Kerala Plus 2 Results 2021 Live Updates| പ്ലസ് ടുവിന് 87.94 ശതമാനം വിജയം; വിഎച്ച്എസ്ഇക്ക് 80.36

Kerala Plus 2 Results 2021 Live Updates: 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.

  • News18 Malayalam
  • | July 28, 2021, 15:53 IST
    facebookTwitterLinkedin
    LAST UPDATED 2 MONTHS AGO

    AUTO-REFRESH

    15:38 (IST)

    11 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 136 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 48,383 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ - 91.11%. കുറവ് വിജയശതമാനം കുറവ് പത്തനംതിട്ട ജില്ലയിൽ- 82.53%.

    15:36 (IST)

    റെഗുലർ വിഭാഗത്തിൽ നിന്ന്​ 3,28,702 പേർ ഉന്നത പഠനത്തിന്​ യോഗ്യത നേടിയപ്പോൾ ഓപ്പൺ സ്​കൂളിൽ നിന്ന്​ 25,292 പേരാണ്​ ഉന്നത പഠനത്തിന്​ യോഗ്യത നേടിയത്​. വിജയശതമാനം 53 ശതമാനം. സയൻസ്​ വിഭാഗത്തിൽ 1,59,988 പേരാണ്​ ഉന്നത പഠനത്തിന്​ യോഗ്യത നേടിയത്​. 90.52 ശതമാനം വിജയം. ഹ്യൂമാനിറ്റീസിൽ 63,814 പേർ ഉന്നതപഠനത്തിന്​ അർഹരായി. വിജയ ശതമാനം 80.04 ശതമാനം. കൊമേഴ്​സിൽ 1,40,930 പേരാണ്​ ഉന്നത പഠനത്തിനർഹരായത്​. 89.13 ശതമാനം. ടെക്​നിക്കൽ വിഭാഗത്തിൽ 1011 പേരാണ്​ ഉപരിപഠനത്തിന് അർഹരായത്​. 84.39 ശതമാനം. ആർട്ട്​ വിഭാഗത്തിൽ 67 പേർ യോഗ്യത നേടി.89.33 ശതമാനം.

    15:27 (IST)

    പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് ടു, വി എച്ച് എസ് ഇ ഫലം പ്രഖ്യാപിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി

    15:25 (IST)
     വടക്കൻ ജില്ലകളിൽ പ്ലസ് ടുവിനെ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ത-ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ10 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

    15:17 (IST)

    10 സർക്കാർ വിദ്യാലയങ്ങളും അഞ്ച് എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടി. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ കൂടുതൽ മലപ്പുറത്ത്. മുഴുവൻ എപ്ലസ് നേടിയവർ 48,383 പേർ.

    15:11 (IST)
    വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളത്ത്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ കൂടുതൽ മലപ്പുറത്ത്. മുഴുവൻ എപ്ലസ് നേടിയവർ 48,383 പേർ.

    15:8 (IST)

    പ്ലസ് ടുവിന് 87.94 % വിജയം

    സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. പ്ലസ് ടുവിന് ഇത്തവണ 87.94 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 85.1 ശതമാനമായിരുന്നു വിജയം. 

    14:57 (IST)

    ഫലം അൽപസമയത്തിനകം

    വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അൽപ സമയത്തിനകം പ്ലസ് ടു, വി എച്ച്  എസ് ഇ ഫലങ്ങൾ പ്രഖ്യാപിക്കും. എസ് എസ് എൽ സിക്ക് റെക്കോർഡ് വിജയശതമാനമായിരുന്നു ഇത്തവണ. സമാനമായി പ്ലസ് ടുവിനും വിജയശതമാനം റെക്കോർഡ് അടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മൂന്നിന് സെക്രട്ടറിയേറ്റിലെ പി ആർ ചേംബറിലാണ് മന്ത്രി ഫലം പ്രഖ്യാപിക്കുക

    14:37 (IST)

    ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

     www. keralaresults.nic.in, www.dhsekerala.gov.inhttp://www.prd.kerala.gov.inwww.results.kite.kerala.gov.in, http://www.kerala.gov.in,
    പിആർഡി ലൈവ്, സഫലം 2021, ഐഎക്‌സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

    Kerala Plus 2 Results 2021 Live Updates: സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. പ്ലസ് ടുവിന് ഇത്തവണ 87.94 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 85.1 ശതമാനമായിരുന്നു വിജയം. വിഎച്ച്എസിഇ വിഭാഗത്തിൽ 80.36 ശതമാനമാണ് വിജയം. പ്ലസ് ടു ഓപ്പണ്‍ സ്കൂളിൽ 53 ശതമാനമാണ് വിജയം. 84.39 ശതമാനമാണ് ടെക്നിക്കൽ വിഭാഗത്തിലെ വിജയം. 2035 സ്‌കൂളുകളിലായി 3,73,788 പേർ പരീക്ഷ എഴുതി. സയൻസ്- 90.52 ശതമാനം, ഹ്യുമാനിറ്റീസ്- 80.4 ശതമാനം, കോമേഴ്‌സ്- 89.13 ശതമാനം, ടെക്നിക്കൽ- 84.39 ശതമാനം.  ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാലു മുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. ഇത്തവണ പ്ലസ് ടുവിന് ആകെ 4,47,461 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 4,46,471 കുട്ടികൾ റെഗുലർ സ്ട്രീമിലും 990 വിദ്യാർഥികൾ പ്രൈവറ്റായും പഠിച്ചവരാണ്. 2,15,660 പെൺകുട്ടികളും 2,06,566 ആൺകുട്ടികളുമാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
    ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ- www. keralaresults.nic.in, www.dhsekerala.gov.inhttp://www.prd.kerala.gov.inwww.results.kite.kerala.gov.in, http://www.kerala.gov.in,
    പിആർഡി ലൈവ്, സഫലം 2021, ഐഎക്‌സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.
    )}