നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • കേരള പി.എസ്.സി. പത്താംതരം- മുഖ്യപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

  കേരള പി.എസ്.സി. പത്താംതരം- മുഖ്യപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

  തസ്തികയുടെ സ്വഭാവം അനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ചു നടത്തുന്ന ഈ പരീക്ഷകൾക്കൊപ്പം ഓരോ തസ്തികയ്ക്കും പുതുക്കിയ സിലബസും നിശ്ചയിച്ചിട്ടുണ്ട്. പി എസ് സിയുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പരീക്ഷാ കലണ്ടറിൽ നൽകിയ സിലബസ് ലിങ്കിൽ ഇത് ലഭ്യമാണ്.

  psc

  psc

  • Share this:
   പത്താം ക്ലാസ് യോഗ്യത ആധാരമാക്കിയുള്ള പി എസ് സിയുടെ വിവിധ തസ്തികകളിലേക്കുള്ള രണ്ടാംഘട്ട പരീക്ഷകൾ ഒക്ടോബർ 23, 30 ഡിസംബർ ഒന്ന് മുതൽ 11 വരെ നടക്കും. 192 തസ്തികകളെ അതിന്റെ സ്വഭാവം അനുസരിച്ച് വിവിധ ഭാഗങ്ങളായി തിരിച്ചായിരിക്കും രണ്ടാം ഘട്ട മുഖ്യ പരീക്ഷ നടത്തുക. കഴിഞ്ഞ ഫെബ്രുവരി 20, 25 മാർച്ച് 6, 13 ജൂലൈ 3 ദിവസങ്ങളിലായി നടന്ന പ്രാഥമിക പരീക്ഷയിൽ വിജയിച്ചവരെ ഉൾപ്പെടുത്തി അതാത് തസ്തികയിലേക്കുള്ള പ്രത്യേക ചുരുക്കപട്ടിക സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കും.

   രണ്ടാംഘട്ട പരീക്ഷയ്ക്കായി വീണ്ടും സ്ഥിരീകരണം നൽകേണ്ടതില്ല. തസ്തികയുടെ സ്വഭാവം അനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ചു നടത്തുന്ന ഈ പരീക്ഷകൾക്കൊപ്പം ഓരോ തസ്തികയ്ക്കും പുതുക്കിയ സിലബസും നിശ്ചയിച്ചിട്ടുണ്ട്.

   പി എസ് സിയുടെ വെബ്സൈറ്റിലെ പരീക്ഷാ കലണ്ടറിൽ നൽകിയിട്ടുള്ള സിലബസ് ലിങ്കിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് ഇത് ലഭ്യമാകും. പരീക്ഷയുടെ സമയം, പരീക്ഷാകേന്ദ്രം എന്നിവ സംബന്ധിച്ച വിവരം അഡ്മിഷൻ ടിക്കറ്റിൽ ലഭ്യമാകുന്നതാണ്.

   Also read - കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് ഒരുങ്ങി തന്നെ: പ്രതിരോധ താരം ഹർമൻജോത് ഖബ്രയെ സ്വന്തമാക്കി

   കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷയുടെ മുഖ്യപരീക്ഷ കോവിഡ് പശ്ചാത്തലത്തിലും ഈ വർഷം തന്നെ നടത്തുവാൻ കഴിയുന്നത് വലിയ നേട്ടമാണ്. പ്രാഥമിക പരീക്ഷകൾ കഴിഞ്ഞ് മൂല്യനിർണ്ണയവും സമയബന്ധിതമായി പൂർത്തീകരിക്കുവാൻ കഴിഞ്ഞു.

   Also read - ഒരു തെക്കൻ തല്ലുകേസുമായി ബിജു മേനോൻ; ചിത്രം 'അമ്മിണിപിള്ള വെട്ടുകേസ്' എന്ന ചെറുകഥ അടിസ്ഥാനമാക്കി

   ആദ്യമായാണ് കേരള പി എസ് സി കൂടുതൽ തസ്തികകൾക്ക്
   രണ്ട് ഘട്ടങ്ങളിലായി പരീക്ഷകൾ നടത്തുന്നത്. ഇത് വഴി ഓരോ തസ്തികയുടെയും ജോലി സ്വഭാവം അനുസരിച്ച് കഴിവും പ്രാപ്തിയുമുളള ഉദ്യോഗസ്ഥരെ കണ്ടെത്തുവാൻ കഴിയുമെന്ന സവിശേഷതയുമുണ്ട്. രണ്ടാംഘട്ടത്തിൽ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയുന്നതുമൂലം പരീക്ഷാനടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുവാനും സാധിക്കും.

   Also read - കേരള ഡിജിറ്റൽ സർവകലാശാലയിൽ ബ്ലോക്ചെയിൻ ഫൗണ്ടേഷൻ കോഴ്സ്; ക്ലാസ് ഓഗസ്റ്റ് ഒന്നുമുതൽ

   വിവിധ വകുപ്പുകളിൽ ലാസ്റ്റ്ഗ്രേഡ്, എൽ ഡി ക്ലാർക്ക്, ക്ലർക്ക് ടൈപ്പിസ്റ്റ്, ഐ സി ഡി എസ് സൂപ്പർവൈസർ, വി ഇ ഒ, അസിസ്റ്റൻ്റ് സെയിൽസ്മാൻ, ബൈൻഡർ, സെക്രട്ടറിയേറ്റ് / പി എസ് സി ഓഫിസ് അറ്റൻഡന്റ്, ഫീൽഡ് വർക്കർ എന്നിങ്ങനെ 192 തസ്തികകളിലേക്കാണ് വിവിധ വിഭാഗങ്ങളായി മുഖ്യ പരീക്ഷ നടക്കുന്നത്.

   നേരത്തെ, കേരള പി എസ് സി 28 തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ ഇറക്കാൻ തീരുമാനിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സെര്‍വീസിലേക്കുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ നടത്താൻ ആറിന് ചേർന്ന പി എസ് സി യോഗത്തില്‍ തീരുമാനമായിരുന്നു. ജനറല്‍ - സംസ്ഥാനതലം, ജനറല്‍ - ജില്ലാതലം, എൻ സി എ സംസ്ഥാനതലം, എൻ സി എ ജില്ലാതലം എന്നീ വിഭാഗങ്ങളിലായാണ് ഈ 28 തസ്തികകളുടെ വിജ്ഞാപനം പി എസ് സി ഇറക്കിയത്.


   Published by:Naveen
   First published:
   )}