നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Indian Constitution | ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പഠിക്കാം; സൗജന്യ ഓണ്‍ലൈന്‍ കോഴ്സിന് തുടക്കം കുറിച്ച് കേന്ദ്ര നിയമ മന്ത്രി

    Indian Constitution | ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പഠിക്കാം; സൗജന്യ ഓണ്‍ലൈന്‍ കോഴ്സിന് തുടക്കം കുറിച്ച് കേന്ദ്ര നിയമ മന്ത്രി

    മെറിറ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ 100 രൂപ ടോക്കൺ ഫീസിൽ ഓൺലൈൻ മൂല്യനിർണ്ണയം നടത്തണം

    • Share this:
      Indian Constitution | ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് പഠിക്കാം; സൗജന്യ ഓണ്‍ലൈന്‍ കോഴ്സിന് തുടക്കം കുറിച്ച് കേന്ദ്ര നിയമ മന്ത്രിന്യൂഡൽഹിയിലെ ഡോ.അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ (ഡിഎഐസി) ഇന്ത്യൻ ഭരണഘടനയെ (indian constitution) കുറിച്ചുള്ള ഓൺലൈൻസ് കോഴ്‌സ് (online course) ആരംഭിച്ചു (launched). കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു (kiran rijiju) വ്യാഴാഴ്ചയാണ് കോഴ്‌സിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ അനുസ്മരിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷത്തിന്റെ ഭാഗമായി, ഭരണഘടനാ ദിനത്തിന് മുന്നോടിയായാണ് കോഴ്‌സ് ആരംഭിച്ചത്.

      ഓൺലൈൻ കോഴ്സിന്റെ ആവശ്യകത കണക്കിലെടുത്ത്, ഇന്ത്യയിലെ പ്രമുഖ നിയമ സർവകലാശാലകളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റ് വിദഗ്ധരുടെയും പങ്കാളിത്തം ഈ സംരംഭത്തിനുണ്ടാകുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

      'ഭരണഘടനയുടെ അഭിലാഷങ്ങളും ആദർശങ്ങളും പ്രചരിപ്പിക്കുന്നതിലും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങളെക്കുറിച്ച് ബോധവാന്മാരാക്കി രാജ്യത്തെ പൗരന്മാരെ ശാക്തീകരിക്കുന്നതിലും ഇത് ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും' ഭരണഘടനയെക്കുറിച്ചുള്ള ഓൺലൈൻ കോഴ്സിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് കിരൺ റിജിജു പറഞ്ഞു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണഘടനയായിരിക്കുമ്പോൾ, ഇന്ത്യൻ ഭരണഘടന എന്നത്തേയും പോലെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.

      നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് & റിസർച്ച് (NALSAR), ലോ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നിയമ & നീതി മന്ത്രാലയത്തിന്റെ നിയമകാര്യ വകുപ്പാണ് കോഴ്സ് ആരംഭിച്ചത്. കോഴ്സിൽ യാതൊരുവിധ നിബന്ധനകളുമില്ലാതെ എല്ലാവർക്കും അപേക്ഷിക്കാം. ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ഓൺലൈൻ കോഴ്സ് തിരഞ്ഞെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.legalaffairs.nalsar.ac.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കോഴ്സിന്റെ രജിസ്ട്രേഷൻ സൗജന്യമാണ്.

      മെറിറ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ 100 രൂപ ടോക്കൺ ഫീസിൽ ഓൺലൈൻ മൂല്യനിർണ്ണയം നടത്തണം. ഔദ്യോഗിക പ്രസ്താവന പ്രകാരം സർട്ടിഫിക്കറ്റ് പൂർണ്ണമായും ഓപ്ഷണൽ ആണ്. എന്നിരുന്നാലും, കോഴ്സ് പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റ് സ്വയം ജനറേറ്റു ചെയ്യാം. ഇന്ത്യൻ ഭരണഘടനയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും തുടർന്ന് രാജ്യത്തെ പൗരന്മാരെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഓൺലൈൻ കോഴ്സ് ആരംഭിച്ചിരിക്കുന്നത്

      ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ ഓൺലൈൻ കോഴ്സിന് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഭരണഘടനയിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ പരിചയപ്പെടാനും ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന അടിസ്ഥാന നിയമങ്ങൾ മനസ്സിലാക്കാനും സഹായിക്കുന്ന 15 വീഡിയോകൾ കാണാം. കൂടാതെ, ഭരണഘടനാ നിർമ്മാണത്തിന്റെ സ്വാതന്ത്ര്യാനന്തര യാത്രയെക്കുറിച്ചും കോഴ്‌സ് ഉൾക്കാഴ്ച നൽകും.

      നിയമ-നീതി വകുപ്പ് സഹമന്ത്രി പ്രൊഫ. എസ്.പി.എസ്. ബാഗേൽ, അനൂപ് കുമാർ മെഹന്ദിരട്ട, നിയമകാര്യ വകുപ്പ് സെക്രട്ടറി ഡോ. പ്രൊഫ (ഡോ) ഫൈസാൻ മുസ്തഫ, വൈസ് ചാൻസലർ, എൻഎഎൽഎസ്എആർ നിയമ സർവകലാശാല, നിയമ-നീതിന്യായ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും കോഴ്‌സിന്റെ ഉദ്ഘാടന ചടങ്ങിൽഅതിഥികൾ ആയിരുന്നു.
      Published by:Jayashankar AV
      First published:
      )}