• HOME
 • »
 • NEWS
 • »
 • career
 • »
 • NEET | 'ജീവിതം പാഠപുസ്തകങ്ങൾക്കും മേലെ' ; NEET പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ

NEET | 'ജീവിതം പാഠപുസ്തകങ്ങൾക്കും മേലെ' ; NEET പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ

നീറ്റിന് തയ്യാറെടുക്കുന്നത് ഒരു ഓട്ടമത്സരം പോലെയായിരുന്നു.

 • Last Updated :
 • Share this:
  2021 ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ച നീറ്റ് ടോപ്പര്‍മാരാണ് (NEET toppers) മൃണാള്‍ കുറ്റേരിയും (mrinal kutteri) കാര്‍ത്തിക ജി നായരും (karthika g nair). രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജുകളിലൊന്നായ ന്യൂഡല്‍ഹി എയിംസിലെ (AIIMS newdelhi) ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണിവർ. ജീവിതം പാഠ്യപദ്ധതികൾക്ക് അപ്പുറമാണെന്നാണ് ഇരുവരുടെയും ഇപ്പോഴത്തെഅഭിപ്രായം. കാമ്പസിലെ കലാപരിപാടികളിൽ പങ്കെടുക്കാനാണ് മൃണാളിന് താല്‍പ്പര്യം. എന്നാല്‍ കാര്‍ത്തികയെ സംബന്ധിച്ചിടത്തോളം എയിംസില്‍ ചേർന്നതിന് ശേഷവുംനൃത്തത്തോടുള്ള അവളുടെ താത്പര്യം കുറഞ്ഞിട്ടില്ല.

  '' പരീക്ഷയില്‍ വിജയിക്കുന്നതിന് മുമ്പ് പഠനം എന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ അക്കാദമിക് ജീവിതവും ഒറ്റയ്ക്ക് ജീവിക്കുമ്പോഴുണ്ടാകുന്ന കടമകളും ചേര്‍ന്നതാണ് ജീവിതം. ആദ്യമായി മാതാപിതാക്കളില്‍ നിന്ന് അകന്ന് ജീവിക്കുന്നത് ഒരു പാഠമാണെന്നുംകാര്‍ത്തിക പറയുന്നു''.

  നീറ്റിന് തയ്യാറെടുക്കുന്നത് ഒരു ഓട്ടമത്സരം പോലെയായിരുന്നു. ഇപ്പോള്‍ എയിംസില്‍ മത്സരങ്ങളില്ല. പകരം സമാന ചിന്താഗതിയുള്ള ആളുകള്‍ പരസ്പരം മികച്ച പ്രകടനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കാര്‍ത്തിക പറയുന്നു. എയിംസിലെ ആദ്യ വര്‍ഷ ജീവിതം ആസ്വദിക്കാനാണ് കാര്‍ത്തികയുടെ ലക്ഷ്യം. മിക്കവാറും എല്ലാ കലാപരിപാടികളിലും പങ്കെടുക്കാറുണ്ട്. പഠനത്തിനപ്പുറത്തുള്ള ഒരു ലോകത്തെ അറിയണം എന്നാണ്ചിന്തിക്കുന്നതെന്നും കാർത്തിക പറയുന്നു.

  എന്നാല്‍, പരാജയങ്ങളെ ഉള്‍ക്കൊള്ളുന്നമനോഭാവമുള്ള വ്യക്തിയാണ് മൃണാള്‍. ആകാശ് വിദ്യാഭ്യാസ പരിപാടിയില്‍ ന്യൂസ് 18 ഡോട്ട് കോമിനോട് മൃണാള്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. '' ഒരു പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ വളരെയധികം സമ്മര്‍ദ്ദം നേരിടേണ്ടി വരും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായിഅത് തോന്നും. അവിടെ പരാജയപ്പെട്ടാല്‍ പിന്നെ ഭാവിയില്ലെന്നാണ് കരുതുക. എന്നാല്‍ അതിനെ മറികടന്നതിനു ശേഷം അങ്ങനെ ഒരു കാര്യമില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളും ഒരു പഠന ഗ്രാഫാണ്,'' മൃണാള്‍ പറയുന്നു.

  'എയിംസിലെ ഒരു ദിവസവും മറ്റൊരു ദിവസത്തിന് പകരമാകില്ല. 9 മുതല്‍ 5 വരെയുള്ള ക്ലാസുകള്‍ക്കപ്പുറം ഒരുപാട് പഠിക്കാനുണ്ട്. ഫെസ്റ്റുകളും ഗവേഷണങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും കൂടിച്ചേര്‍ന്നതാണ് കാമ്പസ്. ഇതിലെല്ലാം പങ്കെടുക്കുന്നത് ഒരു പ്രോത്സാഹനമാണ്,'' മൃണാള്‍ കൂട്ടിച്ചേര്‍ത്തു. ഇഷ്ടപ്പെട്ട കോളേജില്‍ പഠിക്കാന്‍ കഴിയാത്തവര്‍ ഏത് കോളേജില്‍ ചേരുന്നു എന്നത് പരിഗണിക്കാതെ അവിടം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മൃണാള്‍ പറയുന്നു.

  '' 660ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യുന്ന ഏതൊരാളും ഒരുപോലെ ബുദ്ധിമാനും കഠിനാധ്വാനിയുമാണ്. പരീക്ഷാ ദിവസത്തെ നിങ്ങളുടെ പ്രകടനം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു ദിവസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളും തരംതാഴ്ത്തപ്പെടരുത്. പുസ്തകങ്ങള്‍ക്കപ്പുറം സമപ്രായക്കാരില്‍ നിന്ന് പഠിക്കുന്ന പാഠങ്ങള്‍ എനിക്ക് പ്രചോദനമാണ്,'' കാര്‍ത്തിക പറയുന്നു. എന്നിരുന്നാലും, നീറ്റ് തയ്യാറെടുപ്പിനായുള്ള ആദ്യ രണ്ട് വര്‍ഷങ്ങളില്‍ പഠിച്ചത് പോലെ തന്നെ എയിംസിലെ ആദ്യത്തെ ആറ് മാസങ്ങളിലും തങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും ഇരുവരും പറയുന്നു. പഠനത്തോടുള്ള സമീപനം ഇപ്പോൾമാറിയിട്ടുണ്ട്, എന്നാൽ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായുമുള്ള ബാലന്‍സ് നിലനിര്‍ത്തുക എന്നതാണ് ഇപ്പോഴത്തെ പുതിയ വെല്ലുവിളി.
  Published by:Amal Surendran
  First published: