നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് പ്രവേശനം; മൂന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് പ്രവേശനം; മൂന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കേന്ദ്രീയ വിദ്യാലയ സംഗഥന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പട്ടിക പരിശോധിക്കാം. സീറ്റ് ലഭിച്ചവർ അത് സ്ഥിരീകരിക്കുന്നതിനായി അഡ്മിഷൻ നടപടികൾ മുഴുവനായി പൂർത്തിയാക്കണം.

  KVS_Admission

  KVS_Admission

  • Share this:
   ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പട്ടിക കേന്ദ്രീയ വിദ്യാലയ സംഗഥൻ (കെവിഎസ്) പുറത്തിറക്കി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കേന്ദ്രീയ വിദ്യാലയ സംഗഥന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പട്ടിക പരിശോധിക്കാം. സീറ്റ് ലഭിച്ചവർ അത് സ്ഥിരീകരിക്കുന്നതിനായി അഡ്മിഷൻ നടപടികൾ മുഴുവനായി പൂർത്തിയാക്കണം.

   അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്, ഡിജിറ്റൽ ഫോട്ടോഗ്രാഫ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, സർക്കാർ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ എല്ലാ രേഖകളും നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക. അപേക്ഷിക്കുന്നവരെല്ലാം അപേക്ഷാ നടപടി പൂർത്തിയാക്കുന്നതിന് ഒടിപി നൽകേണ്ടതുണ്ട്. അതിനാൽ അപേക്ഷിച്ച വിദ്യാർത്ഥികളുടെ മാതാപിതാക്കൾ അവരുടെ ഫോണുകൾ അഡ്മിഷൻ സമയത്ത് സൂക്ഷിക്കുന്നത് നല്ലതാണ്.

   കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് പ്രവേശനം 2021, മൂന്നാം അലോട്ട്മെന്റ്: പരിശോധിക്കേണ്ട വിധം

   സ്റ്റെപ് 1: നിങ്ങൾക്ക് ഇഷ്ടമുള്ള ഇന്റർനെറ്റ് ബ്രൗസർ തുറന്ന് കെവിഎസ് ഔദ്യോഗിക വെബ്‌സൈറ്റ് സെർച്ച് ചെയ്യുക.

   സ്റ്റെപ് 2: വെബ്‌സൈറ്റിന്റെ ഹോം പേജിൽ നിങ്ങൾക്ക് ഒരു ലോഗിൻ സെക്ഷൻ കാണാനാവും. ഇതിൽ ലോഗിൻ കോഡ്, മൊബൈൽ നമ്പർ, കുട്ടിയുടെ ജനനത്തീയതി എന്നിവ നൽകുക.

   സ്റ്റെപ് 3: പട്ടികയിൽ നിങ്ങളുടെ കുട്ടിയുടെ പേര് സ്ഥിരീകരിക്കുന്നതിന് കെവിഎസ് മൂന്നാം പട്ടിക ലിങ്കിൽ ക്ലിക്കുചെയ്യുക

   സ്റ്റെപ് 4: പൂർത്തിയായാൽ ഹോംപേജിലേക്ക് തിരികെ പോയി അപേക്ഷാ ഫോം ടാബിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ കോഡ് നൽകിയ ശേഷം നിങ്ങൾക്ക് അപേക്ഷാ ഫോം തുറക്കാൻ കഴിയും.

   സ്റ്റെപ് 5: ഫോം ശരിയായി പൂരിപ്പിച്ച ശേഷം സബ്മിറ്റ് ബട്ടൺ അമർത്തി ഇത് സമർപ്പിച്ചുവെന്ന് ഉറപ്പാക്കുന്നു

   സ്റ്റെപ് 6: സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ഭാവിയിലെ ആവശ്യത്തിനു വേണ്ടി അപ്ലിക്കേഷൻ റഫറൻസ് നമ്പർ സൂക്ഷിക്കുക

   ഒന്നാം ക്ലാസ് പ്രവേശനത്തിനായി ജൂൺ മാസം 23, 30 തീയതികളിലായി ആദ്യ രണ്ട് അലോട്ട്മെന്റുകൾ കേന്ദ്രീയ വിദ്യാലയം പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവേശനത്തിന് അർഹരായ വിദ്യാർത്ഥികൾക്ക് ആദ്യ പരിഗണന നൽകുന്നത്. രണ്ടാമത്തെ മുൻ‌ഗണന സർക്കാർ സേവനത്തിലുള്ളവരുടെ കുട്ടികൾക്കാണ്. അതിനുശേഷം, സംവരണ വിഭാഗത്തിൽപ്പെടുന്നവർക്ക് പ്രവേശനം നൽകിയ ശേഷമാണ് ബാക്കിയുള്ള സീറ്റുകളുടെ കുറവ് നികത്തുന്നത്. സംവരണ വിഭാ​ഗത്തിൽ 15 ശതമാനം എസ്.സി വിഭാ​ഗത്തിനും 7.5 ശതമാനം എസ്.ടി വിഭാ​ഗത്തിനും, 27 ശതമാനം ഒബിസി-എൻസിഎൽ വിഭാ​ഗത്തിനുമാണ് സംവരണം ചെയ്തിട്ടുള്ളത്. ഭിന്നശേഷിയുള്ളവർക്ക് 3 ശതമാനം സംവരണമുണ്ട്.

   Also Read- പി.എസ്.സി 28 തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ; കെഎഎസ് ഇന്‍റർവ്യൂ സെപ്റ്റംബർ ഒന്നു മുതൽ

   കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രീയ വിദ്യാലയ സം​ഗഥന് രാജ്യത്ത് എമ്പാടുമായി 1247 സ്കൂളും വിദേശത്ത് മൂന്ന് സ്കൂളുകളുമാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ സ്കൂള ശൃംഖലയായ കേന്ദ്രീയ വിദ്യാലത്തിൽ 2020 ഡിസംബർ 15 വരെ മൊത്തം 13,88,899 വിദ്യാർത്ഥികളും 48,314 ജീവനക്കാരും ഉണ്ട്. ഇന്ത്യക്ക് പുറത്തുള്ള മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങൾ കാഠ്മണ്ഡു, മോസ്കോ, ടെഹ്റാൻ എന്നിവിടങ്ങളിലാണ്. ഈ രാജ്യങ്ങളിലെ എംബസികൾക്കുള്ളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.
   Published by:Anuraj GR
   First published:
   )}