നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • JEE | ജെഇഇ മെയിന്‍ നാലാം സെഷന്‍ പരീക്ഷയുടെ ഉത്തര സൂചിക ഇപ്പോള്‍ പരിശോധിക്കാം

  JEE | ജെഇഇ മെയിന്‍ നാലാം സെഷന്‍ പരീക്ഷയുടെ ഉത്തര സൂചിക ഇപ്പോള്‍ പരിശോധിക്കാം

  ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 8 വരെ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്.

  • Share this:
   ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ നാലാം സെഷന്‍ പരീക്ഷയുടെ ഉത്തര സൂചിക ഇപ്പോള്‍ പരിശോധിക്കാം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി http://jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ കയറി ഉത്തര
   വഴിയാണ് ഉത്തര സൂചിക പരിശോധിക്കാന്‍ സാധിക്കുക. ഉത്തരസൂചികയ്ക്ക് എതിരായി വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 8 വരെ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍, ഓരോ ആക്ഷേപത്തിനും 200 രൂപ അടച്ച് ഉത്തരസൂചികയില്‍ എതിര്‍പ്പ് ഉന്നയിക്കാന്‍ അവസമുണ്ട്.

   Sainik School| സംസ്ഥാനത്തെ ഏക സൈനിക സ്‌കൂളില്‍ പെണ്‍കുട്ടികളുടെ ആദ്യ ബാച്ച് ആരംഭിച്ചു

   കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂള്‍ പെൺകുട്ടികൾക്ക് ആദ്യമായി പ്രവേശനം നല്‍കി. 1962 ല്‍ സ്ഥാപിതമായതിനു ശേഷം ചരിത്രത്തിലാദ്യമായാണ് സൈനിക സ്കൂളിൽ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. പ്രവേശന പരീക്ഷ വിജയിച്ച പെണ്‍കുട്ടികളുടെ ആദ്യ ബാച്ച് തുടങ്ങി.

   സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്പെഷ്യല്‍ അസംബ്ലിയില്‍ ആദ്യ ബാച്ചിലെ കേരളത്തില്‍ നിന്നുള്ള 7 പെണ്‍കുട്ടികളേയും ബിഹാറില്‍ നിന്നുള്ള 2 പെണ്‍കുട്ടികളേയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയേയും കഴക്കൂട്ടം സൈനിക സ്‌കൂള്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.

   പ്രിന്‍സിപ്പല്‍ കേണല്‍ ധീരേന്ദ്ര കുമാര്‍ കുട്ടികളെ അഭിസംബോധന ചെയ്തു. പെണ്‍കുട്ടികളെ വരവേല്‍ക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പുതിയ വീടിന്റെയും ഡോര്‍മിട്ടറിയുടേയും നിര്‍മ്മാണം ഈ അക്കാദമിക് വര്‍ഷത്തിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.

   2018-19 അക്കാദമിക് വര്‍ഷത്തില്‍ മിസോറം സൈനിക് സ്‌കൂള്‍ സൊസൈറ്റി നടത്തിയ വിജയകരമായ ഒരു പരീക്ഷണമായിരുന്നു സൈനിക് സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ പ്രവേശനം. പിന്നീട് രാജ്യത്തെ മറ്റ് സൈനിക് സ്‌കൂളുകളും പെണ്‍കുട്ടികളുടെ പ്രവേശനത്തിന് തുടക്കം കുറിക്കുകയും ഇത് പെണ്‍കുട്ടികളെ സായുധസേനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും സ്ത്രീശാക്തീകരണത്തെ ദൃഢീകരിക്കുകയും ചെയ്യുന്നു.

   തന്റെ 75-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തെ 33 സൈനിക സ്‌കൂളുകളിലും ഈ അക്കാദമിക് വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം രാജ്യത്തെ സൈനിക സ്‌കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്.

   Western Coalfields| വെസ്റ്റേൺ കോൾഫീൽഡ്സിൽ 1281 അപ്രന്റിസ് ഒഴിവ്; ഒരുവർഷത്തെ പരിശീലനം


   കോൾ ഇന്ത്യയുടെ കീഴിൽ നാഗ്പുർ ആസ്ഥാനമായുള്ള വെസ്റ്റേൺ കോൾ ഫീൽഡ്സിൽ 1281 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ, ട്രേഡ് അപ്രന്റിസ് വിഭാഗങ്ങളിലാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും.

   ഒഴിവുകൾ: ട്രേഡ് അപ്രന്റിസ്-965, ഗ്രാജ്വേറ്റ് അപ്രന്റിസ്-101, ടെക്നീഷ്യൻ അപ്രന്റിസ്-215

   യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്: മൈൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. എൻ.എ.ടി.എസ്. പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം.

   ടെക്നീഷ്യൻ അപ്രന്റിസ്: മൈനിങ്/മൈനിങ് ആൻഡ് മൈൻ സർവേയിങ് ഡിപ്ലോമ. എൻ.എ.ടി.എസ്. പോർട്ടലിൽ എൻറോൾ ചെയ്തിരിക്കണം.

   ട്രേഡ് അപ്രന്റിസ്: കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്‌ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക്‌ (ഡീസൽ), മെഷിനിസ്റ്റ്, മേസൺ (ബിൽഡിങ് കോൺട്രാക്ടർ), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്‌, സർവേയർ, ടർണർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), വയർമാൻ എന്നിവയിൽ ഏതെങ്കിലും ട്രേഡിൽ എൻ സി വി ടി /എസ് സി വി ടി സർട്ടിഫിക്കറ്റ്.

   അവസാന തീയതി: സെപ്റ്റംബർ 21.
   വിവരങ്ങൾക്ക്: www.westerncoal.in
   Published by:Jayashankar AV
   First published:
   )}