• HOME
  • »
  • NEWS
  • »
  • career
  • »
  • Hiring | കോവിഡിനെ തൂത്തെറിഞ്ഞ് ഇന്ത്യൻ തൊഴിൽ രം​ഗം; കൂടുതൽ തൊഴിലസവരമുള്ള മേഖലകളും ന​ഗരങ്ങളും ഇവ

Hiring | കോവിഡിനെ തൂത്തെറിഞ്ഞ് ഇന്ത്യൻ തൊഴിൽ രം​ഗം; കൂടുതൽ തൊഴിലസവരമുള്ള മേഖലകളും ന​ഗരങ്ങളും ഇവ

ചാറ്റ് അധിഷ്‌ഠിത ഡയറക്‌ട് റിക്രൂട്ട് പ്ലാറ്റ്‌ഫോമായ ഹയറെക്റ്റ് ഭാവിയിൽ ഇന്ത്യയിലെ തൊഴിൽ വിപണി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്

  • Share this:
    കോവിഡ് (Covid 19) മഹാമാരി ഏൽപിച്ച ആഘാതത്തിൽ നിന്നും കരകയറി മെല്ലെ ഉണർന്നു തുടങ്ങിയിരിക്കുകയാണ് രാജ്യത്തെ തൊഴിൽ രം​ഗം. റിക്രൂട്ട്മെന്റുകളും നിയമനങ്ങളും മെല്ലെ വർധിച്ചു തുടങ്ങിയതോടെ ആശ്വാസത്തിലാണ് തൊഴിലന്വേഷകർ. കൂടുതൽ തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന മേഖലകളും ജോലി ലഭിക്കാൻ താരതമ്യേന എളുപ്പമുള്ള സ്ഥലങ്ങളുമെല്ലാം മാറിയിട്ടുണ്ട്. ചാറ്റ് അധിഷ്‌ഠിത ഡയറക്‌ട് റിക്രൂട്ട് പ്ലാറ്റ്‌ഫോമായ ഹയറെക്റ്റ് (Hirect) ഭാവിയിൽ ഇന്ത്യയിലെ തൊഴിൽ വിപണി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് ഭാവിയിൽ താഴെപ്പറയുന്ന മേഖലകളിലും സ്ഥലങ്ങളിലും ആയിരിക്കും ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുക. അവ ഏതൊക്കെയാണെന്നു നോക്കാം.

    കൂടുതൽ തൊഴിൽ അവസരം ഉണ്ടാകുന്ന മേഖലകൾ

    1. സെയിൽസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് മേഖലയിൽ 26.9 ശതമാനം തൊഴിലവസരങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

    2. ഐടി, ഐടിഇഎസ് (IT/ITES) മേഖല 20.6 ശതമാനം തൊഴിലവസരങ്ങളുമായി ഈ വർഷത്തെ രണ്ടാമത്തെ ഉയർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

    3. സംഭരണം, വ്യാപാര (Procurement/Trade) രം​ഗം ആയിരിക്കും ഈ വർഷം ഏറ്റവും കുറവ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകളിൽ ഒന്ന്. ഈ മേഖലയിൽ 0.3 ശതമാനം തൊഴിൽ അവസരങ്ങളേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് റിപ്പോർട്ടിൽ പറയുന്നു.

    ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളുടെ പട്ടികയിൽ, ആദ്യ 20 ശതമാനത്തിൽ 5 മുതൽ 10 വർഷം വരെ അനുഭവ സമ്പത്തുള്ള ഐടി എഞ്ചിനീയർമാർ ഉണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.

    കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ന​ഗരങ്ങൾ

    1. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ​ന​ഗരമായി ബാംഗ്ലൂർ ഒന്നാം സ്ഥാനത്ത് തുടരുന്നു. റിപ്പോർട്ട് പ്രകാരം 17.6 ശതമാനം തൊഴിലസരങ്ങളാണ് നഗരത്തിലുള്ളത്.

    2. 11.5 ശതമാനവുമായി ഡൽഹി രണ്ടാം സ്ഥാനത്താണ്

    3. 10.4 ശതമാനം തൊഴിലവസരങ്ങൾ നൽകി മുംബൈ ആണ് മൂന്നാം സ്ഥാനത്ത്

    4. 6.0 ശതമാനം തൊഴിൽ അവസരങ്ങളുമായി നോയിഡയാണ് നാലാമത്.

    കഴിഞ്ഞ വർഷം അവസാനത്തോടെ (2021 ഡിസംബറിൽ) വിവിധ മേഖലകളിലെ നിയമനങ്ങൾ 12 ശതമാനം ഉയർന്നതായി മോൺസ്റ്റർ എംപ്ലോയ്‌മെന്റ് ഇൻഡക്‌സ് (Monster Employment Index) റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. അതേസമയം 2021 ഡിസംബറിൽ മുൻ മാസത്തെ അപേക്ഷിച്ച് 2 ശതമാനം പ്രതിമാസ വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.വിവിധ മേഖലകളിൽ ഉടനീളം, പുതിയ ഉദ്യോഗാർത്ഥികൾക്കായുള്ള ഡിമാൻഡ് വർധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇന്റർമീഡിയറ്റ് ലെവലിനുള്ള (4-6 വർഷം പ്രവൃത്തി പരിചയം) നിയമനത്തിൽ 2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. മിഡ്-സീനിയർ ലെവൽ നിയമനം (7-10 വർഷം പ്രവൃത്തി പരിചയം) 1 ശതമാനം കൂടി നേരിയ വളർച്ചയും രേഖപ്പെടുത്തിയിരുന്നു. സീനിയർ ലെവൽ (11-15 വർഷം പ്രവൃത്തി പരിചയം) നിയമന വളർച്ചയിൽ കാര്യമായ മാറ്റങ്ങളില്ലെന്നും മോൺസ്റ്റർ എംപ്ലോയ്‌മെന്റ് ഇൻഡക്‌സ്റ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
    Published by:Jayashankar Av
    First published: