നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഇഗ്നോ ജൂലൈ അഡ്മിഷന്‍ 2021: റി - രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഇന്ന്

  ഇഗ്നോ ജൂലൈ അഡ്മിഷന്‍ 2021: റി - രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഇന്ന്

  ഭാവിയിൽ വരാവുന്ന മറ്റ് ആവശ്യങ്ങൾക്കായി അപേക്ഷകർക്ക് ഇതിന്റെ ഒരു ഹാർഡ് കോപ്പി സൂക്ഷിക്കാനും കഴിയുന്നതാണ്‌.

  ignou

  ignou

  • Share this:
   ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജൂലൈ മാസം ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് വീണ്ടും രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നാണ്. Ignou.ac.in എന്ന സൈറ്റ് സന്ദര്‍ശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു. ഇഗ്നോയിലെ 2021 സെഷനിലെ മറ്റു കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ കാലാവധിയും ജൂലൈ 15ന് അവസാനിക്കും.

   അതിനോടൊപ്പം തന്നെ ജൂൺ ടേം എൻഡ് പരീക്ഷയുടെ (ടിഇ) പരീക്ഷാ ഫോമുകൾ, അസൈൻമെന്റുകൾ, പ്രോജക്ട് റിപ്പോർട്ടുകൾ, ഡെസെര്‍ട്ടേഷന്‍, ഫീൽഡ് വർക്ക് ജേണൽ എന്നിവ സമർപ്പിക്കാനുള്ള സമയപരിധി 2021 ജൂലൈ 15 വരെ സർവകലാശാല നീട്ടിയിട്ടുണ്ട്.

   ചുവടെ നൽകിയിരിക്കുന്ന ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുക വഴി അപേക്ഷകര്‍ക്ക് അവർ ആഗ്രഹിക്കുന്ന കോഴ്സുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്‌.

   ഇൻഫോസിസ് 35,000 ബിരുദധാരികൾക്ക് നിയമനം നൽകും; ലാഭത്തിലും വൻ കുതിച്ചുചാട്ടം

   അപേക്ഷിക്കാനുള്ള ലിങ്ക് (https://ignouadmission.samarth.edu.in/)

   ഇഗ്നോ ജൂലൈ അഡ്മിഷന്‍ 2021: എങ്ങനെ റി - രജിസ്റ്റർ ചെയ്യാം?

   ആദ്യമായി ചെയ്യേണ്ടത് Ignou.ac.in-എന്ന ഇഗ്നോയുടെ ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.

   തുടര്‍ന്ന് ഹോം പേജിൽ ലഭ്യമായ ഇഗ്നോ സമർത്ത് പോർട്ടൽ ലിങ്കിൽ ക്ലിക്കു ചെയ്യുക.

   അപേക്ഷകര്‍ക്കു മുന്നില്‍ രജിസ്ട്രേഷൻ സംബന്ധിച്ച വിശദാംശങ്ങൾ പൂരിപ്പിക്കേണ്ട പുതിയ പേജ് തുറക്കുന്നതാണ്‌.

   അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക.

   ഇത്രയും നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ, സബ്മിറ്റ് ബട്ടണ്‍ ക്ലിക്കു ചെയ്യുക.

   നിങ്ങളുടെ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

   ഭാവിയിൽ വരാവുന്ന മറ്റ് ആവശ്യങ്ങൾക്കായി അപേക്ഷകർക്ക് ഇതിന്റെ ഒരു ഹാർഡ് കോപ്പി സൂക്ഷിക്കാനും കഴിയുന്നതാണ്‌. എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെടുന്നവരെ 2021 ജൂലൈ സെഷന്റെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് സർവകലാശാല ഒഴിവാക്കിയിട്ടുണ്ട്. തങ്ങളുടെ ക്ലെയിമിന് ആവശ്യമായ രേഖകളുടെ സോഫ്റ്റ് കോപ്പിയോടൊപ്പം ഓൺലൈൻ മോഡിൽ വേണം അത്തരം അപേക്ഷകർ അപേക്ഷ സമർപ്പിക്കേണ്ടത്.

   മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു

   ഇഗ്നോ (ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി) എന്നറിയപ്പെടുന്ന ഒരു സെൻട്രൽ ഓപ്പൺ ലേണിംഗ് സർവകലാശാലയാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന ഈ സർവകലാശാല 1985ലാണ്‌ ഇന്ത്യൻ പാർലമെന്റ് രൂപീകരിച്ചത്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ആക്റ്റ് (ഇഗ്നോ ആക്റ്റ് 1985) പാസാക്കിയ ശേഷം ഏതാണ്ട് 20 മില്യൺ രൂപ ചെലവഴിച്ചാണ്‌ ഈ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ടുള്ളത്.

   കേന്ദ്രസർക്കാരാണ് ഈ യൂണിവേഴ്സിറ്റിയുടെ ഭരണസാരഥ്യം നിർവ്വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സർവകലാശാലയാണെന്ന് കണക്കാക്കപ്പെടുന്ന ഈ യൂണിവേഴ്സിറ്റി മൊത്തം നാല് ദശലക്ഷത്തിലധികം വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു.
   Published by:Joys Joy
   First published:
   )}