നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ശാസ്ത്ര വിദ്യാര്‍ഥികൾക്ക് ഗവേഷണത്തിന് പ്രോത്സാഹനം: കെവിപിവൈയിലേക്ക് അപേക്ഷിക്കാം: അവസാന തീയതി ഓഗസ്റ്റ് 20

  ശാസ്ത്ര വിദ്യാര്‍ഥികൾക്ക് ഗവേഷണത്തിന് പ്രോത്സാഹനം: കെവിപിവൈയിലേക്ക് അപേക്ഷിക്കാം: അവസാന തീയതി ഓഗസ്റ്റ് 20

  നവംബർ മൂന്നിനാണ് ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാവുന്നതാണ്.

  students

  students

  • News18
  • Last Updated :
  • Share this:
   അടിസ്ഥാന ശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കാനും വിദ്യാർഥികളെ ഗവേഷണത്തിലേക്ക് ആകർഷിക്കാനും കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന കിഷോർ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന(കെവിപിവൈ) ഫെല്ലോഷിപ്പിന് അപേക്ഷകൾ സ്വീകരിക്കുന്നു. ഓൺലൈനായിട്ടാണ് അപേക്ഷ നൽകേണ്ടത്. നവംബർ മൂന്നിനാണ് ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാവുന്നതാണ്.

   also read: Career: MSc നഴ്സിങ് പ്രവേശനം ജൂലൈ 22 മുതൽ

   നേട്ടം ലഭിക്കുന്നത്

   അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ബാച്ചിലർ ഓഫ് സയൻസ്(ബിഎസ് സി/ബിഎസ്)ഇന്റഗ്രേറ്റഡ് എംഎസ് സി/എം. എസ്, ബിസ്റ്റാറ്റ്, ബി. മാത്ത് തുടങ്ങിയ കോഴ്സുകൾക്ക് ആദ്യ വർഷത്തിൽ പഠിക്കുന്നവർക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുന്നത്.

   ആർക്കൊക്കെ അപേക്ഷിക്കാം

   ബിരുദപഠനത്തിനാണ് ഫെല്ലോഷിപ്പ് അനുവദിക്കുന്നതെങ്കിലും ഇപ്പോൾ 11, 12 ക്ലാസുകൾ, ആദ്യ വർഷ ബിരുദ പ്രോഗ്രാം എന്നിവ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 11, 12 ക്ലാസുകളിലുള്ളവർ അർഹത നേടിയാലും ബിരുദ പഠനത്തിന് ചേർന്നാൽ മാത്രമേ ഫെല്ലോഷിപ്പ് കിട്ടുകയുള്ളു.

   അപേക്ഷിക്കേണ്ട രീതി

   2019-20 അധ്യയന വർഷത്തിൽ 11, 12 ക്ലാസുകളിൽ സയൻസ് വിഷയങ്ങളെടുത്ത് പഠിക്കുന്നവർക്ക് യഥാക്രമം എസ്. എ (SA), എസ് എക്സ് (SX) സ്ട്രീമുകളിൽ അപേക്ഷിക്കാം. ഇവർ യഥാക്രമം 2018-19, 2017-18 ൽ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾ( ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പത്താംക്ലാസിൽ മൊത്തം 75 ശതമാനം മാർക്കോടെ( പട്ടിക/ ഭിന്നശേഷിക്കാരെങ്കിൽ 65 ശതമാനം) പാസായിരിക്കണം. 2019-20ൽ അടിസ്ഥാന ശാസ്ത്രവിഷയമെടുത്ത് ബാച്ചിലർ/ അന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് കോഴ്സിൽ ചേർന്നവർക്ക് എസ്.ബി(SB) സ്ട്രീമിൽ അപേക്ഷിക്കാം. ഇവർ 2018-19ൽ 12ാംക്ലാസ് പരീക്ഷ മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾ ഫിസിക്സ്, കെമിസ്ട്രി, ബയോളജി) 60 ശതമാനം മാർക്കോടെ (പട്ടിക/ ഭിന്നശേഷിക്കാരെങ്കിൽ 50 ശതമാനം) ജയിച്ചിരിക്കണം. 2019-20ലെ ആദ്യ വർഷ ഫൈനൽ പരീക്ഷയിലും ഈ മാർക്ക് നേടിയാലേ ഫെല്ലോഷിപ്പ് കിട്ടുകയുള്ളു.

   ഫെല്ലോഷിപ്പ് തുക ലഭിക്കാൻ

   ഫെല്ലോഷിപ്പിന് അർഹത ലഭിച്ചാൽ തുക ലഭിക്കാൻ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾ(ഫിസിക്സ്, കെമിസ്ട്രി, ബയോളജി) 60 ശതമാനം മാർക്കുവാങ്ങി(പട്ടിക ഭിന്നശേഷിക്കാർ 50 ശതമാനം)2020-21/2019-20ൽ ജയിച്ചിരിക്കണം. ഇവർ 2021-22/2020-21 വർഷം അടിസ്ഥാന ശാസ്ത്ര വിഷയമെടുത്ത് ബാച്ചിലർ/ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് കോഴ്സിൽ ചേരേണ്ടതുണ്ട്.

   പരീക്ഷ കേന്ദ്രങ്ങൾ

   വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : http://kvpy.iisc.ernet.in സന്ദർശിക്കുക.
   First published:
   )}