എഞ്ചിനിയറിങ് പാസായ തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്; അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ വെബിനാറിൽ പങ്കെടുക്കാം

നവംബർ അഞ്ചാം തിയതി വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടു മണി മുതൽ അബ്ദുൽ കലാം ടെക്നൊകളജിക്കൽ യൂണിവേഴ്‌സിറ്റിയും ആയി ചേർന്നാണ് വെബിനാർ നടത്തുന്നത്

News18 Malayalam | news18-malayalam
Updated: October 30, 2020, 8:02 PM IST
എഞ്ചിനിയറിങ് പാസായ തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്ക്; അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ വെബിനാറിൽ പങ്കെടുക്കാം
News18 Malayalam
  • Share this:
കൊറോണക്കാലത്ത് എഞ്ചിനീയറിങ്ങ് പാസ്സാകുന്ന കുട്ടികൾക്ക് തൊഴിലന്വേഷണത്തിനുള്ള നിർദ്ദേശങ്ങൾ നൽകാനുള്ള വെബ്ബിനാറിൽ ഐക്യരാഷ്ട്രസഭ ദുരന്ത അപകട സാധ്യത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി പങ്കെടുക്കും. നവംബർ അഞ്ചാം തിയതി വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടു മണി മുതൽ
അബ്ദുൽ കലാം ടെക്നൊകളജിക്കൽ യൂണിവേഴ്‌സിറ്റിയും ആയി ചേർന്നാണ് വെബിനാർ നടത്തുന്നത്. താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ഫേസ്ബുക്കിലൂടെ മുരളി തുമ്മാരുകുടി പങ്കുവെച്ചിട്ടുണ്ട്.

ഈ കൊറോണ കാലത്ത് പുതിയൊരു തൊഴിൽ കണ്ടെത്താൻ എഞ്ചിനിയറിങ് വിദ്യാർഥികൾ ബുദ്ധിമുട്ടുന്നുണ്ട്. ഇവർക്ക് കൃത്യമായ മാർഗനിർദേശം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല രംഗത്തെത്തുന്നത്. തൊഴിൽദായകരായ കമ്പനികൾ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് അനുയോജ്യമായ തൊഴിൽ എങ്ങനെ കണ്ടെത്താമെന്നതിനെക്കുറിച്ച് മുരളി തുമ്മാരുകുടി വെബിനാറിൽ വിശദീകരിക്കും.

വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ രജിസ്റ്റർ ചെയ്യാം

കേരള സർക്കാർ 2014-ൽ സ്ഥാപിച്ച സർവ്വകലാശാലയാണ് കേരള സാങ്കേതിക സർവ്വകലാശാല അഥവാ ഡോ. എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (APJAKTU). തിരുവനന്തപുരമാണ് സർവ്വകലാശാലയുടെ ആസ്ഥാനം.

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി. ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്താരാഷ്ട്രപ്രശസ്തിയും വൈദഗ്ദ്ധ്യവുമുള്ള മുരളി തുമ്മാരുകുടി, ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി (2004), നർഗീസ് ചുഴലിക്കാറ്റ് (മ്യാൻമാർ 2008), വെൻചുവാൻ ഭൂകമ്പം (ചൈന 2008), ഹെയ്ത്തിയിലെ ഭൂകമ്പം (2010), ടൊഹോക്കു സുനാമി (2011), തായ്ലാന്റിലെ വെള്ളപ്പൊക്കം (2011) തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന ദുരന്തമുഖങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ റുവാണ്ട, ഇറാഖ്, ലെബനൺ, പലസ്തീൻ ടെറിട്ടറികൾ, സുഡാൻ എന്നിവിടങ്ങളിലെ യുദ്ധാനന്തര പാരിസ്ഥിതിക സ്ഥിതി നിർണ്ണയങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Published by: Anuraj GR
First published: October 30, 2020, 7:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading