തിരുവനന്തപുരം: കേരള പി എസ് സി 28 തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ ഇറക്കാൻ തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സെര്‍വീസിലേക്കുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ നടത്താനും ഇന്നു ചേർന്ന പി എസ് സി യോഗത്തില്‍ തീരുമാനമായി.
വിജ്ഞാപനമിറക്കുന്ന തസ്തികകള്‍:ജനറല്‍, സംസ്ഥാനതലം: ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ഇന്‍ നിയോനറ്റോളജി, സയന്റിഫിക് അസിസ്റ്റന്റ് ( ഫിസിയോ തെറാപ്പി ), മില്‍മയില്‍ ഡെപ്യൂട്ടി എന്‍ജിനീയര്‍ (സിവില്‍) പാര്‍ട്ട് 1 ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി, ഡെപ്യൂടി എന്‍ജിനീയര്‍ (മെക്കാനിക്കല്‍) പാര്‍ട്ട് 1 ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി, ഡെപ്യൂടി എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) പാര്‍ട്ട് 1 ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2 സൊസൈറ്റി കാറ്റഗറി, പോള്‍ട്രി ഡവലപ്മെന്റ് കോര്‍പറേഷനില്‍ മാർക്കറ്റിങ് സൂപ്പര്‍വൈസര്‍, കേരള അഗ്രോ മെഷിനറിയില്‍ വർക്ക് അസിസ്റ്റന്റ്.
ജനറല്‍, ജില്ലാതലം: കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ മോട്ടോര്‍ മെക്കാനിക്ക്.
എൻ സി എ സംസ്ഥാനതലം: അസി. പ്രഫസര്‍ ഇന്‍ ഫാര്‍മക്കോളജി (വിശ്വകര്‍മ), അസി. പ്രഫസര്‍ ഇന്‍ ഫൊറന്‍സിക് മെഡിസിന് (മുസ്ലിം), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ഇന്‍ ഫാര്‍മക്കോളജി (പട്ടികജാതി), അസി. പ്രഫസര്‍ ഇന്‍ പഞ്ചകര്‍മ (പട്ടികജാതി), അസി. പ്രഫസര്‍ ഇന്‍ റേഡിയോ ഡയഗ്നോസിസ് (ഈഴവ/ തീയ /ബില്ലവ), അസി. പ്രഫസര്‍ ഇന്‍ കാര്‍ഡിയോളജി (വിശ്വകര്‍മ, പട്ടികജാതി), അസി. പ്രഫസര്‍ ഇന്‍ പീഡിയാട്രിക് സര്‍ജറി (ഈഴവ/ബില്ലവ/തീയ, ഹിന്ദു നാടാര്‍), കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിൽ മേറ്റ് (മൈൻസ് പട്ടികജാതി), അസി. പ്രഫസര്‍ ഇന്‍ ഫൊറന്‍സിക് മെഡിസിന് (ഹിന്ദു നാടാര്‍, വിശ്വകര്‍മ), അസി. പ്രഫസര്‍ ഇന്‍ അനസ്തീസിയോളജി (മുസ്ലിം), അസി. പ്രഫസര്‍ ഇന്‍ ഫിസിയോളജി (ഈഴവ, വിശ്വകര്‍മ, പട്ടികവര്‍ഗം), അസി.പ്രഫസര്‍ ഇന്‍ ഫിസിയോളജി (പട്ടികജാതി), അസി.പ്രഫസര്‍ ഇന്‍ ന്യൂറോളജി (മുസ്ലിം, ധീവര), .
Also Read-
ഇന്ധനവില കുതിക്കുമ്പോൾ സർക്കാരുകൾ തിരിഞ്ഞുനോക്കുന്നില്ല; മാതൃകയായി കോട്ടയത്തെ പെട്രോൾ പമ്പ് ഉടമഎൻ സി എ ജില്ലാതലം: എറണാകുളം ജില്ലയില്‍ എന്‍ സി സി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച് ഡി വി പട്ടികജാതി വിമുക്ത ഭടന്മാര്). തിരുവനന്തപുരം ജില്ലയില്‍ ഹോമിയോപതി വകുപ്പില്‍ നഴ്സ് ഗ്രേഡ് 2 ( മുസ്ലിം).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.