തിരുവനന്തപുരം: എസ്എസ്എൽസിക്ക് പിന്നാലെ പ്ലസ് ടുവിനും റെക്കോർഡ് വിജയം. പരീക്ഷ എഴുതിയ 87.94 ശതമാനം കുട്ടികളും ഇത്തവണ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് രണ്ടാം വർഷ ഹയർസെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷാഫലം പ്രഖ്യാപിച്ചത്. മുഴുവൻ മാർക്ക് നേടിയവരുടെയും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വർധനവുണ്ട്. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 85.13 ആയിരുന്നു.
റെഗുലർ വിഭാഗത്തിൽ നിന്ന് 3,28,702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടിയപ്പോൾ ഓപ്പൺ സ്കൂളിൽ നിന്ന് 25,292 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 53 ശതമാനം. സയൻസ് വിഭാഗത്തിൽ 1,59,988 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 90.52 ശതമാനം വിജയം. ഹ്യൂമാനിറ്റീസിൽ 63,814 പേർ ഉന്നതപഠനത്തിന് അർഹരായി. വിജയ ശതമാനം 80.04 ശതമാനം. കൊമേഴ്സിൽ 1,40,930 പേരാണ് ഉന്നത പഠനത്തിനർഹരായത്. 89.13 ശതമാനം. ടെക്നിക്കൽ വിഭാഗത്തിൽ 1011 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 84.39 ശതമാനം. ആർട്ട് വിഭാഗത്തിൽ 67 പേർ യോഗ്യത നേടി.89.33 ശതമാനം.
സർക്കാർ സ്കൂളിൽ പരീക്ഷയെഴുതിയ 1,58,380 പേരിൽ 1,34,655 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. അതായത് 85.02 ശതമാനം വിജയം. എയ്ഡഡ് സ്കൂളിൽ പരീക്ഷയെഴുതിയ 1,91,843 പേർ പരീക്ഷയെഴുതിയതിൽ യോഗ്യത നേടിയത് 1,73,361 പേർ യോഗ്യത നേടി. അതായത് 90.37 ശതമാനം വിജയം.
അൺഎയ്ഡഡ് മേഖലയിൽ പരീക്ഷയെഴുതിയ 23,358 പേർ പരീക്ഷയെഴുതിയതിൽ 20,479 പേർ യോഗ്യത നേടി. 87.67 ശതമാനം വിജയം. സ്പെഷൽ സ്കൂളിൽ പരീക്ഷയെഴുതിയ 207 പേരും ജയിച്ചതോടെ 100 ശതമാനം വിജയമാണ് കൈവരിച്ചത്.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലും 4,46,471 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്.
11 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 136 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 48,383 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിൽ - 91.11%. കുറവ് വിജയശതമാനം കുറവ് പത്തനംതിട്ട ജില്ലയിൽ- 82.53%.
ഫലമറിയാവുന്ന വെബ്സൈറ്റുകൾ: (നാലു മണിമുതൽ ഫലം അറിയാം)
www.results.kite.kerala.gov.in
മൊബൈൽ ആപ്ലിക്കേഷനുകൾ: Saphalam2021, iExaMs-Kerala
ജൂലൈ 15ന് പ്രാക്ടിക്കൽ തീർന്ന് 15 ദിവസത്തിനുള്ളിലാണ് ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം ടാബുലേഷനും അതതു സ്കൂളുകളിൽനിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയത്.
20 % സീറ്റ് വർധിപ്പിക്കും
വടക്കൻ ജില്ലകളിൽ പ്ലസ് ടുവിന് 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ത-ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dhse kerala, Kerala dhse result, Kerala plus two result, VHSE