തിരുവനന്തപുരം: നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി ഈ മാസം നടത്താനിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷകൾ മാറ്റിവെച്ചു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകൾക്കായി പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ഉദ്യോഗാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലുമാണ് പരീക്ഷ മാറ്റിയത്.
സെപ്തംബർ 18, 25 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷ ഓക്ടോബർ 23, 30 തീയതികളിലേക്ക് മാറ്റിവെച്ചതായി പി എസ് സി അറിയിച്ചു. സെപ്റ്റംബർ ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ( അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ ആറിലേക്കും മാറ്റി നിശ്ചയിച്ചു.
PSC| ഒക്ടോബർ 23ന് നടത്താനിരുന്ന പി എസ് സി എല്‍ഡി ക്ലാര്‍ക്ക് മെയിൻ പരീക്ഷ മാറ്റി2021 ഒക്ടോബര്‍ മാസം 23ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് മുഖ്യ പരീക്ഷ 2021 നവംബര്‍ 20ാം തീയതിയിലേക്ക് മാറ്റി. പി എസ് സിയുടെ ഔദ്യോഗിക വെബ്സെറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.
ഒക്ടോബര്‍ 30 ന് നടത്താനിരുന്ന ബോട്ട് ലാസ്ക്കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ മുഖ്യ പരീക്ഷ നവംബര്‍ 27ാം തീയതിയിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവെയ്ക്കുന്നുവെന്നാണ് പി എസ് സിയുടെ വിശദീകരണം. ജൂലൈയിലാണ് മെയിന്‍ പരീക്ഷാത്തീയതിയും സിലബസും പി എസ് സി പ്രസിദ്ധീകരിച്ചത്.
യുജിസി നെറ്റ്: പരീക്ഷാ തീയതികള്‍ പുന:ക്രമീകരിച്ചുയുജിസി നെറ്റ് ഡിസംബര്‍ 2020, ജൂണ്‍ 2021 പരീക്ഷാ തീയതികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുനക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഒക്ടോബര്‍ 6, 7, 8,17,18,19
വരെയുമാകും പരീക്ഷകള്‍ നടക്കുക.
IITകളും NITകളും തുറക്കണം; കോളേജുകൾ തുറക്കണം എന്ന ആവശ്യവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾരാജ്യത്തെ മുന്‍നിര എഞ്ചിനിയറിങ്ങ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി രംഗത്ത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (NIT), തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
തങ്ങളുടെ കോളേജുകളും ഡിപ്പാര്‍ട്ട്മെന്റുകളും ഓണ്‍ലൈന്‍ പഠന രൂപത്തിലേക്ക് മാറ്റിയതിലുള്ള ആശങ്ക പ്രകടിപ്പിക്കുകയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍. ഇവർ തങ്ങളുടെ നിരാശ സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. #ReopenIIT, #ReopenNIT, #ReopenEngineeringColleges തുടങ്ങിയ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്തിരിക്കുകയാണ് വിദ്യാർത്ഥികൾ.
ഇപ്പോള്‍ രാജ്യമെമ്പാടുമുള്ള സ്ഥാപനങ്ങൾ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ എഞ്ചിനിയറിങ്ങ് കോളേജുകളും അതത് ഡിപ്പാര്‍ട്ട്മെന്റുകളും ഓഫ്ലൈന് മോഡില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് പല വിദ്യാര്‍ത്ഥികളുടെയും ആവശ്യം. ഓണ്‍ലൈന്‍ ക്ലാസുകള്‍ മൂലം തങ്ങൾക്ക് ധാരാളം പഠന നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. പ്രത്യേകിച്ച് പ്രായോഗിക പരിശീലനം ആവശ്യമുള്ള പ്രാക്ടിക്കല്‍ കോഴ്സുകളില്‍.
“കോളേജുകള്‍ അടച്ചിട്ടിട്ട് ഇപ്പോള്‍ 1.5 വര്‍ഷം കടന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ പര്യാപ്തമല്ല എന്ന് ഇതിനിടയില്‍ തന്നെ വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. അതിനാല്‍ കേന്ദ്ര ഗവണ്മെന്റ് കോളേജുകള്‍ തുറക്കണമെന്ന് ഞാന്‍ ഹൃദയംഗമമായി അഭ്യര്‍ത്ഥിക്കുകയാണ്,” ഒരു വിദ്യാര്‍ത്ഥി ട്വീറ്റ് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.