• HOME
  • »
  • NEWS
  • »
  • career
  • »
  • Kerala PSC | സ്കൂളുകള്‍ തുറന്നു; മാർച്ച് മാസത്തെ പി.എസ്.സി പരീക്ഷാതീയതികളിൽ മാറ്റം

Kerala PSC | സ്കൂളുകള്‍ തുറന്നു; മാർച്ച് മാസത്തെ പി.എസ്.സി പരീക്ഷാതീയതികളിൽ മാറ്റം

  • Last Updated :
  • Share this:
    2022 മാർച്ച് മാസം മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ 2022 മാർച്ച് മാസം കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളിൽ മാറ്റം.

    2022 മാർച്ച് 2 ലെ മൈക്രോബയോളജിസ്റ്റ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 3 ലെ വർക്ക് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 6 ലേക്കും മാർച്ച് 4 ലെ ലാബ് അസിസ്റ്റന്റ് പരീക്ഷ മാർച്ച് 12 ലേക്കും മാർച്ച് 8 ലെ
    അഗ്രികൾച്ചറൽ ഓഫീസർ പരീക്ഷ മാർച്ച് 6 ലേക്കും മാറ്റിവെച്ചു.

    മാർച്ച് 9 ലെ സോഷ്യൽ വർക്കർ പരീക്ഷ മാർച്ച് 23 ലേക്കും മാർച്ച് 10 ലെ ഓപ്പറേറ്റർ പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 11 ലെ ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ മാർച്ച് 24 ലേക്കും മാർച്ച് 14 ലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ മാർച്ച് 25 ലേക്കും മാർച്ച് 18 ലെ ഫയർമാൻ ട്രെയിനി മുഖ്യ പരീക്ഷ മാർച്ച് 13 ലേക്കും മാറ്റിവെച്ചു.

    മാർച്ച് 19 ലെ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് പരീക്ഷ മാർച്ച് 27 ലേക്കും മാർച്ച് 22 ലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് മുഖ്യ പരീക്ഷ മാർച്ച് 26 ലേക്കും മാറ്റിവെച്ചിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ പരിഷ്കരിച്ച പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

    Ed-Tech | എഡ്‌ടെക് മേഖല അഞ്ച് വർഷത്തിനുള്ളിൽ സൃഷ്ടിച്ചത് 75,000 തൊഴിലവസരങ്ങൾ


    ഇന്ത്യയിലെ എഡ്‌ടെക് (Ed-Tech Sector) മേഖല കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 75,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പുതിയതായി രൂപീകരിച്ച ഇന്ത്യൻ എഡ്ടെക് കൺസോർഷ്യം (Indian Edtech Consortium) അറിയിച്ചു. നിലവിൽ 50,000ത്തിലേറെ പേർ എഡ്‌ടെക് മേഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്ന് കൺസോർഷ്യം അവകാശപ്പെടുന്നു.

    ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (IAMAI) കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വയം നിയന്ത്രിത സ്ഥാപനമാണ് ഇന്ത്യൻ എഡ്‌ടെക് കൺസോർഷ്യം (ഐഇസി). സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിശീലനം നൽകുന്ന കമ്പനികളാണ് എഡ്ടെക് മേഖലയിൽ ഉൾപ്പെടുന്നത്.

    “രാജ്യത്ത് തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിന് എഡ്‌ടെക് മേഖല രണ്ട് തലങ്ങളിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. എഡ്‌ടെക് കമ്പനികളിൽ ജോലി ചെയ്യാൻ കഴിവുള്ളവരെ നിയമിക്കുന്നതിലൂടെയും പഠിതാക്കളെ മികച്ച പ്രൊഫഷണലുകളാക്കാൻ പരിശീലിപ്പിക്കുന്നതിലൂടെയും ആണിത് സാധ്യമാക്കുന്നത്. എഡ്‌ടെക് കമ്പനികൾ പരിശീലനത്തിലൂടെയും നൈപുണ്യത്തിലൂടെയും മികച്ച ജോലികൾ ഉറപ്പാക്കാൻ തുടക്കക്കാരെ പരിശീലിപ്പിക്കുന്നുണ്ട്,” കൺസോർഷ്യം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

    ഇന്ത്യയിലെ എഡ്‌ടെക് മേഖല ഏറ്റവും ഡിമാൻഡുള്ള വ്യവസായ മേഖലങ്ങളിൽ ഒന്നാണെന്ന് അപ്‌​ഗ്രാഡിന്റെ സഹസ്ഥാപകനും ഐഇസിയുടെ ചെയർമാനുമായ മയങ്ക് കുമാർ കൂട്ടിച്ചേർത്തു. "ഫലങ്ങൾ അടിസ്ഥാനമാക്കിയുള്ള ബിസിനസ്സ് സമീപനത്തിലൂടെ പരമാവധി സാമ്പത്തിക വളർച്ചയ്ക്ക് പ്രചോദനം നൽകുന്നതിനായി രാജ്യത്തിനകത്ത് ഏറ്റവും ശക്തമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്", അദ്ദേഹം പറഞ്ഞു. രാജ്യത്തെ മെട്രോ ന​ഗരങ്ങളിൽ നിന്നും ചെറുപട്ടണങ്ങളിൽ നിന്നുമുള്ള ഇന്ത്യൻ യുവതയുടെ ആ​ഗ്രഹങ്ങൾ അനന്തമാണ് എന്ന് ഐഇസിയുടെ സഹ-അധ്യക്ഷയും ബൈജൂസിന്റെ സഹസ്ഥാപകയുമായ ദിവ്യ ഗോകുൽനാഥ് പറഞ്ഞു.
    Published by:Arun krishna
    First published: