ഇന്റർഫേസ് /വാർത്ത /Career / Plus Two Result| കേരള പ്ലസ് ടു ഫലം ജൂലൈ മൂന്നാം വാരം പ്രസിദ്ധീകരിച്ചേക്കും

Plus Two Result| കേരള പ്ലസ് ടു ഫലം ജൂലൈ മൂന്നാം വാരം പ്രസിദ്ധീകരിച്ചേക്കും

News18 Malayalam

News18 Malayalam

പ്രാക്ടിക്കൽ പരീക്ഷകൾ 22 ൽ നിന്ന് 28 ലേക്കു നീട്ടിയതോടെ ഫലപ്രഖ്യാപനം 15 ന് അകം നടത്താനാകുമെന്ന കണക്കുകൂട്ടൽ തെറ്റി.

  • Share this:

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും. മലപ്പുറത്ത് ഒഴികെ മൂല്യനിർണയ ക്യാംപുകൾ നാളെ അവസാനിക്കും. മലപ്പുറത്തു 2 ദിവസം കൂടി നീളും. പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ ആദ്യവാരം പൂർത്തിയാക്കി മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കാനാണു ശ്രമം. പ്രാക്ടിക്കൽ പരീക്ഷകൾ 22 ൽ നിന്ന് 28 ലേക്കു നീട്ടിയതോടെ ഫലപ്രഖ്യാപനം 15 ന് അകം നടത്താനാകുമെന്ന കണക്കുകൂട്ടൽ തെറ്റി. കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്കു ഫലം നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്താനാണ് നിർദേശം. ഇവരുടെ ഫലം മാത്രം പിന്നീടു പ്രഖ്യാപിക്കാവുന്ന രീതിയിൽ മാറ്റും.

Also Read- ഓണ്‍ലൈന്‍ ബിരുദം; 38 സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ അനുമതി

പ്ലസ് ടു, വിഎച്ച്എസ്ഇ പ്രായോഗിക പരീക്ഷകൾ മന്ത്രി വി.ശിവൻകുട്ടി ഇടപെട്ട് 28ലേക്ക് മാറ്റിയിരുന്നു. വേണ്ടത്ര പരിശീലനം ലഭിച്ചില്ലെന്ന വിദ്യാർഥികളുടെ പരാതികൾ ലഭിച്ചതോടെയാണു മന്ത്രി ഇടപെട്ടത്. പരീക്ഷയ്ക്ക് തയാറെടുക്കാൻ ഒരാഴ്ച സമയം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുക. വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും ലാബിൽ പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവർക്ക് നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്തും. ആവശ്യമുള്ള കുട്ടികൾക്ക് ഇന്നു മുതൽ 21 വരെ പ്രായോഗിക പരിശീലനം നൽകാമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശത്തിൽ പറയുന്നു.

Also Read- ആരോഗ്യ സര്‍വകലാശാല പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

ശരീരോഷ്മാവ് കൂടിയ കുട്ടികൾക്ക് പ്രത്യേക മുറിയിൽ പരീക്ഷ നടത്തണം. ഉപകരണങ്ങൾ പരീക്ഷയ്ക്ക് മുൻപും ശേഷവും അണുനശീകരണം നടത്തണം. ഒരു കുട്ടി ഉപയോഗിച്ചത് കൈമാറാൻ പാടില്ല. ലാബുകളിൽ എസി പ്രവർത്തിപ്പിക്കരുത്. വൈവ, പ്രൊസീജ്യർ എഴുതൽ എന്നിവ ലാബിന് പകരം മറ്റു ക്ലാസുകളിൽ നടത്തണം. കുട്ടികളും അധ്യാപകരും ലാബ് അസിസ്റ്റന്റുമാരും ഇരട്ട മാസ്ക് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയ്ക്കു 2 മണിക്കൂറും കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ഒന്നര മണിക്കൂറും ബോട്ടണി, സുവോളജി എന്നിവയ്ക്ക് ഒരു മണിക്കൂറുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Also Read- നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു; 400 ഒഴിവുകൾ

First published:

Tags: Kerala plus two result, Plus Two Practical exam