തിരുവനന്തപുരം: കേരള എസ്എസ്എൽസിഫലം ജൂൺ 30ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഓൺലൈനിൽ അറിയാം. ഈ വർഷം കേരളത്തിൽ പത്താം ക്ലാസിൽ 4.20 ലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
“എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എസ്എസ്എൽസി (ശ്രവണ വൈകല്യമുള്ളവർ) / ടിഎച്ച്എസ്എൽസി (എച്ച്ഐ) / എഎച്ച്എസ്എൽസി ഫലങ്ങൾ ജൂൺ 30 ന് പ്രഖ്യാപിക്കുമെന്ന് ജനറൽ എഡ്യൂക്കേഷൻ ഡയറക്ടറും പരീക്ഷാ കമ്മീഷണറും പത്രക്കുറിപ്പിൽ അറിയിച്ചു.
പത്താം ക്ലാസ് ഫലം എല്ലാ വിദ്യാർത്ഥികൾക്കും സമയം നഷ്ടപ്പെടാതെ ലഭ്യമാണെന്ന് ഉറപ്പാക്കാൻ അധികൃതർ ആറ് ഔദ്യോഗിക സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, നേടിയ ആകെ മാർക്ക്, അവന്റെ / അവളുടെ യോഗ്യതാ നില എന്നിവ അടങ്ങിയതായിരിക്കും പരീക്ഷാഫലം. അതേസമയം പരീക്ഷാ ഫലത്തിന്റെ മാർക്ക് ലിസ്റ്റ് വിദ്യാർത്ഥികൾ അതത് സ്കൂളുകളിൽ നിന്ന് ശേഖരിക്കേണ്ടതുണ്ട്.
പത്താം ക്ലാസ് ഫലം ഓൺലൈനിൽ ലളിതായി പരിശോധിക്കുന്നതിന് വിദ്യാർഥികളും രക്ഷിതാക്കളും ചുവടെ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക...
SSLC Step 1: ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക
http://keralapareekshabhavan.in
https://sslcexam.kerala.gov.in/
http://www.results.kite.kerala.gov.in/
http://keralaresults.nic.in/
https://www.prd.kerala.gov.in/
http://www.sietkerala.gov.in/
SSLC (ശ്രവണവൈകല്യമുള്ളവർ)
https://sslchiexam.kerala.gov.in/
THSLC
https://thsslcexam.kerala.gov.in/
THSLC (HI)
https://thsslchiexam.kerala.gov.in/
AHSLC
https://ahslcexam.kerala.gov.in/
സൈറ്റ് തിരഞ്ഞെടുത്ത ശേഷം
ഘട്ടം 2: ഫലം അറിയാൻ ലോഗിൻ ചെയ്യുന്നതിന് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകുക.
ഘട്ടം 3: ഫലം അറിയുന്നതിനുള്ള ബട്ടണിൽ ക്ലിക്കുചെയ്യുക
ഘട്ടം 4: ഫലം സ്ക്രീനിൽ ദൃശ്യമാകും.
ഘട്ടം 5: പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാം.
Also Read-
Kerala SSLC Result 2020 Date and Time| എസ്എസ്എൽസി ഫലം എപ്പോൾ എവിടെ അറിയാം?
എസ്എസ്എൽസി പരീക്ഷ ഫലം ഹയർസെക്കൻഡറിയുടെ 'സഫലം' ആപ്പിലും ലഭ്യമാകും. ഈ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ ഉപയോഗിച്ച് ഫലം ഡൗൺലോഡ് ചെയ്യാൻ കഴിയും.
കേരള എസ്എസ്എൽസി പരീക്ഷകൾ മാർച്ചിൽ അവസാനിക്കേണ്ടതായിരുന്നെങ്കിലും കൊറോണ വൈറസ് ബാധയെത്തുടർന്ന് മൂന്നു പരീക്ഷകൾ മാറ്റിവയ്ക്കേണ്ടി വന്നു.
TRENDING:#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]Rafale in India | ഇന്ത്യയ്ക്ക് കരുത്തേകാൻ റാഫേൽ യുദ്ധവിമാനങ്ങൾ വരുന്നു; ആദ്യ ബാച്ച് ജൂലൈ 27നകം എത്തും [NEWS]ചെറിയൊരു കൈയബദ്ധം! ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ [NEWS]
മാറ്റിവച്ച പരീക്ഷകൾ പിന്നീട് മെയ് 26 മുതൽ മെയ് 30 വരെ നടന്നു. 10, 11, 12 ക്ലാസുകളിലായി 13 ലക്ഷത്തിലധികം കുട്ടികൾ പരീക്ഷയെഴുതി. കർശനമായ കോവിഡ് 19 പ്രോട്ടോക്കോൾ പ്രകാരമാണ് ശേഷിച്ച പരീക്ഷകൾ നടത്തിയത്.
2019 ൽ വിജയശതമാനം വളരെ ഉയർന്നതായിരുന്നു. പരീക്ഷയെഴുതിയ ഏകദേശം 4.35 ലക്ഷത്തിൽ 4.26 ലക്ഷം കുട്ടികൾ വിജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.