HOME » NEWS » Career » KVS ADMISSIONS FIRST DRAW OF LOTS TODAY KNOW HOW TO BOOK A SEAT

കേന്ദ്രീയ വിദ്യാലയ ഒന്നാം ക്ലാസ്സ് പ്രവേശനം: ആദ്യ നറുക്കെടുപ്പ് ഇന്ന്, സീറ്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ? 

ഇന്നത്തെ ആദ്യ പട്ടികയിൽ ഉൾപ്പെടാത്തവർ യഥാക്രമം ജൂൺ 30, ജൂലൈ 5 തീയതികളിൽ പുറത്തിറങ്ങുന്ന അടുത്ത ലിസ്റ്റിനായി കാത്തിരിക്കണം.

News18 Malayalam | news18-malayalam
Updated: June 23, 2021, 10:49 PM IST
കേന്ദ്രീയ വിദ്യാലയ ഒന്നാം ക്ലാസ്സ് പ്രവേശനം: ആദ്യ നറുക്കെടുപ്പ് ഇന്ന്, സീറ്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ? 
KVS_Admission
  • Share this:
കേന്ദ്രീയ വിദ്യാലയ സങ്കേതൻ (കെവിഎസ്) ഒന്നാം ക്ലാസ് പ്രവേശന നറുക്കെടുപ്പ് ഇന്ന് നടത്തി. ആദ്യത്തെ അലോട്ട്മെന്റ് ലിസ്റ്റ് പുറത്തു വന്നു. പട്ടികയിൽ ഇടംപിടിച്ചവർ അവരുടെ രേഖകൾ സമർപ്പിക്കുകയും ഔദ്യോഗിക പോർട്ടൽ വഴി സീറ്റ് രജിസ്റ്റർ ചെയ്യുകയും വേണം. ആദ്യ പട്ടികയിൽ ഉൾപ്പെടാത്തവർ യഥാക്രമം ജൂൺ 30, ജൂലൈ 5 തീയതികളിൽ പുറത്തിറങ്ങുന്ന അടുത്ത ലിസ്റ്റിനായി കാത്തിരിക്കണം.

കുട്ടി പട്ടികയിൽ‌ ഇടം നേടിയാൽ പ്രവേശന പ്രക്രിയ പൂർ‌ത്തിയാക്കി രക്ഷകർ‌ത്താക്കൾ‌ സീറ്റ് ബുക്ക് ചെയ്യണം. ഇതിനായി വിദ്യാർത്ഥിയുടെ ഫോട്ടോ, ജനന സർ‌ട്ടിഫിക്കറ്റ്, താമസ സർ‌ട്ടിഫിക്കറ്റ്, ജാതി സർ‌ട്ടിഫിക്കറ്റ്, ഇ‌ഡബ്ല്യുഎസ്, ബി‌പി‌എൽ സർ‌ട്ടിഫിക്കറ്റുകൾ മുതലായവ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക.

സീറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

സ്റ്റെപ് 1: കെവിഎസിന്റെ ഔദ്യോഗിക പോർട്ടൽ തുറക്കുക.

സ്റ്റെപ് 2: ലോഗിൻ കോഡ്, കുട്ടിയുടെ ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ പോലുള്ള വിശദാംശങ്ങൾ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.

സ്റ്റെപ് 3: ലോഗിൻ ചെയ്ത ശേഷം പ്രവേശന അപേക്ഷാ ഫോം തുറക്കും. ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.

സ്റ്റെപ് 4: കേന്ദ്രീയ വിദ്യാലയങ്ങളുടെ മൂന്ന് മുൻ‌ഗണനകൾ നൽകാനുള്ള ഒരു ഓപ്ഷനും ലഭിക്കും. ഇവിടെ മൂന്ന് സ്കൂളുകൾ തിരഞ്ഞെടുക്കുക.

സ്റ്റെപ് 5: ഫോമിൽ ചോദിക്കുന്ന പ്രസക്തമായ എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യുക.

സ്റ്റെപ് 6: നിങ്ങൾ നൽകിയ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിച്ച് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 7: നടപടികൾ പൂർത്തിയായാൽ വിജയകരമായി സമർപ്പിച്ച പേജിന്റെ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

ജൂലൈ 2 നും ജൂലൈ 6 നും ഇടയിൽ ജനറൽ സീറ്റുകളുടെ മുൻ‌ഗണനാ സേവന വിഭാഗമനുസരിച്ച് തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ താൽ‌ക്കാലിക പട്ടിക കെ‌വി‌എസ് അധികൃതർ പ്രഖ്യാപിക്കും. രണ്ടാം ക്ലാസ് പ്രവേശനത്തിനുള്ള പുതുക്കിയ ഷെഡ്യൂളും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ക്ലാസ്സ് മുതലുള്ള വിദ്യാർഥികളുടെ പ്രവേശനത്തിനായുള്ള പട്ടിക ജൂൺ 24ന് പ്രസിദ്ധീകരിക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ ജൂൺ 25 മുതൽ 30 വരെ പ്രവേശന നടപടികൾ ആരംഭിക്കും.

Also Read- Reliance AGM | ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ പുറത്തിറക്കും; റിലയൻസ് വാർഷിക പൊതുയോഗം വ്യാഴാഴ്ച

ഒന്നാം ക്ലാസ്സ് വിദ്യാർഥികൾക്ക് ഓൺലൈനായും മറ്റ് ക്ലാസ്സുകാർക്ക് ഓഫ്‍ലൈനായും പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് kvsangathan.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർക്കാർ സ്‌കൂൾ സമ്പ്രദായമാണ് കേന്ദ്രീയ വിദ്യാലയം. ഇന്ത്യൻ പ്രതിരോധ വകുപ്പിൽ പ്രവർത്തിക്കുന്നവരുടെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയെന്നതാണ് കേന്ദ്രീയ വിദ്യാലയത്തിന്റെ ലക്ഷ്യം. കേന്ദ്രീയ വിദ്യാലയ സങ്കേതൻ എന്ന വകുപ്പാണ് കേന്ദ്രീയ വിദ്യാലയങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. ന്യൂഡൽഹിയിലാണ് ഇതിന്റെ ആസ്ഥാനം.
Published by: Anuraj GR
First published: June 23, 2021, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories