നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • IIoT രാജ്യത്തെ ആദ്യ മികവിന്റെ കേന്ദ്രം കൊച്ചിയില്‍; നിര്‍മാണം 41 കോടിരൂപ ചെലവില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍

  IIoT രാജ്യത്തെ ആദ്യ മികവിന്റെ കേന്ദ്രം കൊച്ചിയില്‍; നിര്‍മാണം 41 കോടിരൂപ ചെലവില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍

  കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ അനുമതിയോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് 41 കോടി രൂപ മുതല്‍ മുടക്കുള്ള കേന്ദ്രം തയ്യാറാക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വ്വകാലശാലയും തൃശൂര്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയും (സീ-മെറ്റ്) ചേര്‍ന്ന് ഇന്റലിജന്റ് ഇന്റെര്‍നെറ് ഓഫ് തിങ്ങ്‌സ് (IIoT) മേഖലയില്‍ രാജ്യത്തെ ആദ്യ മികവിന്റെ കേന്ദ്രം (Centre of Excellence) കൊച്ചിയില്‍ മേക്കര്‍ വില്ലേജിന് സമീപം ആരംഭിക്കുന്നു. കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ അനുമതിയോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് 41 കോടി രൂപ മുതല്‍ മുടക്കുള്ള കേന്ദ്രം തയ്യാറാക്കുന്നത്.

   സെന്‍സറുകളുടെ നിര്‍മാണം, ഐഒടി ഉപകരണങ്ങളുടെ തദ്ദേശീയ ഉത്പാദനം എന്നിവ ലക്ഷ്യം വെച്ചുള്ള പദ്ധതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്.
   കോവിഡ് മഹാമാരി മൂലം സെന്‍സറുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ വരവ് നിലയ്ക്കുകയും വ്യവസായ രംഗം ഗുരുതമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അവയുടെ തദ്ദേശീയ ഉത്പാദനത്തിന് പ്രസക്തി ഏറെയാണ്.

   സെന്‍സറുകളുടെ ഉത്പാദനം, ഇന്റലിജന്റ് സെന്‍സര്‍ ഹാര്‍ഡ്വെയര്‍, നിര്‍മിത ബുദ്ധിയിലുള്ള സോഫ്റ്റ്വെയറുകളുടെ വികസനം തുടങ്ങി ഉത്പന്നങ്ങളുടെ രാജ്യാന്തരഗുണനിലവാര പരിശോധനയും സര്‍ട്ടിഫിക്കേഷനും വരെയുള്ള സംവിധാനങ്ങള്‍ ഈ കേന്ദ്രത്തിലുണ്ടാകും.   ഇന്റലിജന്റ് ഐഒടി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉത്പന്നങ്ങളും സാങ്കേതികവിദ്യയും വികസിപ്പിക്കാന്‍ കഴിയും വിധമാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. ഐഒടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യൂബേഷന്‍ സൗകര്യം, ഗ്രാന്‍ഡ് മുതലായ സഹായങ്ങള്‍ നല്‍കി കൂടുതല്‍ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും പദ്ധതിയുണ്ട്.

   തദ്ദേശീയമായ ഉത്പന്ന നിര്‍മിതി, പരീക്ഷണം, സംരഭങ്ങള്‍ക്ക് സഹായം എന്നിവയിലൂടെ വ്യവസായത്തിനും ഗവേഷണത്തിനുമിടയിലുള്ള പ്രതിബന്ധങ്ങളെ നീക്കി ഐഒടി മേഖലയില്‍ സംസ്ഥാനത്തിന് ഒരു കുതിച്ചുചാട്ടത്തിന് സഹായകമാകും വിധമാണ് ഈ മേഖലയിലെ വിദഗ്ധരായ ഡോ എ സീമ (സി-മെറ്റ്) ഡോ എ പി ജെയിംസ് (ഡിജിറ്റല്‍ സര്‍വകലാശാല) എന്നിവര്‍ പദ്ധതി രൂപകല്‍പന ചെയ്തതിരിക്കുന്നത്.   കാലങ്ങളായി രാജ്യത്തെ വ്യവസായ മേഖലയില്‍ കൂടുതലും ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത, അതില്‍ തന്നെ ഡാറ്റ കൈമാറ്റത്തിനുതകുന്ന ഇന്റലിജന്റ് സംവിധാനങ്ങള്‍ ഇല്ലാത്ത സെന്‍സറുകളാണ്. എന്നാല്‍ ഇന്‍ഡസ്ട്രി 4.0 യുടെ വരവോടു കൂടി സ്വയം തിരുത്താനും (self correcting), സ്വന്തം നോഡുകളിലൂടെ ഡാറ്റ പ്രോസസിങ് ചെയ്യാന്‍ കഴിയുന്ന സെന്‍സറുകള്‍ കൂടുതല്‍ ആവശ്യമായി വരികയാണ്.   ആത്മനിര്‍ഭര്‍ ഭാരത് മിഷന് കീഴില്‍ സെന്‍സറുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ തദ്ദേശീയമായ ഉത്പാദനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. ''കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയം മുന്‍കൈയെടുത്ത് സി-മെറ്റ്, മേക്കര്‍ വില്ലജ്, ഡിജിറ്റല്‍ സര്‍വകലാശാല, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവ ചേര്‍ന്ന സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രം സെന്‍സറുകളുടെ തദ്ദേശീയ ഉല്പാദനത്തില്‍ ഒരു വലിയ ചുവടുവയ്പ്പാകും. ഇലക്ട്രോണിക്‌സ് മികവിന്റെ കേന്ദ്രമായ മേക്കര്‍ വില്ലേജിനെ പോലെ ഇതും ഒരു വലിയ വിജയമായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്,'' അദ്ദേഹം പറഞ്ഞു.

   നിര്‍മിത ബുദ്ധി, ഐഒടി എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള ഉല്പന്നങ്ങളുടെ വികസനം, സെന്‍സറുകളുടെ ഗവേഷണം എന്നിവ ത്വരിതപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ കേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡോ. എ പി ജെയിംസ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐ ഒ ടി മേഖലയിലെ വിജഞാനം ഉപയോഗപ്പെടുത്തി കുറഞ്ഞ ചിലവില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമത്തിന് മികവിന്റെ കേന്ദ്രം ഒരു ചാലക ശക്തിയാകുമെന്ന് ഡോ. എ സീമ പറഞ്ഞു.

   മെറ്റീരിയല്‍ സയന്‍സ് , ഇലക്ട്രോണിക്‌സ് തുടങ്ങിയ സാങ്കേതിക മേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് നിരവധി ഗവേഷണ അവസരങ്ങളും ഈ കേന്ദ്രം വഴി ലഭിക്കു മെന്ന് അധികൃതര്‍ അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}