നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • KVPY Exam | കെവിപിവൈ പരീക്ഷ അടുത്ത വർഷം മുതൽ പ്രാദേശിക ഭാഷകളിലും നടത്താൻ സാധ്യത

    KVPY Exam | കെവിപിവൈ പരീക്ഷ അടുത്ത വർഷം മുതൽ പ്രാദേശിക ഭാഷകളിലും നടത്താൻ സാധ്യത

    ആദ്യം ഇംഗ്ലീഷിൽ ആരംഭിച്ച പരീക്ഷ നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും നടക്കുന്നുണ്ട്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (Kishore Vaigyanik Protsahan Yojana) അഥവാ കെവിപിവൈ പരീക്ഷ അടുത്ത വർഷം മുതൽ പ്രാദേശിക ഭാഷകളിലും നടത്താൻ സാധ്യത. ആദ്യം ഇംഗ്ലീഷിൽ ആരംഭിച്ച പരീക്ഷ നിലവിൽ ഹിന്ദിയിലും ഇംഗ്ലീഷിലും നടക്കുന്നുണ്ടെങ്കിലും പ്രാദേശിക ഭാഷകളിൽ കൂടി പരീക്ഷ നടത്തണമെന്ന് ഒരു കേസ് പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി (Madras High Court) ചൂണ്ടിക്കാട്ടി.

      2021ലെ കെവിപിവൈ പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്താനാണ് കോടതി അനുവദിച്ചിരിക്കുന്നത്. എന്നാൽ മറ്റ് പ്രാദേശിക ഭാഷകളുപയോഗിക്കുന്ന വിദ്യാർത്ഥികൾ പിന്നോക്കം പോകാതിരിക്കാൻ അടുത്ത വർഷം മുതൽ എല്ലാ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടതായി ലൈവ് ലോ റിപ്പോർട്ട് വ്യക്തമാക്കുന്നു.

      കെവിപിവൈ 1999 മുതലാണ് അവതരിപ്പിച്ചതെങ്കിലും 2009ലാണ് ഹിന്ദിയിലും പരീക്ഷ നടത്താൻ തുടങ്ങിയതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി - ASG) പറഞ്ഞു. നേരത്തെ നിശ്ചയിച്ച തീയതി അനുസരിച്ച് നവംബർ 7 ന് നടത്താനിരുന്ന പരീക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

      തുടർന്നുള്ള പരീക്ഷകളിൽ പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തുന്നതിന്റെ സാധ്യത സംബന്ധിച്ച് നവംബർ 15നകം സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി, ജസ്റ്റിസ് പി ഡി ഓദികേശവലു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് എഎസ്ജിയോട് ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷയുടെ മുഴുവൻ നടപടികളും പരിഷ്‌കരിച്ച് പ്രാദേശിക ഭാഷകളിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ബെഞ്ച് ശ്രദ്ധയിൽപ്പെടുത്തി.

      “സാധാരണ ചോദ്യപേപ്പറുകൾ ആദ്യം തയ്യാറാക്കുന്നത് ഇംഗ്ലീഷിലാണ് എന്നതാണ് ബുദ്ധിമുട്ട്. അതിനുശേഷം, ഒരോ പ്രാദേശിക ഭാഷയിലേയ്ക്കും ശാസ്ത്രത്തിൽ അറിവുള്ള ആളുകൾ ഇത് വിവർത്തനം ചെയ്യും. ഇതൊരു ഓൺലൈൻ കമ്പ്യൂട്ടർ പരീക്ഷയായതിനാൽ പരീക്ഷയ്‌ക്കായി ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറും അതിനനുസരിച്ച് പരിഷ്‌ക്കരിക്കണം. ഈ പ്രക്രിയയ്ക്ക് 5 മുതൽ 6 മാസം വരെ സമയമെടുക്കും" എഎസ്ജി പറഞ്ഞു.

      വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഭാഷാ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാദേശിക ഭാഷകൾ കെവിപിവൈയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ബാനർജി പറഞ്ഞു. ഇത് 5-6 മാസമെടുക്കുന്ന നടപടിക്രമങ്ങളാണെങ്കിൽ അത് പൂർത്തിയാക്കാൻ കേന്ദ്രം നടപടികൾ ആരംഭിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

      അടുത്ത വർഷം കെവിപിവൈ പരീക്ഷ നടക്കുമ്പോഴേക്കും ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ പ്രകാരം എല്ലാ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന സത്യവാങ്മൂലം സമർപ്പിക്കുമെന്ന് എഎസ്ജി പറഞ്ഞു.

      ഈ വർഷത്തെ പരീക്ഷ മറ്റ് ഇന്ത്യൻ ഭാഷകളിൽ നടത്തുന്നത് സാധ്യമല്ല. അതിനാൽ ഈ വർഷത്തെ പരീക്ഷ മുൻകൂട്ടി നിശ്ചയിച്ചത് പോലെ തന്നെ തുടരാൻ അനുവദിക്കുന്നതായും കോടതി വ്യക്തമാക്കി.

      Summary: The Kishore Vaigyanik Protsahan Yojana (KVPY) exam is likely to be held in regional languages from next year onwards. Started first in English, the exam is currently being held in Hindi and English languages
      Published by:user_57
      First published:
      )}