ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ രാജകീയ ജോലിയാണ് സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റൻഡന്റ്. സെക്രട്ടേറിയറ്റ് ഉൾപ്പടെ വിവിധ സ്ഥാപനങ്ങളിലേക്ക് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. നിലവിൽ 64 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും റാങ്ക് പട്ടികയുടെ കാലാവധിക്കിടയിൽ 500 ഒഴിവുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
സെക്രട്ടേറിയറ്റ് പോലെയുള്ള മികച്ച സൌകര്യങ്ങളുള്ള ഓഫീസുകളിലാണ് നിയമനം. അതുകൊണ്ടുതന്നെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കു പൊതുവെയുള്ള ജോലി ഭാരം ഓഫീസ് അറ്റൻഡന്റിന് ഇല്ല. മെയിൽ ഡെസ്പാച്ച്, മെയിൽ നോക്കൽ, ഫയൽ സ്കാനിങ്ങ് പോലെയുള്ള ജോലികളാണ് പ്രധാനമായും ഉള്ളത്.
ശമ്പളം
16500-35700 രൂപ ശമ്പള സ്കെയിലാണ് ഈ തസ്തികയ്ക്ക് ഉള്ളത്. ജോലിക്ക് കയറുമ്പോൾ തന്നെ 30000 രൂപ ശമ്പളം വാങ്ങാനാകുമെന്നതാണ് പ്രധാന ആകർഷണം. ഒരു വർഷത്തിനകം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ശമ്പളപരിഷ്ക്കരണത്തോടെ ഇതിലും ഉയർന്ന സ്കെയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
Career: പി.എസ്.സി വിളിക്കുന്നു; 52 തസ്തികകളിൽ വിജ്ഞാപനം
സ്ഥാനക്കയറ്റം
സെക്രട്ടേറിയറ്റ്, പി.എസ്.സി, ഒഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റൻഡന്റുമാർക്ക് കംപ്യൂട്ടർ അസിസ്റ്റന്റ്, അസിസ്റ്റന്റ്/ഓഡിറ്റർ തസ്തികകളിലേക്ക് എളുപ്പത്തിൽ മാറാനാകും. കംപ്യൂട്ടർ അസിസ്റ്റന്റ് ആകുന്നവർക്ക് ഗസറ്റഡ് പദവിയുള്ള സൂപ്രണ്ട് വരെയായി സ്ഥാനക്കയറ്റം ലഭിക്കും. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ നാലുവർഷം പൂർത്തിയാക്കുന്ന ബിരുദധാരികൾക്കാണ് ഇത്തരത്തിൽ സ്ഥാനക്കയറ്റം ലഭിക്കുക.
സ്വന്തം ജില്ലയിലും നിയമനം
സെക്രട്ടേറിയറ്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, ഓഡിറ്റർ, പി.എസ്.എസ് എന്നിവയെല്ലാം തിരുവനന്തപുരത്ത് ആണെങ്കിലും ഇവയിൽ പലതിനും ജില്ലകളിലും ഓഫീസുണ്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പ്, പി.എസ്.സി എന്നിവയ്ക്ക് എല്ലാ ജില്ലകളിലും ഓഫീസുണ്ട്. തിരുവനന്തപുരത്തിന് പുറത്തുള്ളവർക്ക് സ്വന്തം ജില്ലയിൽ നിയമനം ലഭിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
അപേക്ഷിക്കേണ്ട അവസാന തീയതി- ഓഗസ്റ്റ് 29
വെബ്സൈറ്റ്- www.keralapsc.gov.in
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.