നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • സാങ്കേതിക സർവകലാശാല: ബിടെക് അവസാന സെമെസ്റ്റർ പരീക്ഷകൾ ജൂൺ 28 മുതൽ

  സാങ്കേതിക സർവകലാശാല: ബിടെക് അവസാന സെമെസ്റ്റർ പരീക്ഷകൾ ജൂൺ 28 മുതൽ

  70 മാർക്കിന് നടത്തുന്ന പരീക്ഷയുടെ ദൈർഖ്യം രണ്ടേകാൽ മണിക്കൂറാണ്. ഓരോ വിഷയത്തിലും കോളേജ് തലത്തിൽ ലഭിക്കുന്ന മാർക്കുകൾ വിദ്യാർത്ഥികളുടെ മുൻസെമെസ്റ്ററുകളിലെ ക്യുമുലേറ്റീവ് ഗ്രേഡ് പോയിൻറ് ശരാശരിക്ക് ആനുപാതികമായി ഏകീകരിക്കും

  exam

  exam

  • Share this:
   തിരുവനന്തപുരം: ബി ടെക് അവസാന സെമസ്റ്റർ പരീക്ഷകൾ കോളേജ് തലത്തിൽ നടത്താനുള്ള തീരുമാനം സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവേർനെഴ്സും അംഗീകരിച്ചു. തിയറി പരീക്ഷകൾ ജൂൺ 28 മുതൽ ജൂലൈ 12 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് സർവകലാശാല കോളേജുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കോളേജുകൾ പരീക്ഷ ടൈം ടേബിൾ കുറഞ്ഞത് ഏഴ് ദിവസം മുൻപ് വിദ്യാർത്ഥികളെ അറിയിച്ചിരിക്കണം. ബിടെക് പ്രോജക്റ്റ് വർക്ക് ഉൾപ്പെടെ, പരീക്ഷയെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് നൽകുന്ന മാർക്ക് മുമ്പ് ജൂലൈ 19 ന് മുൻപ് സർവകലാശാലയെ അറിയിക്കണമെന്നും സർവകലാശാല പുറത്തിറക്കിയ ഓർഡറിൽ പറയുന്നു. ഏഴു, എട്ട് സെമെസ്റ്ററുകളിലെ ഓണേഴ്സ് പരീക്ഷയും ഓൺലൈൻ ആയി നടത്തും.

   70 മാർക്കിന് നടത്തുന്ന പരീക്ഷയുടെ ദൈർഖ്യം രണ്ടേകാൽ മണിക്കൂറാണ്. ഓരോ വിഷയത്തിലും കോളേജ് തലത്തിൽ ലഭിക്കുന്ന മാർക്കുകൾ വിദ്യാർത്ഥികളുടെ മുൻസെമെസ്റ്ററുകളിലെ ക്യുമുലേറ്റീവ് ഗ്രേഡ് പോയിൻറ് ശരാശരിക്ക് ആനുപാതികമായി ഏകീകരിക്കും. ഇപ്രകാരം ലഭിക്കുന്ന ഗ്രേഡുകൾ തൃപ്തികരമല്ലെങ്കിൽ അവ റദ്ദുചെയ്യുവാനും തുടർന്ന് അതേവിഷയത്തിലെ അടുത്ത ഓഫ്ലൈൻ പരീക്ഷ എഴുതുവാനും വിദ്യാർത്ഥികളെ അനുവദിക്കും. ഇങ്ങനെ എഴുതുന്ന പരീക്ഷ വിദ്യാർത്ഥികളുടെ ആദ്യ ചാൻസ് ആയിട്ടായിരിക്കും കണക്കിലാക്കുക.

   കോവിഡ് 19 സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളാൽ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ജുലൈ 31-നോ അതിനുമുമ്പോ സമാന രീതിയിൽ പരീക്ഷ എഴുതാൻ അനുവാദം നല്കുന്നതായിരിക്കും. ബന്ധപ്പെട്ട രേഖകളും വിശദാംശങ്ങളും അതാത് സ്ഥാപന മേധാവികൾ മുഖേന ജൂലൈ 15നോ അതിന് മുൻപോ സർവകലാശാലയിൽ അറിയിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക.

   Also Read- സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയിൽ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

   യൂണിവേഴ്സിറ്റി നിർദേശിക്കുന്ന മാതൃകയിൽ ചോദ്യപേപ്പർ തയ്യാറാക്കേണ്ടതും ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തേണ്ടതും അതാത് വിഷയങ്ങൾ പഠിപ്പിച്ച അധ്യാപരാകണം. മാതൃക ചോദ്യപേപ്പർ സർവകലാശാല പ്രസിദ്ധീകരിക്കും. മൂന്നിലൊന്ന് ചോദ്യങ്ങൾ ആപ്ലിക്കേഷൻ / ഡിസൈൻ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് നിഷ്കര്ഷിച്ചിട്ടുണ്ട്. കോളേജ് തല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ചോദ്യപേപ്പറിന്റെ നിലവാരം ഉറപ്പാക്കണം.

   പുനർമൂല്യനിർണയം ഇല്ലാത്തതിനാൽ, മൂല്യനിർണ്ണയത്തിന് ശേഷം ലഭിച്ച മാർക്ക് വിദ്യാർത്ഥികളെ അറിയിക്കുകയും മൂല്യനിർണയത്തിലെ അപാകതകൾ കോളേജ് തലത്തിൽ പരിഹരിക്കുകയും വേണം.

   ജൂലൈ 19 ആണ് ബിടെക് പ്രോജക്റിന്റെ മാർക്ക് സമർപ്പിക്കേണ്ട അവസാന തീയതി.
   എംബിഎ അവസാന സെമസ്റ്റർ ഓൺലൈൻ പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
   Published by:Anuraj GR
   First published:
   )}