നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Kochi Water Metro | കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ 50 ഒഴിവ്; ഡിസംബർ 1വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

    Kochi Water Metro | കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ 50 ഒഴിവ്; ഡിസംബർ 1വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

    ഡിസംബര്‍ 1വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

    • Share this:
      കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിലെ 50 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തുടക്കത്തില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ് ഉണ്ടാവുക. ഡിസംബര്‍ 1വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

































      തസ്തിക ഒഴിവ് യോഗ്യത ശമ്പളം
      ടെര്‍മിനല്‍ കണ്‍ട്രോളര്‍  (20) ഏതെങ്കിലും ടെക്‌നിക്കല്‍ ഫീല്‍ഡില്‍ ഡിപ്ലോമ/ബിടെക്, 3 വര്‍ഷ പരിചയം 35,000.
      ബോട്ട് മാസ്റ്റര്‍  (15)

      a) സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്.

      b) പ്ലസ് ടു/പത്താം ക്ലാസും ഐടിഐയും. 5 വര്‍ഷ പരിചയം
      40,000
      ബോട്ട് ഓപ്പറേറ്റര്‍  (15) a) സെക്കന്‍ഡ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ ആന്‍ഡ് സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്. b) പ്ലസ് ടു/പത്താം ക്ലാസും ഐടിഐയും. 2വര്‍ഷ പരിചയം, 35,000.





      കാഴ്ച ശക്തി (ബോട്ട് മാസ്റ്റര്‍, ബോട്ട് ഓപ്പറേറ്റര്‍)-കണ്ണട ധരിക്കാതെ: ദൂരക്കാഴ്ച:

      വലതു കണ്ണ്-6/6 സ്‌നെല്ലന്‍, ഇടതു കണ്ണ്-6/6 സ്‌നെല്ലന്‍.

      സമീപക്കാഴ്ച:

      വലതു കണ്ണ്-0.5 സ്‌നെല്ലന്‍, ഇടതു കണ്ണ്-0.5സ്‌നെല്ലന്‍.

      വര്‍ണാന്ധത, കോങ്കണ്ണ് എന്നിവ പാടില്ല. പ്രായപരിധി: 45. അര്‍ഹര്‍ക്ക് ഇളവ്.

      പ്ലസ് വണ്‍ പരീക്ഷാഫലം പരിശോധിക്കാം; പുനർമൂല്യനിർണയത്തിന് 2 വരെ അപേക്ഷിക്കാം

      തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പ്ലസ് വൺ പരീക്ഷയുടെ ഫലം (Plus One Result 2021) വിദ്യാർഥികൾക്ക് ഓൺലൈനായി പരിശോധിക്കാനാകും. ഇതിനായി keralaresults.nic.in അല്ലെങ്കിൽ dhsekerala.gov.in സന്ദർശിച്ചാൽ മതിയാകും. രാവിലെ മുതല്‍ വെബ്സൈറ്റിൽ നിന്ന് ഫലം അറിയാനാകും.

      സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്തിയത്. ഓഫ് ലൈനായാണ് പരീക്ഷ സംഘടിപ്പിച്ചത്. കൊവിഡിന്റെ സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ. സുപ്രീം കോടതിയുടെ അനുമതിയോടെയായിരുന്നു സര്‍ക്കാര്‍ പ്ലസ് വണ്‍ പരീക്ഷ നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ സര്‍ക്കാരിന് പരീക്ഷ നടത്താനുള്ള അനുമതി ലഭിക്കുകയായിരുന്നു.

      Also Read- UGC NET | ഇത്തവണ യുജിസി നെറ്റ് പരീക്ഷ  എഴുതാന്‍ 12.67 ലക്ഷത്തിലധികം പേര്‍; ഡിസംബറിലെയും ജൂണിലെയും പരീക്ഷകൾ ഒരുമിച്ച്

      Also Read- Income Tax Department | ആദായനികുതി വകുപ്പിൽ വിവിധ തസ്തികളിലേയ്ക്ക് കായികതാരങ്ങൾക്ക് അവസരം; നവംബർ 30 വരെ അപേക്ഷിക്കാം

      Also Read- Central Bank of India | സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 തസ്തികകളിൽ ഒഴിവ്; ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം
      Published by:Karthika M
      First published: