിസള്‍ട്ട് ഏഴിന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.

Indian Oil recruitment | മാസ ശമ്പളം 1.05 ലക്ഷം രൂപ വരെ; വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകള്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL) വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ പ്രഖ്യാപിച്ചു. ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ്, ജൂനിയര്‍ മെറ്റീരിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്, ജൂനിയര്‍ നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഗുവാഹത്തി, ഡിഗ്ബോയ്, ബോംഗൈഗാവ് (അസം), ബറൗനി (ബിഹാര്‍), വഡോദര (ഗുജറാത്ത്), ഹല്‍ദിയ (പശ്ചിമ ബംഗാള്‍), മഥുര (ഉത്തര്‍പ്രദേശ്), പാനിപ്പത്ത് (ഹരിയാന), പരദ്വീപ് (ഒഡീഷ) എന്നിവിടങ്ങളിലെ ഐഒസിഎല്ലിന്റെ റിഫൈനറികളിലെയും പെട്രോകെമിക്കല്‍ യൂണിറ്റുകളിലെയും ഒഴിവുകളുള്ള തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://iocl.com ല്‍ വിശദമായ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളെ - 25,000 രൂപ, 1,05,000 രൂപ മാസ ശമ്പള സ്‌കെയിലില്‍ തിരഞ്ഞെടുക്കുമെന്നതാണ് വിജ്ഞാപനത്തിലെ ശ്രദ്ധേയമായ കാര്യം.

ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: പേരും തസ്തികകളുടെ എണ്ണവും

ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (പ്രൊഡക്ഷന്‍) - 296 ഒഴിവുകള്‍

ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (P&U) - 35 ഒഴിവുകള്‍

ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (ഇലക്ട്രിക്കല്‍)/ ജൂനിയര്‍

ടെക്നിക്കല്‍ അസിസ്റ്റന്റ് - IV (P & U -O & M) - 65 ഒഴിവുകള്‍

ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (മെക്കാനിക്കല്‍)/

ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് - IV - 32 ഒഴിവുകള്‍

ജൂനിയര്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (ഇന്‍സ്ട്രുമെന്റേഷന്‍)/

ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്- IV - 37 ഒഴിവുകള്‍ജൂനിയര്‍

എഞ്ചിനീയറിംഗ് അസിസ്റ്റന്റ് - IV (ഫയര്‍ & സേഫ്റ്റി) - 14 ഒഴിവുകള്‍

ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് - IV - 29 ഒഴിവുകള്‍

ജൂനിയര്‍ മെറ്റീരിയല്‍ അസിസ്റ്റന്റ് - IV / ജൂനിയര്‍ ടെക്നിക്കല്‍

അസിസ്റ്റന്റ് - IV - 04 ഒഴിവുകള്‍

ജൂനിയര്‍ നഴ്സിംഗ് അസിസ്റ്റന്റ് - IV - 01 ഒഴിവ്

ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: പ്രായ പരിധി

2021 സെപ്റ്റംബര്‍ 30 ന് കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി പ്രായം ജനറല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 26 വയസ്സും ആയിരിക്കും. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് ഇളവുകള്‍ നല്‍കും.

ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: എങ്ങനെ അപേക്ഷിക്കാം?

1. ഐഒസിഎല്‍ന്റെ ഔദ്യോഗിക വെബ്സൈറ്റ് www.iocl.com ല്‍ സന്ദര്‍ശിക്കുക.
2. What's New എന്ന ഓപ്ഷനിലേക്ക് പോകുക.
3. 'റിക്രൂട്ട്മെന്റ് ഓഫ് എക്സ്പീരിയന്‍സിഡ് നോണ്‍-എക്സിക്യൂട്ടീവ് പേഴ്സണല്‍ 2021 ഇന്‍ ഐഒസിഎല്‍, റിഫൈനറീസ് ഡിവിഷന്‍' എന്ന ഓപ്ഷനിലേക്ക് പോകുക.
4. Detailed advertisement ല്‍ ക്ലിക്ക് ചെയ്യുക
5. ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനായി, 'ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇന്ത്യന്‍ ഓയില്‍ റിക്രൂട്ട്മെന്റ്: അവസാന തീയതി

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷ വിജയകരമായി സമര്‍പ്പിച്ചതിന് ശേഷം, ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 23നകം സാധാരണ തപാല്‍ വഴി ബന്ധപ്പെട്ട അതോറിറ്റിക്ക് ഇനിപ്പറയുന്ന രേഖകള്‍ അയയ്‌ക്കേണ്ടതുണ്ട്-കൃത്യമായി ഒപ്പിട്ട ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട്, സ്വയം സാക്ഷ്യപ്പെടുത്തിയ കളര്‍ ഫോട്ടോ, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവയാണ് അയക്കേണ്ടത്.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ക്കായി മുഴുവന്‍ പരസ്യവും ശ്രദ്ധാപൂര്‍വ്വം വായിക്കണം.
Published by:Jayashankar AV
First published: